സ​ഖ്യ​മി​ല്ല; ക​ർ​ണാ​ട​ക​യി​ൽ ഒ​റ്റ​യ്ക്ക് മ​ത്സ​രി​ക്കു​മെ​ന്ന് ദേ​വ​ഗൗ​ഡ
Tuesday, September 17, 2019 7:57 AM IST
ബം​ഗ​ളൂ​രു: സ​ഖ്യ​സ​ർ​ക്കാ​രി​ന്‍റെ വീ​ഴ്ച​യ്ക്കു പി​ന്നാ​ലെ ക​ർ​ണാ​ട​ക​യി​ൽ വ​രാ​നി​രി​ക്കു​ന്ന നി​യ​മ​സ​ഭ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഒ​റ്റ​യ്ക്കു മ​ത്സ​രി​ക്കാ​ൻ ഒ​രു​ങ്ങി ജെ​ഡി​എ​സ്. ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ലെ ക​ന​ത്ത തി​രി​ച്ച​ടി​യും സ​ഖ്യ​സ​ർ​ക്കാ​രി​ന്‍റെ വീ​ഴ്ച​യും കോ​ണ്‍​ഗ്ര​സി​ലേ​യും ജെ​ഡി​എ​സി​ലെ​യും ഭി​ന്ന​ത രൂ​ക്ഷ​മാ​യ​തി​നു പി​ന്നാ​ലെ​യാ​ണ് പു​തി​യ നീ​ക്കം.

ജെ​ഡി​എ​സ് ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ സ​ഖ്യ​ത്തി​നു പോ​കാ​തെ ഒ​റ്റ​യ്ക്കു മ​ത്സ​രി​ക്കു​മെ​ന്ന് പാ​ർ​ട്ടി അ​ധ്യ​ക്ഷ​ൻ എ​ച്ച്.​ഡി. ദേ​വ​ഗൗ​ഡ പ​റ​ഞ്ഞു. തെ​റ്റ് ആ​വ​ർ​ത്തി​ക്കി​ല്ല. തെ​ര​ഞ്ഞെ​ടു​പ്പി​നെ ഒ​റ്റ​യ്ക്ക് നേ​രി​ടു​മെ​ന്നും ദേ​വ​ഗൗ​ഡ കൂ​ട്ടി​ച്ചേ​ർ​ത്തു.

ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കു​ന്ന 17 മ​ണ്ഡ​ല​ങ്ങ​ളി​ലും ഒ​റ്റ​യ്ക്ക് മ​ത്സ​രി​ക്കാ​ൻ ത​യാ​റാ​ണെ​ന്ന് കോ​ണ്‍​ഗ്ര​സും നേ​ര​ത്തെ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. ഇ​തി​നു പി​ന്നാ​ലെ​യാ​ണ് ജെ​ഡി​എ​സ് നി​ല​പാ​ട് അ​റി​യി​ച്ച​ത്.

17 എം​എ​ൽ​എ​മാ​രെ സ്പീ​ക്ക​ർ ര​മേ​ശ് കു​മാ​ർ അ​യോ​ഗ്യ​രാ​ക്കി​യ​തോ​ടെ​യാ​ണ് ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ന് ക​ള​മൊ​രു​ങ്ങി​യ​ത്. കോൺഗ്രസ്-ജെഡിഎസ് സഖ്യ സ​ർ​ക്കാ​രി​നെ അ​ട്ടി​മ​റി​ച്ച് ബി​ജെ​പി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ യെ​ദി​യൂ​ര​പ്പ സ​ർ​ക്കാ​ർ അ​ടു​ത്തി​ടെ ക​ർ​ണാ​ട​ക​യി​ൽ അ​ധി​ക​ര​ത്തി​ൽ എ​ത്തി​യി​രു​ന്നു. ഇ​തി​നു തൊ​ട്ടു​മു​ൻ​പാ​ണ് 17 എം​എ​ൽ​എ​മാ​രെ സ്പീ​ക്ക​ർ അ​യോ​ഗ്യ​രാ​ക്കി​യ​ത്.

13 കോ​ണ്‍​ഗ്ര​സ് എം​എ​ൽ​എ​മാ​രെ​യും മൂ​ന്ന് ജെ​ഡി​എ​സ് എം​എ​ൽ​എ​മാ​രെ​യും ഒ​രു സ്വ​ത​ന്ത്ര എം​എ​ൽ​എ​യു​മാ​ണ് അ​യോ​ഗ്യ​രാ​ക്കി​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.