ബി​ജെ​പി​ക്ക് തി​രി​ച്ച​ടി; കേ​ന്ദ്ര മ​ന്ത്രി​യെ ത​ട​ഞ്ഞ വി​ഷ​യ​ത്തി​ൽ എ​സ്പി യ​തീ​ഷ് ച​ന്ദ്ര​ക്കെ​തി​രെ ന​ട​പ​ടി​യി​ല്ല
Monday, September 16, 2019 3:32 PM IST
ന്യൂ​ഡ​ൽ​ഹി: ശ​ബ​രി​മ​ല വി​ഷ​യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് കേ​ന്ദ്ര മ​ന്ത്രി​യാ​യി​രു​ന്ന പൊ​ന്‍ രാ​ധാ​കൃ​ഷ്ണ​നെ നി​ല​യ്ക്ക​ലി​ൽ ത​ട​ഞ്ഞെ​ന്ന ആ​രോ​പ​ണ​ത്തി​ല്‍ എ​സ്‍​പി യ​തീ​ഷ് ച​ന്ദ്ര​ക്കെ​തി​രെ ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ന​ൽ​കി​യ പ​രാ​തി​യി​ൽ ബി​ജെ​പി സം​സ്ഥാ​ന നേ​തൃ​ത്വ​ത്തി​ന് വ​ൻ തി​രി​ച്ച​ടി. സം​സ്ഥാ​ന​ത്തെ ബി​ജെ​പി നേ​താ​ക്ക​ള്‍ ന​ൽ​കി​യ പ​രാ​തി കേ​ന്ദ്ര ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം ത​ള്ളി.



സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ അ​ന്വേ​ഷി​ച്ച് റി​പ്പോ​ര്‍​ട്ട് ന​ൽ​കി​യ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ പ​രാ​തി ത​ള്ളി​യ​തെ​ന്നാ​ണ് കേ​ന്ദ്ര ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം വ്യ​ക്ത​മാ​ക്കി​യ​ത്. സം​ഭ​വം ന​ട​ന്ന് ഒ​മ്പ​ത് മാ​സ​ത്തി​ന് ശേ​ഷം വി​വ​രാ​വ​കാ​ശ നി​യ​മ​പ്ര​കാ​രം അ​ന്വേ​ഷി​ച്ച​പ്പോ​ഴാ​ണ് യ​തീ​ഷ് ച​ന്ദ്ര​ക്കെ​തി​രാ​യ കേ​സ് ത​ള്ളി​യ കാ​ര്യം കേ​ന്ദ്ര ആ​ഭ്യ​ന്ത​ര​മ​ന്ത്രാ​ല​യം വ്യ​ക്ത​മാ​ക്കു​ന്ന​ത്.

ശ​ബ​രി​മ​ല​യി​ലേ​ക്ക് എ​ത്തി​യ കേ​ന്ദ്ര മ​ന്ത്രി പൊ​ൻ​രാ​ധാ​കൃ​ഷ്ണ​ന്‍റെ അ​ക​മ്പ​ടി വാ​ഹ​ന​ങ്ങ​ൾ നി​ല​ക്ക​ലി​ൽ നി​ന്ന് പ​മ്പ​യി​ലേ​ക്ക് ക​ട​ത്തി​വി​ടാ​ൻ ക​ഴി​യി​ല്ലെ​ന്ന് ഡ്യൂ​ട്ടി​യി​ലു​ണ്ടാ​യി​രു​ന്ന യ​തീ​ഷ് ച​ന്ദ്ര നി​ല​പാ​ടെ​ടു​ത്ത​തും തു​ട​ര്‍​ന്നു​ണ്ടാ​യ വാ​ക്കു ത​ര്‍​ക്ക​ങ്ങ​ളു​മാ​യി​രു​ന്നു പ​രാ​തി​ക്ക് അ​ടി​സ്ഥാ​നം.

സം​ഭ​വ​ത്തി​ൽ യ​തീ​ഷ് ച​ന്ദ്ര​യ്ക്കെ​തി​രെ സം​സ്ഥാ​ന വ്യാ​പ​ക പ്ര​ക്ഷോ​ഭ​വും ബി​ജെ​പി സം​ഘ​ടി​പ്പി​ച്ചി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.