കാ​ഷ്മീ​രി​നെ​ക്കു​റി​ച്ച​ല്ല, പാ​ക് ന്യൂ​ന​പ​ക്ഷ​ങ്ങ​ളെ​ക്കു​റി​ച്ച് ചി​ന്തി​ക്കൂ; മ​ലാ​ല​യോ​ട് ബി​ജെ​പി
Sunday, September 15, 2019 8:38 PM IST
ന്യൂ​ഡ​ൽ​ഹി: കാ​ഷ്മീ​രി​ലെ ജ​ന​ങ്ങ​ളു​ടെ അ​വ​സ്ഥ പ​രി​താ​പ​ക​ര​മാ​ണെ​ന്നും കാ​ഷ്മീ​ർ ജ​ന​ത​യെ നി​ശ​ബ്ദ​രാ​ക്കി​യി​രി​ക്കു​ക​യാ​ണെ​ന്നു​മു​ള്ള നൊ​ബേ​ൽ ജേ​താ​വ് മ​ലാ​ല യൂ​സ​ഫ് സാ​യി​യു​ടെ പ​രാ​മ​ർ​ശ​ത്തി​നെ​തി​രെ ബി​ജെ​പി. കാ​ഷ്മീ​രി​ലെ ജ​ന​ങ്ങ​ളെ​ക്കു​റി​ച്ച് ആ​ലോ​ചി​ച്ച് സ​മ​യം ക​ള​യാ​തെ മ​ലാ​ല പാ​ക്കി​സ്ഥാ​നി​ലെ ന്യൂ​ന​പ​ക്ഷ​ങ്ങ​ളെ​ക്കു​റി​ച്ച് ചി​ന്തി​ക്കു​ക​യും സം​സാ​രി​ക്കു​ക​യും ചെ​യ്യ​ണ​മെ​ന്ന് ക​ർ​ണാ​ട​ക​ത്തി​ൽ നി​ന്നു​ള്ള ബി​ജെ​പി എം​പി ശോ​ഭ ക​ര​ന്ദ്‌​ല​ജെ പ​റ​ഞ്ഞു.

പാ​ക്കി​സ്ഥാ​നി​ലെ ന്യൂ​ന​പ​ക്ഷ വി​ഭാ​ഗ​ങ്ങ​ളി​ൽ​പ്പെ​ട്ട പെ​ൺ​കു​ട്ടി​ക​ൾ​ക്കെ​തി​രെ ന​ട​ക്കു​ന്ന അ​വ​കാ​ശ നി​ഷേ​ധ​ങ്ങ​ളും അ​നീ​തി​ക​ളും ഏ​റെ​യാ​ണെ​ന്നും ഇ​തി​നെ​തി​രെ സം​സാ​രി​ക്കാ​നാ​ണ് മ​ലാ​ല സ​മ​യം ക​ണ്ടെ​ത്തേ​ണ്ട​തെ​ന്നും അ​വ​ർ കൂ​ട്ടി​ച്ചേ​ർ​ത്തു. ഇ​ന്ത്യ​യി​യി​ലെ വി​ക​സ​ന മു​ന്നേ​റ്റ​ങ്ങ​ൾ കാ​ഷ്മീ​രി​ലേ​ക്കു കൂ​ടി ല​ഭ്യ​മാ​ക്കാ​നു​ള്ള​താ​ണ് സ​ർ​ക്കാ​രി​ന്‍റെ നീ​ക്ക​മെ​ന്നും അ​തി​ൽ അ​പ്ര​തീ​ക്ഷി​ത​മാ​യി ഒ​ന്നു​മി​ല്ലെ​ന്നും അ​വ​ർ പ​റ​ഞ്ഞു.

കാ​ഷ്മീ​രി​ലെ ജ​ന​ങ്ങ​ളോ​ടും കു​ട്ടി​ക​ളോ​ടും എ​ല്ലാം സം​സാ​രി​ച്ചി​രു​ന്നു​വെ​ന്നും ഒ​രു ജ​ന​ത​യെ ആ​കെ നി​ശ​ബ്ദ​രാ​ക്കി​യി​രി​ക്കു​ക​യാ​ണെ​ന്നു​മാ​യി​രു​ന്നു നേ​ര​ത്തെ മ​ലാ​ല ട്വീ​റ്റ് ചെ​യ്തി​രു​ന്ന​ത്. കു​ട്ടി​ക​ളു​ടെ വി​ദ്യാ​ഭ്യാ​സ അ​വ​കാ​ശ​ങ്ങ​ൾ നി​ഷേ​ധി​ക്ക​പ്പെ​ടു​ക​യാ​ണെ​ന്നും ആ​ർ​ക്കും പ്ര​തി​ഷേ​ധി​ക്കാ​നൊ പ്ര​തി​ക​രി​ക്കാ​നോ ആ​കു​ന്നി​ല്ലെ​ന്നും കു​റി​ച്ച മ​ലാ​ല കാ​ഷ്മീ​ർ വി​ഷ​യ​ത്തി​ൽ ഐ​ക്യ​രാ​ഷ്ട​സ​ഭ​യു​ടെ ശ്ര​ദ്ധ​ക്ഷ​ണി​ക്കു​ക​യും ചെ​യ്തി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.