ച​ങ്ങ​ല​യി​ട്ട് ബ​ന്ധി​ച്ച ബെ​ഞ്ചു​മാ​യി ര​ക്ഷ​പെ​ടാ​ൻ ശ്ര​മം; 10 വ​യ​സു​കാ​ര​നെ പോ​ലീ​സ് മോ​ചി​പ്പി​ച്ചു
Sunday, September 15, 2019 9:46 PM IST
ഭോ​പ്പാ​ൽ: മ​ധ്യ​പ്ര​ദേ​ശി​ലെ ഭോ​പ്പാ​ലി​ൽ ര​ണ്ട് ആ​ൺ​കു​ട്ടി​ക​ൾ ബെ​ഞ്ച് ചു​മ​ന്ന് ഓ​ടി​പ്പോ​കു​ന്ന് ക​ണ്ട് നാ​ട്ടു​കാ​ർ ത​ട​ഞ്ഞു. മോ​ഷ​ണ ശ്ര​മ​മാ​ണെ​ന്ന് ക​രു​തി​യാ​ണ് നാ​ട്ടു​കാ​ർ ത​ട​ഞ്ഞ​ത്. എ​ന്നാ​ൽ കു​ട്ടി​ക​ളു​ടെ അ​ടു​ത്തെ​ത്തി​യ​പ്പോ​ഴാ​ണ് അ​തി​ൽ‌ 10 വ​യ​സു​ള്ള കു​ട്ടി​യു​ടെ കാ​ൽ ച​ങ്ങ​ല ഉ​പ​യോ​ഗി​ച്ച് ബെ​ഞ്ചി​ൽ ബ​ന്ധി​ച്ചി​രി​ക്കു​ന്നു.

ഭോ​പ്പാ​ലി​ലെ മ​ദ്ര​സ​യി​ൽ താ​മ​സി​ക്കു​ന്ന കു​ട്ടി​ക​ൾ ഇ​വി​ടെ​നി​ന്നും വീ​ട്ടി​ലേ​ക്ക് ര​ക്ഷ​പെ​ടാ​നു​ള്ള ശ്ര​മ​ത്തി​നി​ടെ​യാ​ണ് നാ​ട്ടു​കാ​രു​ടെ ശ്ര​ദ്ധ​യി​ൽ​പെ​ട്ട​ത്. മ​ദ്ര​സ​യി​ൽ നി​ന്നും ഓ​ടി​പ്പോ​കു​മെ​ന്ന് ആ​രോ​പി​ച്ചാ​ണ് കു​ട്ടി​യെ ബെ​ഞ്ചി​ൽ ത​ള​ച്ചി​ട്ട​ത്. എ​ന്നാ​ൽ കൂ​ടെ​യു​ണ്ടാ​യി​രു​ന്ന ഏ​ഴു വ​യ​സു​കാ​ര​നൊ​പ്പം ത​ന്നെ പൂ​ട്ടി​യി​ട്ട ബെ​ഞ്ചും ചു​മ​ന്ന് ര​ക്ഷ​പെ​ടാ​ൻ കു​ട്ടി​ക​ൾ ശ്ര​മി​ക്കു​ക​യാ​യി​രു​ന്നു.

സം​ഭ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് മ​ദ്ര​സ ന​ട​ത്തി​പ്പു​കാ​ര​നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ജു​വ​നൈ​ൽ ജ​സ്റ്റീ​സ് ആ​ക്ട് പ്ര​കാ​രം ഇ​യാ​ൾ​ക്കെ​തി​രെ കേ​സെ​ടു​ത്തു.

ഈ ​ര​ണ്ടു കു​ട്ടി​ക​ളും നേ​ര​ത്തെ മ​ദ്ര​സ​യി​ൽ‌​നി​ന്നും പ​റ​യാ​തെ വീ​ട്ടി​ലേ​ക്ക് ഓ​ടി​പ്പോ​യ​വ​രാ​ണെ​ന്ന് ന​ട​ത്തി​പ്പു​കാ​ർ പ​റ​യു​ന്നു. വീ​ണ്ടും ഇ​വ​ർ പു​റ​ത്തു​പോ​കു​മെ​ന്ന് ഭ​യ​ന്നാ​ണ് ജീ​വ​ന​ക്കാ​ർ കു​ട്ടി​യെ പൂ​ട്ടി​യി​ട്ട​തെ​ന്നും പ​റ​യു​ന്നു. ക്ലാ​സ് മു​റി​യി​ലെ ഇ​രു​മ്പ് ബെ​ഞ്ചി​ലാ​ണ് കു​ട്ടി​യെ പൂ​ട്ടി​യി​ട്ട​ത്. വീ​ട്ടു​കാ​രു​ടെ അ​റി​വോ​ടെ​യാ​ണ് ന​ട​പ​ടി​യെ​ന്നും മ​ദ്ര​സ ജീ​വ​ന​ക്കാ​ർ പ​റ​യു​ന്നു.

നാ​ട്ടു​കാ​ർ അ​റി​യി​ച്ച​തി​നെ തു​ട​ർ​ന്ന് പോ​ലീ​സ് എ​ത്തി ഗ്യാ​സ് ക​ട്ട​ർ ഉ​പ​യോ​ഗി​ച്ച് ച​ങ്ങ​ല മു​റി​ച്ചാ​ണ് കു​ട്ടി​യെ മോ​ചി​പ്പി​ച്ച​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.