വീ​ണ്ടും ദു​ര​ഭി​മാ​ന​ക്കൊ​ല; ദ​ളി​ത് യു​വാ​വി​നെ ചു​ട്ടു​കൊ​ന്നു; വി​വ​ര​മ​റി​ഞ്ഞു മാ​താ​വ് മ​രി​ച്ചു
Monday, September 16, 2019 9:39 PM IST
ഹ​ർ​ദോ​യ്: ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ വീ​ണ്ടും ദു​ര​ഭി​മാ​ന​ക്കൊ​ല. സ​വ​ർ​ണ ജാ​തി​യി​ൽ​പ്പെ​ട്ട പെ​ണ്‍​കു​ട്ടി​യെ പ്ര​ണ​യി​ച്ച ദ​ളി​ത് യു​വാ​വി​നെ പെ​ണ്‍​കു​ട്ടി​യു​ടെ ബ​ന്ധു​ക്ക​ൾ ചു​ട്ടു​കൊ​ന്നു. അ​ഭി​ഷേ​ക് എ​ന്ന ഇ​രു​പ​തു​കാ​ര​നാ​ണു കൊ​ല്ല​പ്പെ​ട്ട​ത്. യു​വാ​വി​നെ മ​ര​ണ​വാ​ർ​ത്ത​യ​റി​ഞ്ഞ ആ​ഘാ​ത​ത്തി​ൽ ഇ​യാ​ളു​ടെ മാ​താ​വും മ​രി​ച്ചു.

ഹ​ർ​ദോ​യ് ജി​ല്ല​യി​ലെ ഭ​ദേ​സ​യി​ൽ ശ​നി​യാ​ഴ്ച​യാ​ണു സം​ഭ​വം. അ​സു​ഖ​ബാ​ധി​ത​യാ​യ മാ​താ​വ് റാം ​ബേ​ട്ടി​യു​ടെ ചി​കി​ൽ​സ​യ്ക്കാ​യി 25,000 രൂ​പ സം​ഘ​ടി​പ്പി​ച്ചു വീ​ട്ടി​ലേ​ക്കു പോ​ക​വെ ഏ​താ​നും പേ​ർ അ​ഭി​ഷേ​കി​നെ ത​ട​ഞ്ഞു​നി​ർ​ത്തി വി​ജ​ന​മാ​യ സ്ഥ​ല​ത്തേ​ക്കു കൂ​ട്ടി​ക്കൊ​ണ്ടു​പോ​യി. കൈ​വ​ശ​മു​ള്ള പ​ണം ത​ട്ടി​യെ​ടു​ത്ത​ശേ​ഷം ജീ​വ​നോ​ടെ ക​ത്തി​ക്കു​ക​യാ​യി​രു​ന്നു. യു​വാ​വി​ന്‍റെ ക​ര​ച്ചി​ൽ കേ​ട്ട് ഓ​ടി​യെ​ത്തി​യ അ​യ​ൽ​വാ​സി​ക​ൾ ചേ​ർ​ന്ന് ഉ​ട​ൻ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും പി​ന്നീ​ട് മ​രി​ച്ചു.

പ്ര​ണ​യി​ക്കു​ന്ന പെ​ണ്‍​കു​ട്ടി​യെ കാ​ണാ​ൻ പോ​യി മ​ട​ങ്ങി​വ​ര​വെ​യാ​ണ് അ​ഭി​ഷേ​ക് ആ​ക്ര​മി​ക്ക​പ്പെ​ട്ട​തെ​ന്നും തീ ​കൊ​ളു​ത്തു​ന്ന​തി​നു മു​ന്പ് അ​ഭി​ഷേ​കി​നെ അ​ക്ര​മി​ക​ൾ ക്രൂ​ര​മ​ർ​ദ്ദ​ന​ത്തി​ന് ഇ​ര​യാ​ക്കി​യെ​ന്നും അ​മ്മാ​വ​ൻ രാ​ജു പ​റ​ഞ്ഞു.

മ​ക​ന്‍റെ മ​ര​ണ​വാ​ർ​ത്ത അ​റി​ഞ്ഞാ​ണു മാ​താ​വ് മ​രി​ച്ച​തെ​ന്നു ബ​ന്ധു​ക്ക​ൾ ആ​രോ​പി​ക്കു​ന്നു. സം​ഭ​വ​ത്തി​ൽ യു​വാ​വു​മാ​യി ബ​ന്ധ​മു​ള്ള പെ​ണ്‍​കു​ട്ടി​യു​ടെ ര​ണ്ടു ബ​ന്ധു​ക്ക​ൾ ഉ​ൾ​പ്പെ​ടെ അ​ഞ്ചു​പേ​ർ​ക്കെ​തി​രേ പോ​ലീ​സ് കേ​സെ​ടു​ത്തു. ഇ​വ​രെ അ​റ​സ്റ്റ് ചെ​യ്തി​ട്ടി​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.