ആ​റ​ന്മു​ള ജ​ലോ​ത്സ​വം: മേ​ലു​ക​ര, വ​ൻ​മ​ഴി പ​ള്ളി​യോ​ട​ങ്ങ​ൾ​ക്ക് മ​ന്നം ട്രോ​ഫി
Sunday, September 15, 2019 10:15 PM IST
ആ​റ​ന്മു​ള: ഉ​ത്ര​ട്ടാ​തി ജ​ലോ​ത്സ​വ​ത്തി​ൽ എ ​ബാ​ച്ചി​ൽ മേ​ലു​ക​ര​യും ബി ​ബാ​ച്ചി​ൽ വ​ൻ​മ​ഴി​യും മ​ന്നം ട്രോ​ഫി ക​ര​സ്ഥ​മാ​ക്കി. വേ​ഗം അ​ടി​സ്ഥാ​ന​മാ​ക്കി​യു​ള്ള മ​ത്സ​ര​വ​ള്ളം​ക​ളി അ​വ​സാ​നി​പ്പി​ച്ച് തു​ഴ​ച്ചി​ൽ, ശൈ​ലി, ച​മ​യം, വേ​ഷ​വി​ധാ​നം, അ​ച്ച​ട​ക്കം എ​ന്നി​വ​യ്ക്കു പ്രാ​ധാ​ന്യം ന​ൽ​കി​യാ​ണ് ഇ​ത്ത​വ​ണ ജ​ലോ​ത്സ​വം സം​ഘ​ടി​പ്പി​ച്ച​ത്.

52 പ​ള്ളി​യോ​ട​ങ്ങ​ൾ പ​ങ്കെ​ടു​ത്ത ജ​ലോ​ത്സ​വ​ത്തി​ന്‍റെ ജ​ല​ഘോ​ഷ​യാ​ത്ര​യി​ലും പി​ന്നീ​ടു ന​ട​ന്ന പ്രാ​ഥ​മി​ക പാ​ദ​ത്തി​ലും മെ​ച്ച​പ്പെ​ട്ട പ്ര​ക​ട​നം ന​ട​ത്തി​യ ബാ​ച്ച് പ​ള്ളി​യോ​ട​ങ്ങ​ളെ ഫൈ​ന​ലി​ലേ​ക്ക് തെ​ര​ഞ്ഞെ​ടു​ത്ത് മ​ത്സ​രി​പ്പി​ക്കു​ക​യാ​യി​രു​ന്നു. ഫൈ​ന​ലി​ലെ പ്ര​ക​ട​ന​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ജേ​താ​ക്ക​ളെ നി​ർ​ണ​യി​ച്ച​ത്.

ബി ​ബാ​ച്ചി​ൽ ഫൈ​ന​ലി​ൽ മ​ത്സ​രി​ച്ച വ​ൻ​മ​ഴി, തൈ​മ​റ​വും​ക​ര, ചെ​ന്നി​ത്ത​ല പ​ള്ളി​യോ​ട​ങ്ങ​ളു​ടെ ബാ​ച്ചി​ൽ വ​ൻ​മ​ഴി​യും തൈ​മ​റ​വും​ക​ര​യും ഫൈ​ന​ലി​ൽ ഒ​രേ​പോ​ലെ മാ​ർ​ക്കു നേ​ടി​യ​തോ​ടെ ന​റു​ക്കെ​ടു​പ്പി​ലൂ​ടെ​യാ​ണ് ജേ​താ​ക്ക​ളെ നി​ർ​ണ​യി​ച്ച​ത്. തൈ​മ​റ​വും​ക​ര, ചെ​ന്നി​ത്ത​ല പ​ള്ളി​യോ​ട​ങ്ങ​ൾ​ക്ക് ബി ​ബാ​ച്ചി​ൽ ര​ണ്ടും മൂ​ന്നും സ്ഥാ​ന​ങ്ങ​ൾ നേ​ടി.

എ ​ബാ​ച്ച് ഫൈ​ന​ലി​ൽ മേ​ലു​ക​ര, തെ​ക്കേ​മു​റി, ഇ​ട​യാ​റ​ന്മു​ള, ഇ​ട​ശേ​രി​മ​ല കി​ഴ​ക്ക് പ​ള്ളി​യോ​ട​ങ്ങ​ളു​ടെ ഗ്രൂ​പ്പാ​ണ് ഫൈ​ന​ലി​ൽ എ​ത്തി​യ​ത്. ഇ​വ​രി​ൽ നി​ന്നാ​ണ് മേ​ലു​ക​ര​യെ ജേ​താ​ക്ക​ളാ​യി നി​ശ്ച​യി​ച്ച​ത്. ഇ​ട​യാ​റ​ന്മു​ള ര​ണ്ടാ​മ​തും ഇ​ട​ശേ​രി​മ​ല കി​ഴ​ക്ക് മൂ​ന്നാ​മ​തും തെ​ക്കേ​മു​റി നാ​ലാ​മ​തു​മെ​ത്തി.

തി​രു​വോ​ണ​ത്തോ​ണി​യു​ടെ അ​ക​ന്പ​ടി​യാ​യി 52 പ​ള്ളി​യോ​ട​ങ്ങ​ളും പ​ങ്കെ​ടു​ത്ത ജ​ല​ഘോ​ഷ​യാ​ത്ര​യോ​ടെ​യാ​ണ് ജ​ലോ​ത്സ​വം ആ​രം​ഭി​ച്ച​ത്. കെ​ട്ടു​വ​ള്ള​ങ്ങ​ളി​ൽ വി​വി​ധ ക​ലാ​രൂ​പ​ങ്ങ​ൾ ഘോ​ഷ​യാ​ത്ര​യി​ൽ അ​ണി​നി​ര​ന്നു. ആ​റ​ന്മു​ള ക്ഷേ​ത്ര​ത്തി​ലെ ആ​ചാ​ര​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട പ​ള്ളി​യോ​ട​ങ്ങ​ളു​ടെ അ​നു​ഷ്ഠാ​ന​മാ​യി​ട്ടു കൂ​ടി​യാ​ണ് ഇ​ത്ത​വ​ണ ജ​ലോ​ത്സ​വം ക്ര​മീ​ക​രി​ച്ച​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.