ബം​ഗാ​ളി​ൽ 200 സീ​റ്റു​ക​ൾ ല​ക്ഷ്യ​മി​ട്ട് ബി​ജെ​പി
Monday, September 16, 2019 2:36 AM IST
ന്യൂ​ഡ​ൽ​ഹി: പ​ശ്ചി​മ ബം​ഗാ​ളി​ൽ 2021 ൽ ​ന​ട​ക്കാ​നി​രി​ക്കു​ന്ന നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​മ​ത ബാ​ന​ർ​ജി​യു​ടെ തൃ​ണ​മൂ​ൽ കോ​ൺ​ഗ്ര​സി​നെ അ​ട്ടി​മ​റി​ക്കാ​നു​ള്ള നീ​ക്ക​വു​മാ​യി ബി​ജെ​പി. ഇ​രു​ന്നൂ​റി​ല​ധി​കം സീ​റ്റു​ക​ൾ ല​ക്ഷ്യ​മി​ട്ടാ​ണ് ബി​ജെ​പി നീ​ക്കം.

കേ​ന്ദ്ര ആ​ഭ്യ​ന്ത​ര​മ​ന്ത്രി​യും ബി​ജെ​പി ദേ​ശീ​യ അ​ധ്യ​ക്ഷ​നു​മാ​യ അ​മി​ത് ഷാ​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​വൃ​ത്ത​ന​ങ്ങ​ൾ. ക​ഴി​ഞ്ഞ ഏ​താ​നും ദി​വ​സ​ങ്ങ​ളാ​യി അ​മി​ത് ഷാ ​ബി​ജെ​പി നേ​താ​ക്ക​ൾ, എം​പി​മാ​ർ, എം​എ​ൽ​എ​മാ​ർ എ​ന്നി​വ​രു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി.

294 സീറ്റുകൾ ഉള്ള ബംഗാൾ നിയമസഭയിലെ ഓ​രോ സീ​റ്റി​ലും നാ​ല് അം​ഗ​ങ്ങ​ളു​ടെ ഒ​രു ടീ​മി​നെ രൂ​പീ​ക​രി​ക്കാ​നും ബി​ജെ​പി തീ​രു​മാ​നി​ച്ച​താ​യി പാ​ർ​ട്ടി വൃ​ത്ത​ങ്ങ​ൾ പ​റ​ഞ്ഞു. ഇ​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് ഓ​രോ മ​ണ്ഡ​ല​ത്തി​ലേ​യും തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ.

ഒ​ക്ടോ​ബ​ർ എ​ട്ടി​ന് എ​ല്ലാ ടീ​മു​ക​ളും പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ക്കും. നി​ല​വി​ലെ സാ​ഹ​ച​ര്യം സൂ​ക്ഷ്മ​മാ​യി നി​രീ​ക്ഷി​ക്കാ​നും വ്യ​ക്ത​മാ​യ റി​പ്പോ​ർ​ട്ട് ത​യാ​റാ​ക്കാ​നും ഇ​വ​ർ​ക്ക് നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്. ഈ ​റി​പ്പോ​ർ​ട്ടു​ക​ൾ ന​വം​ബ​ർ ആ​ദ്യ​വാ​രം അ​മി​ത് ഷാ​യു​മാ​യി ച​ർ​ച്ച ചെ​യ്യു​മെ​ന്നും പാ​ർ​ട്ടി വൃ​ത്ത​ങ്ങ​ൾ പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.