പാ​ക് നു​ഴ​ഞ്ഞു​ക​യ​റ്റ ശ്ര​മം പ്ര​തി​രോ​ധി​ക്കു​ക മാ​ത്ര​മാ​ണ് ചെ​യ്യു​ന്ന​തെ​ന്ന് ഇ​ന്ത്യ
Sunday, September 15, 2019 2:35 PM IST
ന്യൂ​ഡ​ൽ​ഹി: നി​യ​ന്ത്ര​ണ​രേ​ഖ​യി​ൽ പാ​ക്കി​സ്ഥാ​ൻ ന​ട​ത്തു​ന്ന നു​ഴ​ഞ്ഞു​ക​യ​റ്റ ശ്ര​മം പ്ര​തി​രോ​ധി​ക്കു​ക മാ​ത്ര​മാ​ണ് ഇ​ന്ത്യ ചെ​യ്യു​ന്ന​തെ​ന്ന് വി​ദേ​ശ​കാ​ര്യ വ​ക്താ​വ് ര​വീ​ഷ് കു​മാ​ർ. ശ​നി​യാ​ഴ്ച നി​യ​ന്ത്ര​ണ​രേ​ഖ​യി​ൽ ര​ണ്ടു പാ​ക്കി​സ്ഥാ​ൻ സൈ​നി​ക​ർ കൊ​ല്ല​പ്പെ​ട്ട​തി​നോ​ടാ​ണ് അ​ദ്ദേ​ഹ​ത്തി​ന്‍റെ പ്ര​തി​ക​ര​ണം. ഈ ​വ​ർ​ഷം ഇ​തു​വ​രെ 2050ല​ധി​കം വെ​ടി​നി​ർ​ത്ത​ൽ ലം​ഘ​ന​ങ്ങ​ൾ പാ​ക്കി​സ്ഥാ​ൻ ന​ട​ത്തി. ഇ​തി​ൽ 21 ഇ​ന്ത്യ​ക്കാ​ർ മ​രി​ച്ച​താ​യും ര​വീ​ഷ് കു​മാ​ർ അ​റി​യി​ച്ചു.

പാ​ക്കി​സ്ഥാ​ൻ 2003ലെ ​വെ​ടി​നി​ർ​ത്ത​ൽ ധാ​ര​ണ പാ​ലി​ക്ക​ണ​മെ​ന്നും നി​യ​ന്ത്ര​ണ​രേ​ഖ​യി​ൽ സ​മാ​ധാ​നം കാ​ത്തു​സൂ​ക്ഷി​ക്കാ​ൻ ആ​വ​ർ​ത്തി​ച്ച് ഇ​ന്ത്യ ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ടെ​ന്നും ര​വീ​ഷ് കു​മാ​ർ പ​റ​ഞ്ഞു. അ​തി​ർ​ത്തി​യി​ൽ ഇ​ന്ത്യ​ൻ​സേ​ന പ​ര​മാ​വ​ധി സം​യ​മ​നം പാ​ലി​ച്ചാ​ണ് നി​ല​യു​റ​പ്പി​ച്ചി​രി​ക്കു​ന്ന​ത്. അ​തി​ർ​ത്തി ക​ട​ന്നു​ള്ള ഭീ​ക​ര​വാ​ദ​ത്തി​നെ​തി​രേ മാ​ത്ര​മാ​ണ് ഇ​ന്ത്യ ഇ​തു​വ​രെ പ്ര​തി​ക​രി​ച്ചി​രി​ക്കു​ന്ന​തെ​ന്നും ര​വീ​ഷ് കു​മാ​ർ വ്യ​ക്ത​മാ​ക്കി.

അ​തേ​സ​മ​യം, നി​യ​ന്ത്ര​ണ​രേ​ഖ​യി​ൽ പാ​ക്കി​സ്ഥാ​ൻ സൈ​നി​ക​ർ കൊ​ല്ല​പ്പെ​ട്ട സം​ഭ​വ​ത്തി​ൽ പ്ര​തി​ഷേ​ധ​മ​റി​യി​ച്ച് പാ​ക്കി​സ്ഥാ​ൻ രം​ഗ​ത്തെ​ത്തി. ഇ​ന്ത്യ​യു​ടെ ഡെ​പ്യൂ​ട്ടി ഹൈ​ക്ക​മ്മീ​ഷ​ണ​റെ പാ​ക്കി​സ്ഥാ​ൻ വി​ളി​ച്ചു​വ​രു​ത്തി പ്ര​തി​ഷേ​ധ​മ​റി​യി​ക്കു​ക​യാ​യി​രു​ന്നു. അ​തി​ര്‍​ത്തി​യി​ല്‍ പ്ര​കോ​പ​നം സൃ​ഷ്ടി​ച്ച് പാ​ക് സൈ​ന്യം ക​ഴി​ഞ്ഞ​ദി​വ​സ​ങ്ങ​ളി​ല്‍ തു​ട​ര്‍​ച്ച​യാ​യ വെ​ടി​വ​യ്പ് ന​ട​ത്തി​യി​രു​ന്നു. ഇ​തി​നെ ഇ​ന്ത്യ​ന്‍ സൈ​ന്യം ശ​ക്ത​മാ​യി തി​രി​ച്ച​ടി​ച്ച​തോ​ടെ​യാ​ണ് പാ​ക് സൈ​നി​ക​ർ കൊ​ല്ല​പ്പെ​ട്ട​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.