മോ​ദി പെ​രു​മ്പാ​മ്പി​ന് ആ​ഹാ​ര​മാ​കു​മെ​ന്ന് ഭീ​ഷ​ണി; പാ​ക് പോ​പ് ഗാ​യി​ക​യ്ക്കെ​തി​രെ കേ​സ്
Sunday, September 15, 2019 2:00 PM IST
ഇ​സ്‌​ലാ​മാ​ബാ​ദ്: പെ​രു​മ്പാ​മ്പു​ക​ളു​ടെ ആ​ഹാ​ര​മാ​കാ​ൻ ത​യാ​റാ​കു​വെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​ക്കു നേ​രെ ഭീ​ഷ​ണി മു​ഴ​ക്കി​യ പാ​ക് പോ​പ് ഗാ​യി​ക​യ്ക്കെ​തി​രെ കേ​സ്. അ​നു​മ​തി​യി​ല്ലാ​തെ വ​ന്യ​മൃ​ഗ​ങ്ങ​ളെ കൈ​വ​ശം​വ​ച്ച​തി​നാ​ണ് കേ​സെ​ടു​ത്ത​ത്. പോ​പ് ഗാ​യി​ക റാ​ബി പി​ർ​സാ​ദ‍​യാ​ണ് മോ​ദി​ക്കെ​തി​രെ ഭീ​ഷ​ണി മു​ഴ​ക്കി​യ​ത്. സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ​യാ​യി​രു​ന്നു റാ​ബി​യു​ടെ ഭീ​ഷ​ണി.

ല​ഹോ​റി​ലെ ത​ന്‍റെ ബ്യൂ​ട്ടി പാ​ര്‍​ല​റി​ല്‍ വ​ള​ര്‍​ത്തു​മൃ​ഗ​ങ്ങ​ളാ​യ മു​ത​ല, നാ​ല് പെ​രു​മ്പാ​മ്പു​ക​ൾ, പാ​മ്പു​ക​ൾ എ​ന്നി​വ​യെ കൈ​യി​ൽ പി​ടി​ച്ചു​കൊ​ണ്ടാ​ണ് മോ​ദി​ക്കെ​തി​രെ റാ​ബി ഭീ​ഷ​ണി മു​ഴ​ക്കി​യ​ത്. ഇ​തി​ന്‍റെ വീ​ഡി​യോ ദൃ​ശ്യ​ങ്ങ​ൾ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ റാ​ബി പോ​സ്റ്റ് ചെ​യ്തു. മോ​ദി​ക്കു​ള്ള പ്ര​ത്യേ​ക സ​മ്മാ​ന​മാ​ണി​തെ​ന്നും ഇ​തി​ന്‍റെ ആ​ഹാ​ര​മാ​കാ​ൻ ത​യാ​റാ​കു​വെ​ന്നു​മാ​യി​രു​ന്നു റാ​ബി​യു​ടെ ഭീ​ഷ​ണി.

താ​നൊ​രു കാ​ഷ്മീ​രി പെ​ൺ​കു​ട്ടി​യാ​ണ്. മോ​ദി​ക്കു​ള്ള സ​മ്മാ​ന​മാ​ണി​ത്. നി​ങ്ങ​ൾ കാ​ഷ്മീ​രി​ക​ളെ ബു​ദ്ധി​മു​ട്ടി​ലാ​ക്കി​യ​തി​നാ​ൽ നി​ങ്ങ​ൾ​ക്കു വേ​ണ്ടി ഇ​ത് ത​യാ​റാ​ക്കി​യി​രി​ക്കു​ന്നു. അ​തി​നാ​ൽ നി​ങ്ങ​ൾ ന​ര​ക​ത്തി​ൽ‌​പോ​കാ​ൻ ത​യാ​റെ​ടു​ത്തു​കൊ​ൾ​ക- റാ​ബി വീ​ഡി​യോ​യി​ൽ പ​റ​യു​ന്നു. സ​മൂ​ഹ​മാ​ധ്യ​മ​ത്തി​ൽ‌ വൈ​റ​ലാ​യ ഈ ​ദൃ​ശ്യ​ങ്ങ​ൾ സ്വ​കാ​ര്യ ചാ​ന​ല്‍ സം​പ്രേ​ക്ഷ​ണം ചെ​യ്ത​തോ​ടെ​യാ​ണ് റാ​ബി കു​ടു​ങ്ങി​യ​ത്. പ​ഞ്ചാ​ബ് മൃ​ഗ​സം​ര​ക്ഷ​ണ വ​കു​പ്പ് റാ​ബി​ക്കെ​തി​രെ കേ​സെ​ടു​ത്തു. അ​ന​ധി​കൃ​ത​മാ​യി വ​ന്യ​മൃ​ഗ​ങ്ങ​ളെ കൈ​വ​ശം വ​ച്ച​തി​നാ​ണ് കേ​സെ​ടു​ത്ത​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.