മു​ഖ്യ​മ​ന്ത്രി പാ​ലാ​യി​ലേ​ക്ക്; ഈ ​ആ​ഴ്ച മ​ന്ത്രി​സ​ഭ ചേ​രി​ല്ല
Sunday, September 15, 2019 7:24 PM IST
തി​രു​വ​ന​ന്ത​പു​രം: പാ​ലാ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട പ്ര​ചാ​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​യി മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ പോ​കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ഈ ​ആ​ഴ്ച പ​തി​വു മ​ന്ത്രി​സ​ഭാ യോ​ഗം ചേ​രി​ല്ല. ഇ​നി 25നു ​മാ​ത്ര​മാ​ണ് മ​ന്ത്രി​സ​ഭ ചേ​രു​ന്ന​തെ​ന്നു മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫീ​സ് മ​ന്ത്രി​മാ​രെ അ​റി​യി​ച്ചു.

18 മു​ത​ൽ 20 വ​രെ മൂ​ന്നു ദി​വ​സം മു​ഖ്യ​മ​ന്ത്രി പാ​ലാ​യി​ൽ പ്ര​ചാ​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലാ​യി​രി​ക്കും. നേ​ര​ത്തെ ഈ ​വ​രു​ന്ന ബു​ധ​നാ​ഴ്ച മ​ന്ത്രി​സ​ഭ ചേ​രാ​നാ​യി​രു​ന്നു ധാ​ര​ണ. എ​ന്നാ​ൽ, പാ​ലാ​യി​ൽ പ്ര​ചാ​ര​ണ​ത്തി​നു പോ​കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ഇ​ത് ഒ​ഴി​വാ​ക്കു​ക​യാ​യി​രു​ന്നു. ഈ​യാ​ഴ്ച​ത്തെ മ​ന്ത്രി​സ​ഭ ഒ​ഴി​വാ​ക്കി​ക്കൊ​ണ്ടു​ള്ള ഔ​ദ്യോ​ഗി​ക അ​റി​യി​പ്പ് നീ​ണ്ട അ​വ​ധി ക​ഴി​ഞ്ഞു സ​ർ​ക്കാ​ർ ഓ​ഫി​സ് തിങ്കളാഴ്ച തു​റ​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ചീ​ഫ് സെ​ക്ര​ട്ട​റി മ​ന്ത്രി​മാ​ർ​ക്കു കൈ​മാ​റും.

18നു ​ചേ​രു​ന്ന സി​പി​എം പോ​ളി​റ്റ് ബ്യൂ​റോ യോ​ഗ​ത്തി​ലും പി​ണ​റാ​യി വി​ജ​യ​ൻ പ​ങ്കെ​ടു​ക്കി​ല്ല. ഓ​ണ​ത്തി​ന് ഒ​രാ​ഴ്ച സ​ർ​ക്കാ​ർ ഓ​ഫി​സു​ക​ൾ​ക്ക് അ​വ​ധി​യാ​യി​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ക​ഴി​ഞ്ഞ ആ​ഴ്ച​യും മ​ന്ത്രി​സ​ഭ ചേ​ർ​ന്നി​രു​ന്നി​ല്ല. അ​ജ​ൻ​ഡ നോ​ട്ട് ത​യാ​റാ​ക്കാ​ൻ വ​കു​പ്പു സെ​ക്ര​ട്ട​റി​മാ​ർ ഇ​ല്ലാ​ത്ത സാ​ഹ​ച​ര്യ​ത്തി​ലാ​ണി​ത്. സെ​പ്റ്റം​ബ​ർ അ​ഞ്ചി​നാ​ണ് അ​വ​സാ​ന സം​സ്ഥാ​ന മ​ന്ത്രി​സ​ഭ ചേ​ർ​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.