കാ​പ്പ​ൻ യോ​ഗ്യ​ൻ ത​ന്നെ; രാ​ജി​വ​ച്ച​വ​ർ യു​ഡി​എ​ഫി​ന്‍റെ ഉ​പ​ക​ര​ണ​ങ്ങ​ളെ​ന്ന് മ​ന്ത്രി ശ​ശീ​ന്ദ്ര​ൻ
Sunday, September 15, 2019 7:46 PM IST
കോ​ട്ട​യം: പാ​ലാ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ മാ​ണി സി.​കാ​പ്പ​നെ സ്ഥാ​നാ​ർ​ഥി​യാ​ക്കി​യ​തി​ൽ പ്ര​തി​ഷേ​ധി​ച്ച് എ​ൻ​സി​പി​യി​ൽ ഉ​ണ്ടാ​യ കൂ​ട്ട​രാ​ജി ഒ​റ്റ​പ്പെ​ട്ട​തെ​ന്ന് മ​ന്ത്രി എ.​കെ.​ശ​ശീ​ന്ദ്ര​ൻ. രാ​ജി​വ​ച്ച​വ​ർ യു​ഡി​എ​ഫി​ന്‍റെ ഉ​പ​ക​ര​ണ​ങ്ങ​ൾ ആ​ണെ​ന്ന് മ​ന്ത്രി പ​റ​ഞ്ഞു. എ​ല്ലാ തെ​ര​ഞ്ഞെ​ടു​പ്പ് കാ​ല​ത്തും ഇ​ത്ത​രം അ​ഭ്യാ​സ​ങ്ങ​ൾ ഉ​ണ്ടാ​കാ​റു​ണ്ടെ​ന്നും രാ​ജി​വ​ച്ച​വ​രു​മാ​യി ഇ​നി​യൊ​രു ച​ർ​ച്ച​യി​ല്ലെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

മാ​ണി സി.​കാ​പ്പ​ൻ എ​ന്തു​കൊ​ണ്ടും യോ​ഗ്യ​നാ​യ സ്ഥാ​നാ​ർ​ഥി​യാ​ണെ​ന്നും എ​ൻ​സി​പി​യി​ൽ പു​റ​ത്ത് പ്ര​ച​രി​ക്കു​ന്ന ത​ര​ത്തി​ലു​ള്ള ഭി​ന്ന​ത​ക​ളി​ല്ലെ​ന്നും ശ​ശീ​ന്ദ്ര​ൻ കൂ​ട്ടി​ച്ചേ​ർ​ത്തു. ദേ​ശീ​യ സ​മി​തി അം​ഗം ജേ​ക്ക​ബ് പു​തു​പ്പ​ള്ളി അ​ട​ക്ക​മു​ള്ള 42 പേ​രാ​ണ് പാ​ർ​ട്ടി തീ​രു​മാ​ന​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ച് ഇ​ന്ന് രാ​ജി വ​ച്ച​ത്.

ഉ​ഴ​വൂ​ർ വി​ജ​യ​ൻ വി​ഭാ​ഗം നേ​താ​ക്ക​ളാ​ണ് രാ​ജി​വ​ച്ച​തെ​ന്നാ​ണ് വി​വ​രം. കാ​പ്പ​ന്‍റെ സ്ഥാ​നാ​ർ​ഥി​ത്വ​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ച് ഒ​രു​വി​ഭാ​ഗം എ​ൻ​സി​പി​ക്കാ​ർ ഇ​ന്ന് മ​ണ​ർ​കാ​ട്ട് വ​ച്ച് യോ​ഗം ചേ​ർ​ന്നി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.