കാ​ക്ക​നാ​ട​ന്‍റെ ഭാ​ര്യ അ​മ്മി​ണി​ കാ​ക്ക​നാ​ട​ൻ അ​ന്ത​രി​ച്ചു
Sunday, September 15, 2019 10:38 PM IST
കൊ​ല്ലം: പ്ര​ശ​സ്ത എ​ഴു​ത്തു​കാ​ര​നാ​യി​രു​ന്ന കാ​ക്ക​നാ​ട​ന്‍റെ ഭാ​ര്യ ഇ​ര​വി​പു​രം അ​ർ​ച്ച​ന​യി​ൽ അ​മ്മി​ണി കാ​ക്ക​നാ​ട​ൻ (80) അ​ന്ത​രി​ച്ചു. ഞാ‍യറാഴ്ച വൈ​കു​ന്നേ​രം ആ​റോ​ടെ ആ​യി​രു​ന്നു അ​ന്ത്യം. കു​റ​ച്ചു​നാ​ളാ​യി വാ​ർ​ധ​ക്യ​സ​ഹ​ജ​മാ​യ അ​സു​ഖം മൂ​ലം കി​ട​പ്പാ​യി​രു​ന്നു.

വൈ​കു​ന്നേ​രം സ്ഥി​തി മോ​ശ​മാ​യ​തി​നെ​തു​ട​ർ​ന്ന് കൊ​ല്ല​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും മ​ര​ണം സം​ഭ​വി​ച്ചു. ഏ​ലി​യാ​മ്മ ടി.​മാ​ത്യു എ​ന്ന അ​മ്മി​ണി കാ​ക്ക​നാ​ട​ൻ പ​ത്ത​നം​തി​ട്ട കു​റി‍​യ​ന്നൂ​ർ തു​രു​ത്തി​യി​ൽ മ​ത്താ​യി​യു​ടേ​യും കു​ന്പ​നാ​ട് ത​ച്ച​ക്കാ​ട്ട് കു​റ്റി​ക്കാ​ട്ടെ പെ​ണ്ണ​മ്മ​യു​ടേ​യും മ​ക​ളാ​യി 1939 മേ​യ് 29ന് ​ജ​നി​ച്ചു. സ്കൂ​ൾ ഫൈ​ന​ൽ ക​ഴി​ഞ്ഞ് കി​ഴ​ക്ക​ൻ പ​ഞ്ചാ​ബി​ലെ ഫി​റോ​സ്പൂ​ർ ഫ്രാ​ൻ​സീ​സ് ന്യൂ​ട്ട​ൻ ആ​ശു​പ​ത്രി​യി​ൽ ന​ഴ്സിം​ഗ് പ​ഠി​ച്ചു.

പി​ന്നീ​ട് ഡ​ല്‌​ഹി സ​ഫ്ദ​ർ​ജം​ഗ് ആ​ശു​പ​ത്രി​യി​ലും സൗ​ദി അ​റേ​ബ്യ​യി​ലെ കിം​ഗ് സൗ​ദ്, മാ​ലി​ക് ഫൈ​സ​ൽ ആ​ശു​പ​ത്രി​ക​ളി​ലും ജോ​ലി ചെ​യ്തു. 1965 സെ​പ്റ്റം​ബ​ർ ഒ​ന്പ​തി​നാ​ണ് ജോ​ർ​ജ് വ​ർ​ഗീ​സ് കാ​ക്ക​നാ​ട​നു​മാ​യു​ള്ള വി​വാ​ഹം ന​ട​ന്ന​ത്. തു​ട​ർ​ന്ന് ജോ​ലി ഉ​പേ​ക്ഷി​ച്ചു. വ​ർ​ഷ​ങ്ങ​ൾ​ക്കു​ശേ​ഷം കാ​ക്ക​നാ​ട​നോ​ടൊ​ത്ത് കൊ​ല്ല​ത്ത് താ​മ​സ​മാ​ക്കി. കാ​ക്ക​നാ​ട​നെ കു​റി​ച്ച് എ​ന്‍റെ ബേ​ബി​ച്ചാ​യ​ൻ എ​ന്ന പേ​രി​ൽ 2014ൽ ​പു​സ്ത​കം എ​ഴു​തി പ്ര​സി​ദ്ധീ​ക​രി​ച്ചു. സംസ്കാരം തിങ്കളാഴ്ച നടക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.