ആ​ന്ധ്ര​യി​ലെ ബോ​ട്ട​പ​ക​ടം; മ​രി​ച്ച​വ​രു​ടെ കു​ടും​ബ​ങ്ങ​ൾ​ക്ക് 10 ല​ക്ഷം ധ​ന​സ​ഹാ​യം
Sunday, September 15, 2019 5:38 PM IST
അ​മ​രാ​വ​തി: ആ​ന്ധ്രാ​പ്ര​ദേ​ശി​ലെ ഗോ​ദാ​വ​രി ന​ദി​യി​ൽ വി​നോ​ദ സ​ഞ്ചാ​ര ബോ​ട്ട് മ​റി​ഞ്ഞു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ മ​രി​ച്ച​വ​രു​ടെ കു​ടും​ബ​ങ്ങ​ൾ​ക്ക് ആ​ന്ധ്ര സ​ർ​ക്കാ​ർ‌ 10 ല​ക്ഷം രൂ​പ ധ​ന​സ​ഹാ​യം പ്ര​ഖ്യാ​പി​ച്ചു. മു​ഖ്യ​മ​ന്ത്രി ജ​ഗ​ൻ മോ​ഹ​ൻ റെ​ഡ്ഡി​യാ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. ഒ​പ്പം മ​ന്ത്രി​മാ​രു​ടെ സം​ഘ​ത്തോ​ടും ര​ക്ഷാ​പ്ര​വ​ർ​ത്ത​ക​രോ​ടും എ​ത്ര​യും വേ​ഗം അ​പ​ക​ട സ്ഥ​ല​ത്ത് എ​ത്താ​നും അ​ദ്ദേ​ഹം നി​ർ​ദേ​ശി​ച്ചു.

അ​പ​ക​ട​ത്തി​ൽ ഏ​ഴു പേ​ർ മ​രി​ച്ചെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്. സം​ഭ​വ​ത്തി​ൽ​പ്പെ​ട്ട 25 പേ​രെ ര​ക്ഷ​പ്പെ​ടു​ത്തി. 29 പേ​ർ​ക്കാ​യു​ള്ള തെ​ര​ച്ചി​ൽ ദു​ര​ന്ത​നി​വാ​ര​ണ​സേ​ന തു​ട​രു​ക​യാ​ണ്. 11 ജീ​വ​ന​ക്കാ​ര​ട​ക്കം 61 പേ​രാ​ണ് ബോ​ട്ടി​ലു​ണ്ടാ​യി​രു​ന്ന​ത്. കി​ഴ​ക്ക​ൻ ഗോ​ദാ​വ​രി ജി​ല്ല​യി​ൽ ഞാ​യ​റാ​ഴ്ച ഉ​ച്ച​ക​ഴി​ഞ്ഞാ​ണ് സം​ഭ​വ​മു​ണ്ടാ​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.