അ​വ​സാ​ന ടെ​സ്റ്റി​ൽ എ ​ക്ലാ​സ് വി​ജ​യം; ആ​ഷ​സ് സ​മ​നി​ല​യി​ൽ പി​ടി​ച്ച് ഇം​ഗ്ല​ണ്ട്
Sunday, September 15, 2019 11:18 PM IST
ഓ​വ​ൽ: അ​വ​സാ​ന ടെ​സ്റ്റി​ൽ ഓ​സ്ട്രേ​ലി​യ​യെ 135 റ​ൺ​സി​ന് പ​രാ​ജ​യ​പ്പെ​ടു​ത്തി ഇം​ഗ്ല​ണ്ട് ആ​ഷ​സ് പ​ര​മ്പ​ര സ​മ​നി​ല​യി​ൽ പി​ടി​ച്ചു. ഒരു ദിനം ബാക്കിനിൽക്കെയാണ് ഇംഗ്ലണ്ടിന്‍റെ കൂറ്റൻ ജയം. 399 റ​ൺ​സി​ന്‍റെ കൂ​റ്റ​ൻ വി​ജ​യ​ല​ക്ഷ്യ​വു​മാ​യി ര​ണ്ടാം ഇ​ന്നിം​ഗ്സി​നി​റ​ങ്ങി​യ ഓ​സ്ട്രേ​ലി​യ 263 റ​ൺ​സി​ന് പു​റ​ത്താ​യി. കൂ​ട്ട​ത്ത​ക​ർ​ച്ച​യി​ലും ഒ​ര​റ്റ​ത്തു പി​ടി​ച്ചു​നി​ന്ന് പൊ​രു​തി​യ മാ​ത്യു വേ​ഡി​ന്‍റെ (117) സെ​ഞ്ചു​റി പാഴാ​യി.

വേ​ഡി​നെ​ക്കൂ​ടാ​തെ ഓ​സീ​സ് നി​ര​യി​ൽ ആ​ർ​ക്കും ര​ണ്ടാം ഇ​ന്നിം​ഗ്സി​ൽ തി​ള​ങ്ങാ​നാ​യി​ല്ല. ഉ​ജ്വ​ല ഫോ​മി​ലു​ണ്ടാ​യി​രു​ന്ന സ്റ്റീ​വ് സ്മി​ത്തും (23) വേ​ഗം പു​റ​ത്താ​യ​തോ​ടെ ഓ​സീ​സി​ന്‍റെ കാ​ര്യ​ത്തി​ൽ തീ​രു​മാ​ന​മാ​യ​താ​ണെ​ങ്കി​ലും വേ​ഡ് പൊ​രു​താ​ൻ ഉ​റ​ച്ചു. 166 പ​ന്തു​ക​ൾ നേ​രി​ട്ട വേ​ഡ് 17 ബൗ​ണ്ട​റി​ക​ളും ഒ​രു സി​ക്സ​റും പ​റ​ത്തി. 24 റ​ൺ​സെ​ടു​ത്ത മി​ച്ച​ൽ മാ​ർ​ഷാ​യി​രു​ന്നു ഓ​സീ​സ് നി​ര​യി​ലെ ര​ണ്ടാം ടോ​പ്സ്കോ​റ​ർ. നാ​ലു പേ​ർ​ക്ക് ര​ണ്ട​ക്കം കാ​ണാ​നാ​യി​ല്ല. നാ​ല് വി​ക്ക​റ്റ് വീ​തം വീ​ഴ്ത്തി​യ സ്റ്റു​വ​ർ​ട്ട് ബ്രോ​ഡും ജാ​ക്ക് ലീ​ച്ചു​മാ​ണ് ഓ​സീ​സി​നെ ത​ക​ർ​ത്ത​ത്. ജോ​റൂ​ട്ട് ര​ണ്ട് വി​ക്ക​റ്റ് വീ​ഴ്ത്തി.

നാ​ലാം​ദി​നം എ​ട്ട് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 313 റ​ൺ​സെ​ന്ന നി​ല​യി​ൽ ബാ​റ്റിം​ഗ് ആ​രം​ഭി​ച്ച ഇം​ഗ്ല​ണ്ടി​ന് 16 റ​ൺ​സ് കൂ​ടി​മാ​ത്ര​മാ​ണ് കൂ​ട്ടി​ച്ചേ​ർ​ക്കാ​നാ​യ​ത്. ജോ ​ഡെ ൻ​ലി (94 റ​ണ്‍​സ്), ബെ​ൻ സ്റ്റോ​ക്സ് (67 റ​ണ്‍​സ്), ജോ​സ് ബ​ട്‌​ല​ർ (47 റ​ൺ​സ്) എ​ന്നി​വ​രാ​ണ് ഇം​ഗ്ല​ണ്ടി​നെ മി​ക​ച്ച ലീ​ഡി​ലെ​ത്തി​ച്ച​ത്. ഒ​ന്നാം ഇ​ന്നിം​ഗ്സി​ൽ ഇം ​ഗ്ല​ണ്ട് 294 റ​ണ്‍​സ് നേ​ടി​യി​രു​ന്നു. ജ​യ​ത്തോ​ടെ പ​ര​മ്പ​ര 2-2 ന് ​സ​മ​നി​ല​യി​ലാ​യി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.