അ​ശ്ര​ദ്ധ ഇ​നി​യും ക്ഷ​മി​ക്കാ​നാ​കി​ല്ല; പ​ന്തി​നു മു​ന്ന​റി​യി​പ്പു​മാ​യി ര​വി ശാ​സ്ത്രി
Monday, September 16, 2019 9:14 PM IST
ന്യൂ​ഡ​ൽ​ഹി: ഇ​ന്ത്യ​ൻ ക്രി​ക്ക​റ്റ് ടീം ​വി​ക്ക​റ്റ് കീ​പ്പ​ർ ഋ​ഷ​ഭ് പ​ന്തി​ന് ശ​ക്ത​മാ​യ മു​ന്ന​റി​യി​പ്പു​മാ​യി മു​ഖ്യ പ​രി​ശീ​ല​ക​ൻ ര​വി ശാ​സ്ത്രി. മി​ക്ക​പ്പോ​ഴും മോ​ശം ഷോ​ട്ടി​ലൂ​ടെ​യാ​ണ് പ​ന്ത് വി​ക്ക​റ്റ് വ​ലി​ച്ചെ​റി​യു​ന്ന​തെ​ന്നും ഇ​നി​യും ഇ​ത് ആ​വ​ർ​ത്തി​ച്ചാ​ൽ അ​തി​ന് പ​ന്ത് വ​ലി​യ​വി​ല ന​ൽ​കേ​ണ്ടി​വ​രു​മെ​ന്നും ശാ​സ്ത്രി പ​റ​ഞ്ഞു.

അ​ശ്ര​ദ്ധ​യോ​ടെ ക​ളി​ച്ചു വി​ക്ക​റ്റ് വ​ലി​ച്ചെ​റി​യു​ന്ന​ത് ഇ​നി​യും ക്ഷ​മി​ക്കാ​നാ​കി​ല്ല. ടീ​മി​ന്‍റെ പ്ര​തീ​ക്ഷ​യ്ക്കൊ​ത്ത പ്ര​ക​ട​നം ന​ട​ത്താ​നും പ​ന്തി​നു ക​ഴി​യു​ന്നി​ല്ല. വി​ൻ​ഡീ​സ് പ​ര്യ​ട​ന​ത്തി​ൽ ടീ​മി​നെ സ​മ്മ​ർ​ദ​ത്തി​ലാ​ക്കു​ക​യാ​ണു പ​ന്ത് ചെ​യ്ത​ത്. ക​ളി​യി​ൽ സാ​ഹ​ച​ര്യ​ത്തി​ന​നു​സ​രി​ച്ച് ബാ​റ്റ് ചെ​യ്യാ​നാ​ണു ശ്ര​മി​ക്കേ​ണ്ട​ത്- ശാ​സ്ത്രി പ​റ​ഞ്ഞു.

മി​ക​ച്ച പ്ര​ക​ട​നം ന​ട​ത്തു​ന്ന മ​ല​യാ​ളി താ​രം സ​ഞ്ജു വി. ​സാം​സ​ണ്‍, ഇ​ഷാ​ൻ കി​ഷ​ൻ എ​ന്നി​വ​ർ​ക്ക് സീ​നി​യ​ർ ടീ​മി​ൽ അ​വ​സ​രം ന​ൽ​ക​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​യ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണു ശാ​സ്ത്രി​യു​ടെ മു​ന്ന​റി​യി​പ്പെ​ന്ന​താ​ണു ശ്ര​ദ്ധേ​യം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.