സൗ​ദി​യെ ആ​ക്ര​മി​ച്ച​ത് ഇ​റാ​ൻ; ആ​രോ​പ​ണ​വു​മാ​യി അ​മേ​രി​ക്ക
Sunday, September 15, 2019 2:26 PM IST
വാ​ഷിം​ഗ്ട​ൺ: സൗ​ദി​യു​ടെ എ​ണ്ണ​പ്പാ​ട​ങ്ങ​ൾ‌​ക്കു നേ​രെ ആ​ക്ര​മ​ണം ന​ട​ത്തി​യ​ത് ഇ​റാ​നാ​ണെ​ന്ന് അ​മേ​രി​ക്ക. ആ​ക്ര​മ​ണ​ത്തി​നു പി​ന്നി​ൽ ഇ​റാ​ന്‍റെ പി​ന്തു​ണ​യു​ള്ള ഹൗ​തി വി​മ​ത​രാ​ണെ​ന്ന അ​വ​കാ​ശ​വാ​ദം അ​മേ​രി​ക്ക ത​ള്ളി. യ​മ​നി​ൽ​നി​ന്നാ​ണ് ഡ്രോ​ൺ‌ വ​ന്ന​തെ​ന്ന​തി​നു​ള്ള ഒ​രു തെ​ളി​വു​മി​ല്ലെ​ന്ന് യു​എ​സ് സ്റ്റേ​റ്റ് സെ​ക്ര​ട്ട​റി മൈ​ക് പോം​പി​യോ പ​റ​ഞ്ഞു. ലോ​ക​ത്തി​ന്‍റെ ഇ​ന്ധ​ന വി​ത​ര​ണ കേ​ന്ദ്ര​ത്തി​നു നേ​രെ മു​ൻ​പൊ​രി​ക്ക​ലും ഉ​ണ്ടാ​കാ​ത്ത ത​ര​ത്തി​ലു​ള്ള ആ​ക്ര​മ​ണ​മാ​ണ് ഉ​ണ്ടാ​യി​രി​ക്കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

റു​ഹാ​നി​യും സ​രി​ഫും ന​യ​ത​ന്ത്ര​ത്തി​നാ​യി ശ്ര​മി​ക്കു​മ്പോ​ൾ ത​ന്നെ സൗ​ദി​ക്കെ​തി​രാ​യ നൂ​റോ​ളം ആ​ക്ര​മ​ണ​ങ്ങ​ൾ​ക്കു പി​ന്നി​ൽ ഇ​റാ​നാ​ണ്. യെ​മ​നി​ൽ​നി​ന്നും ഡ്രോ​ൺ എ​ത്തി​യെ​ന്ന​തി​ന് തെ​ളി​വു​ക​ളി​ല്ലെ​ന്നും പോം​പി​യോ ട്വീ​റ്റ് ചെ​യ്തു. എ​ന്നാ​ൽ അ​മേ​രി​ക്ക​യു​ടെ ആ​രോ​പ​ണ​ങ്ങ​ൾ ഇ​റാ​ൻ ത​ള്ളി. ആ​രോ​പ​ണ​ങ്ങ​ൾ അ​ന്ധ​വും മ​ന​സി​ലാ​ക്കാ​ൻ ക​ഴി​യാ​ത്ത​തും അ​ർ​ഥ​ശൂ​ന്യ​വു​മാ​ണെ​ന്ന് ഇ​റാ​ൻ പ​റ​ഞ്ഞു.

സൗ​ദി സ​ർ​ക്കാ​രി​ന്‍റെ അ​രാം​കോ എ​ണ്ണ ക​മ്പ​നി​യു​ടെ ര​ണ്ടു കേ​ന്ദ്ര​ങ്ങ​ളി​ലാ​ണ് ശ​നി​യാ​ഴ്ച ഡ്രോ​ൺ ആ​ക്ര​മ​ണം ഉ​ണ്ടാ​യ​ത്. തു​ട​ർ​ന്ന് വ​ൻ അ​ഗ്നി​ബാ​ധ​യു​ണ്ടാ​യി. 10 ഡ്രോ​ണു(​പൈ​ല​റ്റി​ല്ലാ വി​മാ​നം)​ക​ൾ ഉ​പ​യോ​ഗി​ച്ച് ആ​ക്ര​മ​ണം ന​ട​ത്തി​യ​ത് ത​ങ്ങ​ളാ​ണെ​ന്ന് യെ​മ​നി​ലെ ഹൗ​തി വി​മ​ത​ർ അ​വ​കാ​ശ​പ്പെ​ട്ടു. ഇ​റാ​ന്‍റെ പി​ന്തു​ണ​യു​ള്ള ഹൗ​തി​ക​ൾ മു​മ്പും സൗ​ദി​യി​ൽ ആ​ക്ര​മ​ണ​ങ്ങ​ൾ ന​ട​ത്തി​യി​ട്ടു​ണ്ട്.

കി​ഴ​ക്ക​ൻ സൗ​ദി​യി​ലെ അ​ബ്ക്വാ​യ്ഖി​ലു​ള്ള എ​ണ്ണ ശു​ദ്ധീ​ക​ര​ണ​ശാ​ല​യി​ലും ഖു​റെ​യ്സി​ലെ എ​ണ്ണ​പ്പാ​ട​ത്തു​മാ​യി​രു​ന്നു ആ​ക്ര​മ​ണം. അ​രാം​കോ​യു​ടെ ഏ​റ്റ​വും വ​ലി​യ എ​ണ്ണ ശു​ദ്ധീ​ക​ര​ണ കേ​ന്ദ്ര​മാ​ണ് അ​ബ്ക്വാ​യ്ഖി​ലേ​ത്. ഖു​റെ​യ്സി​ലേ​ത് സൗ​ദി​യി​ലെ ര​ണ്ടാ​മ​ത്തെ വ​ലി​യ എ​ണ്ണ​പ്പാ​ട​മാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.