മ​ര​ട്: സ​ർ​വ ക​ക്ഷി​യോ​ഗം വി​ളി​ച്ച​ത് ത​ന്നോ​ട് ആ​ലോ​ചി​ക്കാ​തെ​യെ​ന്ന് ചെ​ന്നി​ത്ത​ല
Sunday, September 15, 2019 4:44 PM IST
കോ​ട്ട​യം: മ​ര​ട് ഫ്ലാ​റ്റ് വി​ഷ​യം ച​ർ​ച്ച ചെ​യ്യാ​ൻ സം​സ്ഥാ​ന സ​ർ​ക്കാ​ർ സ​ർ​വ​ക​ക്ഷി​യോ​ഗം വി​ളി​ച്ച രീ​തി​യി​ൽ പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല​യ്ക്ക് അ​തൃ​പ്തി. ത​ന്നോ​ട് ആ​ലോ​ചി​ക്കാ​തെ​യാ​ണ് സ​ർ​വ​ക​ക്ഷി യോ​ഗ തീ​യ​തി തീ​രു​മാ​നി​ച്ച​തെ​ന്ന് ചെ​ന്നി​ത്ത​ല പ​റ​ഞ്ഞു.

പ്ര​തി​പ​ക്ഷ നേ​താ​വി​നോ​ടു കൂ​ടി ആ​ലോ​ചി​ച്ച ശേ​ഷം സ​ർ​വ​ക​ക്ഷി യോ​ഗ തീ​യ​തി തീ​രു​മാ​നി​ക്കു​ന്ന​താ​ണ് മു​ൻ മു​ഖ്യ​മ​ന്ത്രി​മാ​ർ സ്വീ​ക​രി​ച്ചി​രു​ന്ന രീ​തി​യെ​ന്നും അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടി. യോ​ഗ​ത്തി​ൽ താ​ൻ നേ​രി​ട്ട് പ​ങ്കെ​ടു​ത്തി​ല്ലെ​ങ്കി​ലും യു​ഡി​എ​ഫ് നേ​താ​ക്ക​ളു​ടെ പ്രാ​തി​നി​ധ്യം ഉ​റ​പ്പാ​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ചൊ​വ്വാ​ഴ്ച ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​നാ​ണ് സ​ർ​വ​ക​ക്ഷി യോ​ഗം ന​ട​ക്കു​ക. മ​ര​ട് ഫ്ലാ​റ്റ് പ്ര​ശ്ന​ത്തി​ൽ സ​ർ​ക്കാ​ർ സ​ർ​വ​ക​ക്ഷി യോ​ഗം വി​ളി​ക്ക​ണ​മെ​ന്ന് കോ​ൺ​ഗ്ര​സ് അ​ട​ക്ക​മു​ള്ള പാ​ർ​ട്ടി​ക​ൾ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. മു​ൻ മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ൻ ചാ​ണ്ടി ഇ​ക്കാ​ര്യം ചൂ​ണ്ടി​ക്കാ​ട്ടി മു​ഖ്യ​മ​ന്ത്രി​ക്ക് ക​ത്തു​ന​ൽ​കു​ക​യും ചെ​യ്തി​രു​ന്നു.

സ​ർ​വ​ക​ക്ഷി യോ​ഗ​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ സു​പ്രീം കോ​ട​തി​യെ സ​മീ​പി​ക്ക​ണ​മെ​ന്നാ​ണ് അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ട​ത്. സെ​പ്റ്റം​ബ​ര്‍ 20ന​കം മ​ര​ടി​ലെ അ​ഞ്ച് ഫ്ലാ​റ്റു​ക​ൾ പൊ​ളി​ച്ചു​മാ​റ്റ​ണ​മെ​ന്നാ​ണ് സ​ർ​ക്കാ​രി​ന് സു​പ്രീം​കോ​ട​തി​യു​ടെ അ​ന്ത്യ​ശാ​സ​നം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.