ആ​ന്ധ്ര​യി​ലെ ബോ​ട്ട​പ​ക​ടം; ഏ​ഴു പേ​ർ മ​രി​ച്ചു, 29 പേ​രെ കാ​ണാ​താ​യി
Sunday, September 15, 2019 4:32 PM IST
അ​മ​രാ​വ​തി: ആ​ന്ധ്രാ​പ്ര​ദേ​ശി​ലെ ഗോ​ദാ​വ​രി ന​ദി​യി​ൽ വി​നോ​ദ സ​ഞ്ചാ​ര ബോ​ട്ട് മ​റി​ഞ്ഞു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ ഏ​ഴു പേ​ർ മ​രി​ച്ചെ​ന്ന് റി​പ്പോ​ർ​ട്ട്. സം​ഭ​വ​ത്തി​ൽ​പ്പെ​ട്ട 25 പേ​രെ ര​ക്ഷ​പ്പെ​ടു​ത്തി. 29 പേ​ർ​ക്കാ​യു​ള്ള തെ​ര​ച്ചി​ൽ ദു​ര​ന്ത​നി​വാ​ര​ണ​സേ​ന തു​ട​രു​ക​യാ​ണ്.

11 ജീ​വ​ന​ക്കാ​ര​ട​ക്കം 61 പേ​രാ​ണ് ബോ​ട്ടി​ലു​ണ്ടാ​യി​രു​ന്ന​ത്. കി​ഴ​ക്ക​ൻ ഗോ​ദാ​വ​രി ജി​ല്ല​യി​ൽ ഞാ​യ​റാ​ഴ്ച ഉ​ച്ച​ക​ഴി​ഞ്ഞാ​ണ് സം​ഭ​വ​മു​ണ്ടാ​യ​ത്. ദേ​വ​പ​ട്ട​ണ​ത്തി​ന​ടു​ത്തു​ള്ള ഗാ​ന്ധി പൊ​ച്ച​മ്മ ക്ഷേ​ത്ര​ത്തി​ൽ​നി​ന്ന് വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്ര​മാ​യ പാ​പ്പി​കൊ​ണ്ടാ​ലു​വി​ലേ​ക്ക് പോ​യ ബോ​ട്ടാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്.

അ​പ​ക​ട​മു​ണ്ടാ​കാ​നു​ള്ള കാ​ര​ണം വ്യ​ക്ത​മ​ല്ലെ​ന്ന് ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി അ​ദ്നാ​ൻ ന​യീം അ​സ്മി പ​റ​ഞ്ഞു. ആ​ന്ധ്ര​പ്ര​ദേ​ശ് ടൂ​റി​സം ഡെ​വ​ല​പ്പ്മെ​ന്‍റ് കോ​ർ​പ്പ​റേ​ഷ​ന്‍റേ​താ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട ബോ​ട്ടെ​ന്നാ​ണ് വി​വ​രം. കാ​ണാ​താ​യ​വ​ർ​ക്കാ​യി ഹെ​ലി​കോ​പ്റ്റ​റി​ലും തെ​ര​ച്ചി​ൽ ന​ട​ത്തു​മെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.