കാ​ഷ്മീ​രി​നെ തി​ള​ക്ക​മു​ള്ള​താ​ക്ക​ണം; മോ​ദി​യു​ടെ നി​ർ​ദേ​ശ​മാ​ണെ​ന്ന് സ​ത്യ​പാ​ൽ മാ​ലി​ക്
Sunday, September 15, 2019 5:29 PM IST
ശ്രീ​ന​ഗ​ർ: പാ​ക് അ​ധീ​ന​കാ​ഷ്മീ​രി​ൽ​നി​ന്നു​ള്ള​വ​രും താ​മ​സി​ക്കാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന ത​ര​ത്തി​ൽ തി​ള​ക്ക​മു​ള്ള പ്ര​ദേ​ശ​മാ​യി ഇ​വി​ടം മാ​റ്റി​ത്തീ​ർ​ക്ക​ണ​മെ​ന്നാ​ണ് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി ത​നി​ക്ക് ന​ൽ​കി​യി​രി​ക്കു​ന്ന നി​ർ​ദേ​ശ​മെ​ന്ന് കാ​ഷ്മീ​ർ ഗ​വ​ണ​ർ സ​ത്യ​പാ​ൽ മാ​ലി​ക്. കാ​ഷ്മീ​രി​നെ മെ​ച്ച​പ്പെ​ടു​ത്താ​ൻ സാ​ധി​ച്ചാ​ൽ, പാ​ക് അ​ധീ​ന കാ​ഷ്മീ​രി​ൽ ക്ലേ​ശം അ​നു​ഭ​വി​ക്കു​ന്ന ആ​ളു​ക​ൾ അ​വ​ർ ഓ​ടി​പ്പോ​രും, ഇ​വി​ടെ താ​മ​സി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ടു​ക​യും ചെ​യ്യും- അ​ദ്ദേ​ഹം പ​റ​ഞ്ഞു.

സ​ർ​ക്കാ​ർ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യോ​ട​നു​ബ​ന്ധി​ച്ച് 100 കി​ട​ക്ക​ളു​ള്ള കാ​ൻ​സ​ർ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടി​ന് ത​റ​ക്ക​ല്ലിടു​ന്ന ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. കാ​ഷ്മീ​രി​നെ സ​ഹാ​യി​ക്കാ​ൻ കേ​ന്ദ്രം ത​യാ​റാ​ണ്. നി​ങ്ങ​ൾ നി​ങ്ങ​ളു​ടെ ആ​വ​ശ്യ​ങ്ങ​ളു​മാ​യി മു​ന്നോ​ട്ടു​വ​ര​ണ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ഈ ​വ​ർ​ഷം മാ​ത്രം എ​ട്ട് മെ​ഡി​ക്ക​ൽ കോ​ള​ജു​ക​ളാ​ണ് അ​നു​വ​ദി​ച്ച​ത്. മ​റ്റ് സം​സ്ഥാ​ന​ങ്ങ​ൾ​ക്ക് അ​നു​വ​ദി​ച്ച​തി​ലും കൂ​ടു​ത​ലാ​ണ​ത്. മേ​ഖ​ല​യി​ലെ വി​ക​സ​ന​ത്തി​ന് അ​നു​യോ​ജ്യ​മാ​യ സ​മ​യ​മാ​ണി​ത്. അ​തി​നാ​ൽ രാ​ഷ്ട്രീ​യ​ക്കാ​രി​ൽ സ​മ്മ​ർ​ദം ചെ​ലു​ത്താ​ൻ ജ​ന​ങ്ങ​ളോ​ട് അ​ഭ്യ​ർ​ഥി​ക്കു​ക​യാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ക​ഴി​ഞ്ഞ വ​ർ​ഷം ഓ​ഗ​സ്റ്റി​ലാ​ണ് സ​ത്യ​പാ​ൽ മാ​ലി​ക് കാ​ഷ്മീ​ർ ഗ​വ​ണ​റാ​യി ചു​മ​ത​ല‍​യേ​റ്റ​ത്. ബി​ജെ​പി​യു​ടേ​യും മെ​ഹ​ബൂ​ബ മു​ഫ്തി​യു​ടേ​യും സ​ഖ്യ സ​ർ​ക്കാ​ർ താ​ഴെ വീ​ണ​തി​നു ശേ​ഷം ഗ​വ​ർ​ണ​ർ ഭ​ര​ണം ഏ​ർ​പ്പെ​ടു​ത്തി ര​ണ്ട് മാ​സ​ങ്ങ​ൾ ക​ഴി​ഞ്ഞാ​ണ് മാ​ലി​ക്കി​ന് കാ​ഷ്മീ​രി​ന്‍റെ ചു​മ​ത​ല ല​ഭി​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.