അ​ണ തു​റ​ന്ന് റോ​ഡ് മു​ങ്ങി; സ്കൂ​ളി​ൽ അ​ധ്യാ​പ​ക​രും 350 വി​ദ്യാ​ർ​ഥി​ക​ളും കു​ടു​ങ്ങി
Sunday, September 15, 2019 6:59 PM IST
ചി​ത്തോ​ട്ഗ​ഡ്: രാ​ജ​സ്ഥാ​നി​ലെ ചി​ത്തോ​ട്ഗ​ഡി​ൽ വെ​ള്ള​പ്പൊ​ക്ക​ത്തെ തു​ട​ർ​ന്ന് സ്കൂ​ളി​ൽ 24 മ​ണി​ക്കൂ​റാ​യി 50 അ​ധ്യാ​പ​ക​രും 350 വി​ദ്യാ​ർ​ഥി​ക​ളും കു​ടു​ങ്ങി​ക്കി​ട​ക്കു​ന്നു. റാ​ണാ​പ്ര​താ​പ് അ​ണ​ക്കെ​ട്ട് തു​റ​ന്നു​വി​ട്ട​തി​നെ തു​ട​ർ​ന്നു​ണ്ടാ​യ വെ​ള്ള​പ്പൊ​ക്ക​ത്തി​ൽ റോ​ഡ് വെ​ള്ള​ത്തി​നി​ട​യി​ലാ​യ​താ​ണ് കു​ട്ടി​ക​ൾ സ്കൂ​ളി​ൽ കു​ടു​ങ്ങാ​ൻ കാ​ര​ണ​മാ​യ​ത്.

ശ​നി​യാ​ഴ്ച മു​ത​ൽ സ്കൂ​ളി​ൽ‌ കു​ടു​ങ്ങി​യ വി​ദ്യാ​ർ​ഥി​ക​ൾ​ക്കും അ​ധ്യാ​പ​ക​ർ​ക്കും പ്ര​ദേ​ശ​വാ​സി​ക​ൾ വെ​ള്ള​വും ഭ​ക്ഷ​ണ​വും ന​ൽ​കു​ന്നു​ണ്ടെ​ന്ന് വാ​ർ​ത്താ ഏ​ജ​ൻ​സി​യാ​യ എ​എ​ൻ​ഐ​യോ​ട് ആ​ദ​ർ​ശ് വി​ദ്യാ മ​ന്ദി​ർ പ്രി​ൻ​സി​പ്പ​ൽ‌ ഓം ​പ്ര​കാ​ശ് ഭാം​ബി അ​റി​യി​ച്ചു. എ​ന്നാ​ൽ സ​ർ​ക്കാ​ർ ഇ​തു​വ​രെ ത​ങ്ങ​ളെ ര​ക്ഷി​ക്കാ​ൻ ഒ​രു ന​ട​പ​ടി​യും സ്വീ​ക​രി​ച്ചി​ട്ടി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. അ​ണ​ക്കെ​ട്ട് തു​റ​ത്തു​ന്ന​വി​വ​രം നേ​ര​ത്തെ അ​റി​യി​ച്ചി​ല്ലെ​ന്നും പ്രി​ൻ​സി​പ്പ​ൽ ആ​രോ​പി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.