മ​ര​ടി​ൽ കോ​ട​തി വി​ധി ന​ട​പ്പാ​ക്ക​ണ​മെ​ന്ന് സി​പി​ഐ
Sunday, September 15, 2019 4:22 PM IST
കോ​ട്ട​യം: മ​ര​ടി​ലെ ഫ്ലാ​റ്റു​ക​ളു​ടെ കാ​ര്യ​ത്തി​ല്‍ സി​പി​എം നി​ല​പാ​ട് ത​ള്ളി സി​പി​ഐ. മ​ര​ടി​ൽ സു​പ്രീം​കോ​ട​തി വി​ധി ന​ട​പ്പാ​ക്ക​രു​തെ​ന്ന് ഒ​രു രാ​ഷ്ട്രീ​യ പാ​ര്‍​ട്ടി​ക്കും പ​റ​യാ​നാ​കി​ല്ലെ​ന്ന് പാ​ർ​ട്ടി സം​സ്ഥാ​ന സെ​ക്ര​ട്ട​റി കാ​നം രാ​ജേ​ന്ദ്ര​ന്‍ പ​റ​ഞ്ഞു. ഈ ​വി​ഷ​യ​ത്തി​ൽ നി​യ​മ​പ്ര​ശ്ന​വും മാ​നു​ഷി​ക പ്ര​ശ്ന​വു​മു​ണ്ടെ​ന്നും സ​ർ​വ​ക​ക്ഷി യോ​ഗ​ത്തി​ല്‍ ച​ർ​ച്ച ചെ​യ്ത ശേ​ഷം സ​ർ​ക്കാ​ർ ചെ​യ്യാ​നു​ള്ള​ത് ചെ​യ്യു​മെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

ബി​ൽ​ഡേ​ഴ്‌​സി​നെ ര​ക്ഷി​ക്കാ​നു​ള്ള സ​മ​ര​ത്തി​ന് സി​പി​ഐ ഇ​ല്ലെ​ന്നും കാ​നം നി​ല​പാ​ടെ​ടു​ത്തു. അ​തേ​സ​മ​യം, കേ​ര​ള​ത്തി​ലേ​ത് കെ​യ​ര്‍​ടേ​ക്ക​ര്‍ സ​ര്‍​ക്കാ​രാ​ണെ​ന്ന പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല​യു​ടെ പ​രാ​മ​ര്‍​ശ​ത്തെ അ​ദ്ദേ​ഹം വി​മ​ർ​ശി​ച്ചു. ജ​ന​വി​ധി​യെ വി​ല​കു​റ​ച്ചു കാ​ണ​രു​തെ​ന്നാ​യി​രു​ന്നു കാ​ന​ത്തി​ന്‍റെ പ്ര​തി​ക​ര​ണം. ജ​ന​ങ്ങ​ൾ തെ​ര​ഞ്ഞെ​ടു​ത്ത സ​ർ​ക്കാ​രാ​ണ് കേ​ര​ള​ത്തി​ലു​ള്ള​തെ​ന്നും അ​ദ്ദേ​ഹം ഓ​ര്‍​മ്മി​പ്പി​ച്ചു.

വ​ഴി​യി​ൽ നി​ൽ​ക്കു​ന്ന ആ​ർ​ക്കും ക​യ​റി വ​രാ​വു​ന്ന മു​ന്ന​ണി​യ​ല്ല എ​ൽ​ഡി​എ​ഫ്. യോ​ജി​ക്കാ​ന്‍ ക​ഴി​യു​ന്ന​വ​രു​മാ​യി മാ​ത്രം ഒ​രു​മി​ക്കും. ശ​ബ​രി​മ​ല വി​ഷ​യ​ത്തി​ൽ സി​പി​എം നി​ല​പാ​ട് മാ​റ്റി​യ​താ​യി അ​റി​യി​ല്ലെ​ന്നും കാ​നം കൂ​ട്ടി​ച്ചേ​ർ​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.