കെ.​ക​രു​ണാ​ക​ര​ന്‍റെ പേ​ര് ട്ര​സ്റ്റു​ക​ൾ​ക്ക് വേ​ണ്ടി ദു​രു​പ​യോ​ഗം ചെ​യ്യ​രു​ത്: കെ.​മു​ര​ളീ​ധ​ര​ൻ
Sunday, September 15, 2019 8:36 PM IST
കോ​ഴി​ക്കോ​ട്: ക​ണ്ണൂ​രി​ൽ ക​രാ​റു​കാ​ര​ൻ മ​ര​ണ​പ്പെ​ട്ട സം​ഭ​വ​ത്തി​ൽ സ​ർ​ക്കാ​ർ ഉ​ചി​ത​മാ​യ അ​ന്വേ​ഷ​ണം ന​ട​ത്ത​ണ​മെ​ന്ന് കെ.​മു​ര​ളീ​ധ​ര​ൻ എം​പി. ട്ര​സ്റ്റ്‌ രൂ​പീ​ക​ര​ണ​ത്തി​ൽ നി​യ​ന്ത്ര​ണം വേ​ണ​മെ​ന്നും ലീ​ഡ​ർ കെ.​ക​രു​ണാ​ക​ര​ന്‍റെ പേ​ര് ഇ​ത്ത​രം ട്ര​സ്റ്റു​ക​ൾ​ക്ക് വേ​ണ്ടി ദു​രു​പ​യോ​ഗം ചെ​യ്യാ​ൻ പാ​ടി​ല്ലെ​ന്നും മു​ര​ളീ​ധ​ര​ൻ കോ​ഴി​ക്കോ​ട്ട് മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു.

ക​ണ്ണൂ​രി​ൽ ക​രാ​റു​കാ​ര​ൻ ആ​ത്മ​ഹ​ത്യ ചെ​യ്ത സം​ഭ​വ​ത്തി​ലെ ട്ര​സ്റ്റ്‌ ന​ട​ത്തി​പ്പി​ൽ ലീ​ഡ​ർ ക​രു​ണാ​ക​ര​ന്‍റെ കു​ടും​ബ​ത്തി​ന് യാ​തൊ​രു പ​ങ്കു​മി​ല്ല. വി​ഷ​യ​ത്തി​ൽ സ​ർ​ക്കാ​ർ ഉ​ചി​ത​മാ​യ അ​ന്വേ​ഷ​ണം ന​ട​ത്ത​ണം. ഏ​തു അ​ന്വേ​ഷ​ണം സ​ർ​ക്കാ​ർ ന​ട​ത്തി​യാ​ലും സ്വാ​ഗ​തം ചെ​യ്യും. ക​രാ​റു​കാ​ര​ന്‍റെ കു​ടും​ബ​ത്തി​ന് കൂ​ടി സ്വീ​കാ​ര്യ​മാ​യ അ​ന്വേ​ഷ​ണ​മാ​ണ് ന​ട​ത്തേ​ണ്ട​തെ​ന്നും എം​പി പ​റ​ഞ്ഞു.

ക​രു​ണാ​ക​ര​ന്‍റെ പേ​രി​ൽ ഇ​ത്ത​രം ചീ​ത്ത​പ്പേ​രു​ക​ൾ ഇ​നി ഉ​ണ്ടാ​വ​രു​ത്. അ​തു​കൊ​ണ്ട് ത​ന്നെ ട്ര​സ്റ്റു​ക​ൾ രൂ​പീ​ക​രി​ക്കു​ന്ന​തി​ൽ നി​യ​ന്ത്ര​ണം വേ​ണം. നി​ല​വി​ൽ ഔ​ദ്യോ​ഗി​ക​മാ​യി ക​രു​ണാ​ക​ര​ന്‍റെ പേ​രി​ൽ ട്ര​സ്റ്റ്‌ പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ട്. അ​ദ്ദേ​ഹ​ത്തി​ന്‍റെ പേ​ര് ദു​രു​പ​യോ​ഗം ചെ​യ്യ​പ്പെ​ടാ​ന്‍ പാ​ടി​ല്ല. പാ​ർ​ട്ടി ത​ല​ത്തി​ൽ തീ​രു​മാ​നം ഉ​ണ്ടാ​വാ​ൻ വി​ഷ​യം പാ​ർ​ട്ടി​യെ അ​റി​യി​ക്കും എ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.