വെ​സ്റ്റ്ബാ​ങ്കി​നെ ഇ​സ്ര​യേ​ലി​നൊ​പ്പം ചേ​ർ​ക്കും; മ​ന്ത്രി​സ​ഭ അം​ഗീ​കാ​രം ന​ൽ​കി
Sunday, September 15, 2019 6:27 PM IST
ജ​റു​സ​ലം: അ​ധി​നി​വേ​ശ വെ​സ്റ്റ്ബാ​ങ്കി​നെ ഇ​സ്ര​യേ​ലി​നോ​ട് ചേ​ർ​ക്കാ​നു​ള്ള തീ​രു​മാ​ന​ത്തി​ന് ഇ​സ്ര​യേ​ൽ മ​ന്ത്രി​സ​ഭ അം​ഗീ​കാ​രം ന​ൽ​കി. പൊ​തു തെ​ര​ഞ്ഞെ​ടു​പ്പി​ന് ര​ണ്ടു ദി​വ​സം മാ​ത്രം മു​ൻ​പാ​ണ് വി​വാ​ദ തീ​രു​മാ​ന​ത്തി​ന് ഇ​സ്ര​യേ​ൽ മ​ന്ത്രി​സ​ഭ അം​ഗീ​കാ​രം ന​ൽ​കി​യ​ത്.

അ​ധി​നി​വേ​ശ വെ​സ്റ്റ് ബാ​ങ്കി​ലെ ജോ​ർ​ദാ​ൻ താ​ഴ്‌​വ​ര​യും ചാ​വു​ക​ട​ൽ പ്ര​ദേ​ശ​വും ഇ​സ്ര​യേ​ലി​ന്‍റെ ഭാ​ഗ​മാ​ക്കു​മെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി ബ​ഞ്ച​മി​ൻ നെ​ത​ന്യാ​ഹു നേ​ര​ത്തെ പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. പ്ര​സ്താ​വ​ന​യി​ൽ ഉ​ത്ക​ണ്ഠ പ്ര​ക​ടി​പ്പി​ച്ച് യു​എ​ൻ ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ന്‍റോ​ണി​യോ ഗു​ട്ടെ​റ​സ് അ​ട​ക്ക​മു​ള്ള​വ​ർ രം​ഗ​ത്തെ​ത്തി​യി​രു​ന്നു.

17നു ​ന​ട​ക്കു​ന്ന ഇ​സ്രേ​ലി പൊ​തു​തെ​ര​ഞ്ഞെ​ടു​പ്പി​ൽ ജ​യി​ച്ചാ​ൽ ഇ​ക്കാ​ര്യം ചെ​യ്യു​മെ​ന്നാ​യി​രു​ന്നു നെ​ത​ന്യാ​ഹു നേ​ര​ത്തെ പ​റ​ഞ്ഞി​രു​ന്ന​ത്. തീ​രു​മാ​നം ന​ട​പ്പാ​യാ​ണ് അ​ന്താ​രാ​ഷ്‌​ട്ര നി​യ​മ​ങ്ങ​ളു​ടെ ക​ടു​ത്ത ലം​ഘ​ന​മാ​യി​രി​ക്കും അ​തെ​ന്നാ​യി​രു​ന്നു യു​എ​ന്നി​ന്‍റെ നേ​ര​ത്തെ​യു​ള്ള പ്ര​തി​ക​ര​ണം. .
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.