ഇ​രു​വ​ഴി​ഞ്ഞി​യി​ലെ മ​ല​വെ​ള്ള​പ്പാ​ച്ചി​ൽ; കു​ളി​ക്കാ​ൻ ഇ​റ​ങ്ങി​യ മൂ​ന്ന് പേ​ർ കു​ടു​ങ്ങി
Sunday, September 15, 2019 5:20 PM IST
കോ​ഴി​ക്കോ​ട്: ആ​ന​ക്കാം​പൊ​യി​ല്‍ കി​ളി​ക്ക​ല്ലി​ല്‍ പു​ഴ​യി​ല്‍ കു​ളി​ക്കാ​നി​റ​ങ്ങി​യ മൂ​ന്ന് വി​നോ​ദ സ​ഞ്ചാ​രി​ക​ള്‍ കു​ടു​ങ്ങി. മ​ല​വെ​ള്ള​പ്പാ​ച്ചി​ലി​ല്‍ പു​ഴ​യു​ടെ മ​ധ്യ​ഭാ​ഗ​ത്താ​ണ് ഇ​വ​ർ കു​ടു​ങ്ങി​യ​ത്. പ​ത​ങ്ക​യ​ത്ത് ഒ​ഴു​ക്കി​ല്‍ പെ​ട്ട​യാ​ൾ​ക്കു വേ​ണ്ടി അ​ഞ്ചാം ദി​വ​സ​വും തി​ര​ച്ചി​ല്‍ തു​ട​രു​ന്ന​തി​നി​ടെ​യാ​ണ് ഇ​രു​വ​ഴി​ഞ്ഞി പു​ഴ​യി​ല്‍ വീ​ണ്ടും സ​ഞ്ചാ​രി​ക​ൾ അ​പ​ക​ട​ത്തി​ൽ​പെ​ട്ട​ത്.

പ​ത​ങ്ക​യ​ത്ത് നി​ന്ന് തെ​ര​ച്ചി​ല്‍ നി​ര്‍​ത്തി മു​ക്കം ഫ​യ​ര്‍​ഫോ​ഴ്‌​സും സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ളും എ​ത്തി​യെ​ങ്കി​ലും ഇ​വ​രു​ടെ അ​ടു​ത്തേ​ക്ക് എ​ത്തി​പ്പെ​ടാ​ന്‍ സാ​ധി​ച്ചി​ട്ടി​ല്ലെ​ന്നാ​ണ് വി​വ​രം. ഇ​തോ​ടെ ഇ​വ​രോ​ട് പു​ഴ​യു​ടെ മ​റു​ക​ര​യി​ല്‍ വ​ന​ത്തി​ലേ​ക്ക് നീ​ങ്ങാ​ന്‍ ആ​വ​ശ്യ​പ്പെ​ട്ടെ​ന്നാ​ണ് വി​വ​രം. ഫ​യ​ര്‍​ഫോ​ഴ്‌​സ് സം​ഘം വ​ന​ത്തി​നു​ള്ളി​ലേ​ക്ക് യാ​ത്ര തി​രി​ച്ചി​ട്ടു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.