സം​ഘ​ടി​ത ആ​ക്ഷേ​പ​ങ്ങ​ൾ​ക്കു മ​റു​പ​ടി ന​ൽ​കി മാ​ന​ന്ത​വാ​ടി​യി​ൽ സ​ന്യ​സ്ത​രു​ടെ മ​ഹാസം​ഗ​മം
Monday, September 16, 2019 2:05 AM IST
മാ​​​ന​​​ന്ത​​​വാ​​​ടി: ക​​​ത്തോ​​​ലി​​​ക്കാ സ​​​ഭ​​​യി​​​ലെ സ്ത്രീസ​​​ന്യാ​​​സ സ​​​മൂ​​​ഹ​​​ങ്ങ​​​ൾ മു​​​ൻ​​​കൈ​​​യെ​​​ടു​​​ത്തു മാ​​​ന​​​ന്ത​​​വാ​​​ടി​​​യി​​​ൽ ന​​​ട​​​ത്തി​​​യ സ​​​ന്യ​​​സ്ത​​​രു​​​ടെ​​​യും അ​​ല്മാ​​​യ​​​രു​​​ടെ​​​യും മ​​​ഹാ​​സം​​​ഗ​​​മം ‘സ​​​മ​​​ർ​​​പ്പി​​​ത ശ​​​ബ്ദം’ സ​​​ന്യ​​​സ്ത​​​ർ​​​ക്കെ​​​തി​​​രാ​​​യ സം​​​ഘ​​​ടി​​​ത ആ​​​ക്ഷേ​​​പ​​​ങ്ങ​​​ൾ​​​ക്കു​​​ള്ള മ​​​റു​​​പ​​​ടി​​​യാ​​​യി. ക്രൈ​​​സ്ത​​​വ സ​​ന്യാ​​​സ​​​ത്തി​​​നെ​​​തി​​​രേ ത​​​ത്പ​​​ര​​​ക​​​ക്ഷി​​​ക​​​ൾ ന​​​ട​​​ത്തു​​​ന്ന വ്യാ​​​ജ ആ​​​രോ​​​പ​​​ണ​​​ങ്ങ​​​ളെ തി​​​രു​​​ത്തു​​​ക​​​യും സം​​​ഘ​​​ടി​​​ത​​​മാ​​​യ ആ​​​ക്ഷേ​​​പ​​​ങ്ങ​​​ൾ​​​ക്കു മ​​​റു​​​പ​​​ടി ന​​​ൽ​​​കു​​​ക​​​യു​​​മാ​​​യി​​​രു​​​ന്നു സ​​​മ്മേ​​​ള​​​ന​​​ത്തി​​​ന്‍റെ ഉ​​​ദ്ദേ​​​ശ്യം.

ക​​​ത്തോ​​​ലി​​​ക്കാ​​​സ​​​ഭ​​​യി​​​ലെ സ്ത്രീ ​​​സ​​ന്യാ​​സ​​​സ​​​മൂ​​​ഹ​​​ങ്ങ​​​ൾ ത​​​ന്നെ മു​​​ൻ​​​കൈ​​​യെ​​​ടു​​​ത്തു ന​​​ട​​​ത്തി​​​യ സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ മൂ​​​വാ​​​യി​​​ര​​​ത്തോ​​​ളം പേ​​​ർ പ​​​ങ്കെ​​​ടു​​​ത്തു. എ​​​ല്ലാ സ​​​ന്യാ​​​സ സ​​​മൂ​​​ഹ​​​ങ്ങ​​​ളി​​​ൽ​​നി​​​ന്നു​​​ള്ള​​​വ​​​രും ഇ​​​ട​​​വ​​​ക​​​ക​​​ളി​​​ൽ​​നി​​​ന്നു​​​ള്ള അ​​​ല്മാ​​​യ പ്ര​​​തി​​​നി​​​ധി​​​ക​​​ളും വ​​​യ​​​നാ​​​ടി​​​ന്‍റെ​​​യും സ​​​മീ​​​പ ജി​​​ല്ല​​​ക​​​ളു​​​ടെ​​​യും വി​​​വി​​​ധ ​​​ഭാ​​​ഗ​​​ങ്ങ​​​ളി​​​ൽനി​​​ന്ന് സം​​​ഘ​​​ട​​​ന​​​ക​​​ളെ​​​യും ഇ​​​ട​​​വ​​​ക​​​ക​​​ളെ​​​യും സ​​​മ​​​ർ​​​പ്പി​​​ത​​​സ​​​മൂ​​​ഹ​​​ങ്ങ​​​ളെ​​​യും പ്ര​​​തി​​​നി​​​ധീ​​​ക​​​രി​​​ച്ചും അം​​​ഗ​​​ങ്ങ​​​ൾ പ​​​ങ്കെ​​​ടു​​​ത്തു.


സി​​​സ്റ്റ​​​ർ റോ​​​ണ സി​​​എം​​​സി ന​​​ട​​​ത്തി​​​യ പ്രാ​​​ർ​​​ഥ​​​നാ​​​ശു​​​ശ്രൂ​​​ഷ​​​യോ​​​ടെ​​​യാ​​​ണ് സ​​​മ്മേ​​​ള​​​നം ആ​​​രം​​​ഭി​​​ച്ച​​​ത്. സി​​​സ്റ്റ​​​ർ ഡെ​​​ൽ​​​ഫി സി​​​എം​​​സി, സി​​​സ്റ്റ​​​ർ ക്രി​​​സ്റ്റീ​​​ന എ​​​സ്‌​​​സി​​​വി, സി​​​സ്റ്റ​​​ർ റോ​​​സ് ഫ്രാ​​​ൻ​​​സി എ​​​ഫ്സി​​​സി, സി​​​സ്റ്റ​​​ർ ഷാ​​​ർ​​​ല​​​റ്റ് എ​​​സ്കെ​​​ഡി, സി​​​സ്റ്റ​​​ർ ലി​​​ന്‍റ എ​​​സ്എ​​​ബി​​​എ​​​സ് എ​​​ന്നി​​​വ​​​ർ സ​​ന്യാ​​സ​​​ജീ​​​വി​​​ത​​​ത്തെ സം​​​ബ​​​ന്ധി​​​ക്കു​​​ന്ന വി​​​വി​​​ധ വി​​​ഷ​​​യ​​​ങ്ങ​​​ളെ​​​ക്കു​​​റി​​​ച്ചു പ്ര​​​സം​​​ഗി​​​ച്ചു.

ദീ​​​പി​​​ക ബാ​​​ല​​​​​​സ​​​ഖ്യം സം​​​സ്ഥാ​​​ന ഡ​​​യ​​​റ​​​ക്ട​​​റും കേ​​​ര​​​ള സ്പെ​​​ഷ​​​ൽ ഒ​​​ളിന്പിക്സ് ഡ​​​യ​​​റ​​​ക്ട​​​റു​​​മാ​​​യ ഫാ. ​​​റോ​​​യ് ക​​​ണ്ണ​​ൻചി​​​റ സി​​​എം​​​ഐ മു​​​ഖ്യ​​​പ്ര​​​ഭാ​​​ഷ​​​ണം ന​​​ട​​​ത്തി. വ​​​നി​​​ത​ാ ക​​​മ്മീ​​​ഷ​​​ൻ മു​​​ൻ അ​​​ധ്യ​​​ക്ഷ കെ.​​​സി. റോ​​​സ​​​ക്കു​​​ട്ടി, ഫാ. ​​​ജോ​​​സ് കൊ​​​ച്ച​​​റ​​​ക്ക​​​ൽ, ഗ്രേ​​​സി ചി​​​റ്റി​​​ന​​​പ്പ​​​ള്ളി, സെ​​​ബാ​​​സ്റ്റ്യ​​​ൻ പാ​​​ലം​​​പ​​​റ​​​ന്പി​​​ൽ, അ​​​ലീ​​​ന ജോ​​​യി, ഷാ​​​ജി ച​​​ന്ദ​​​ന​​​പ്പ​​​റ​​​ന്പി​​​ൽ എ​​​ന്നി​​​വ​​​ർ അ​​​ല്മാ​​​യ- വൈ​​​ദി​​​ക പ​​​ക്ഷ​​​ത്തു​​നി​​​ന്നു പ്ര​​​തി​​​ക​​​രി​​​ച്ചു.

ഏ​​​തു​​​ത​​​ര​​​ത്തി​​​ലു​​​ള്ള ബാ​​​ഹ്യ ആ​​​ക്ര​​​മ​​​ണ​​​ങ്ങ​​​ളെ​​​യും പ്ര​​​തി​​​രോ​​​ധി​​​ക്കാ​​​നു​​​ള്ള ആ​​​ത്മീ​​​യ​​​വും ധാ​​​ർ​​​മി​​​ക​​​വു​​​മാ​​​യ ശ​​​ക്തി ത​​​ങ്ങ​​​ൾ​​​ക്കു​​​ണ്ട് എ​​​ന്നു സ​​​മ​​​ർ​​​പ്പി​​​ത​​​സം​​​ഗ​​​മം പ്ര​​​ഖ്യാ​​​പി​​​ച്ചു. തി​​ന്മ​​യു​​​ടെ ശ​​​ക്തി​​​ക​​​ൾ​​​ക്കു മു​​​ന്പി​​​ലും ദു​​​രാ​​​രോ​​​പ​​​ണ​​​ങ്ങ​​​ൾ​​​ക്കു മു​​​ന്പി​​​ലും ആ​​​ത്മ​​​വീ​​​ര്യം ന​​​ഷ്ട​​​പ്പെ​​​ട്ട​​​വ​​​രാ​​​കാ​​​ൻ ത​​​ങ്ങ​​​ൾ ത​​യാ​​​റ​​​ല്ലെ​​ന്നു ദി​​​വ്യ​​​കാ​​​രു​​​ണ്യ ആ​​​രാ​​​ധ​​​ന​​​യി​​​ൽ സ​​​മ​​​ർ​​​പ്പി​​​ത സ​​​മൂ​​​ഹം ക​​​ത്തി​​​ച്ച തി​​​രി​​​ക​​​ൾ ഉ​​​യ​​​ർ​​​ത്തി പ്ര​​​തി​​​ജ്ഞ ചെ​​​യ്തു.

എ​​​ല്ലാ കു​​​ടും​​​ബ​​​ങ്ങ​​​ളി​​​ലേ​​​ക്കും വേ​​​ണ്ടി ത​​​യാ​​​റാ​​​ക്കി​​​യ ‘സ​​​മ​​​ർ​​​പ്പി​​​ത​​​ശ​​​ബ്ദം’ എ​​​ന്ന പ​​​ത്രം പ്ര​​​കാ​​​ശ​​​നം ചെ​​​യ്തു. അ​​​തി​​​ന്‍റെ ആ​​​ദ്യ​​​പ്ര​​​തി വി​​​ശ്വാ​​​സസം​​​ര​​​ക്ഷ​​​ണ വേ​​​ദി​​​യു​​​ടെ പ്ര​​​വ​​​ർ​​​ത്ത​​​കാം​​​ഗ​​​ങ്ങ​​​ൾ ഏ​​​റ്റു​​​വാ​​​ങ്ങി. സ​​​മ​​​ർ​​​പ്പി​​​ത​​​ർ നേ​​​രി​​​ടു​​​ന്ന വി​​​വി​​​ധ പ്ര​​​തി​​​സ​​​ന്ധി​​​ക​​​ളെ മു​​​ൻ​​​നി​​​ർ​​​ത്തി മു​​​ഖ്യ​​​മ​​​ന്ത്രി​​​ക്കും മ​​​റ്റ് നി​​​യ​​​മ​​​സം​​​വി​​​ധാ​​​ന​​​ങ്ങ​​​ൾ​​​ക്കും എ​​​ല്ലാ സ​​​ന്യ​​സ്ത​​​രു​​​ടെ​​​യും ഒ​​​പ്പോ​​​ടു കൂ​​​ടി സ​​​മ​​​ർ​​​പ്പി​​​ക്കാ​​​നി​​​രി​​​ക്കു​​​ന്ന പ​​​രാ​​​തി പ്ര​​​മേ​​​യ രൂ​​​പ​​​ത്തി​​​ൽ സി​​​സ്റ്റ​​​ർ മ​​​രി​​​യ വി​​​ജി എ​​​സി അ​​​വ​​​ത​​​രി​​​പ്പി​​​ച്ചു. സ​​​മ്മേ​​​ള​​​ന​​​ത്തി​​​നു സി​​​സ്റ്റ​​​ർ ആ​​​ൻ​​​സി​​​റ്റ എ​​​സ്‌​​​സി​​​വി സ്വാ​​​ഗ​​​തം ആ​​​ശം​​​സി​​​ച്ചു. ദി​​​വ്യ​​​കാ​​​രു​​​ണ്യ ആ​​​രാ​​​ധ​​​ന​​​യോ​​​ടു​​കൂ​​​ടി സ​​​മാ​​​പി​​​ച്ച സ​​​മ്മേ​​​ള​​​ന​​​ത്തി​​​നു സി​​​സ്റ്റ​​​ർ ആ​​​ൻ​​​മേ​​​രി ആ​​​ര്യ​​​പ്പ​​​ള്ളി​​​ൽ ന​​​ന്ദി പ്ര​​​കാ​​​ശി​​​പ്പി​​​ച്ചു. സ​​​മ​​​ർ​​​പ്പി​​​ത​​​ശ​​​ബ്ദം മ​​​ഹാ​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ന് സി​​​സ്റ്റ​​​ർ ആ​​​ൻ​​​സി​​​പോ​​​ൾ എ​​​സ്എ​​​ച്ച്, സി​​​സ്റ്റ​​​ർ ട്രീ​​​സ എ​​​സ്എ​​​ബി​​​എ​​​സ്, സി​​​സ്റ്റ​​​ർ ജീ​​​സ സി​​​എം​​​സി എ​​​ന്നി​​​വ​​​ർ നേ​​​തൃ​​​ത്വ ന​​​ൽ​​​കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.