പാ​ലാ​രി​വ​ട്ടം പാ​ലം: ഏ​ത് അ​ന്വേ​ഷ​ണ​ത്തെ​യും സ്വാ​ഗ​തം ചെ​യ്യു​ന്നെ​ന്ന് മു​ര​ളീ​ധ​ര​ൻ
Tuesday, September 17, 2019 11:02 AM IST
തി​രു​വ​ന​ന്ത​പു​രം: പാ​ലാ​രി​വ​ട്ടം മേ​ൽ​പ്പാ​ലം നി​ർ​മാ​ണ​ത്തി​ൽ അ​ഴി​മ​തി ഉ​ണ്ടാ​യി​ട്ടു​ണ്ടെ​ങ്കി​ൽ അ​ത് അ​ന്വേ​ഷി​ക്കു​ക ത​ന്നെ വേ​ണ​മെ​ന്ന് കെ.​മു​ര​ളീ​ധ​ര​ൻ എം​പി. ഏ​ത് അ​ന്വേ​ഷ​ണ​ത്തെ​യും കോ​ൺ​ഗ്ര​സ് സ്വാ​ഗ​തം ചെ​യ്യു​ന്നു​വെ​ന്ന് പ​റ​ഞ്ഞ മു​ര​ളീ​ധ​ര​ൻ മ​ന്ത്രി​യ​ല്ല ഉ​ദ്യോ​ഗ​സ്ഥ​രാ​ണ് പാ​ലം നി​ർ​മി​ച്ച​തെ​ന്നും വ്യ​ക്ത​മാ​ക്കി.

ഒ​ര​ന്വേ​ഷ​ണ​ത്തെ​യും കോ​ൺ​ഗ്ര​സ് ഭ​യ​ക്കു​ന്നി​ല്ലെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. പാ​ലം പൊ​ളി​ച്ചു പ​ണി​യു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ തി​ങ്ക​ളാ​ഴ്ച വാ​ർ​ത്താ സ​മ്മേ​ള​ന​ത്തി​ൽ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. പാ​ലം നി​ർ​മി​ച്ച​തി​ൽ കോ​ടി​ക​ളു​ടെ ഖ​ജ​നാ​വ് കൊ​ള്ള ന​ട​ന്നി​ട്ടു​ണ്ടെ​ന്നും മു​ഖ്യ​മ​ന്ത്രി ആ​രോ​പി​ച്ചി​രു​ന്നു.

എ​ന്നാ​ൽ, ആ​രോ​പ​ണ​ങ്ങ​ൾ ഉ​ന്ന​യി​ക്കു​ന്ന​വ​ർ അ​ന്വേ​ഷ​ണ​ത്തി​ന് ത​യാ​റാ​ക​ണ​മെ​ന്നും ഏ​ത് അ​ന്വേ​ഷ​ണ​ത്തെ​യും സ്വാ​ഗ​തം ചെ​യ്യു​ന്നു​വെ​ന്നു​മാ​യി​രു​ന്നു മു​ൻ മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ൻ ചാ​ണ്ടി, പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല, മു​ൻ പൊ​തു​മ​രാ​മ​ത്ത് മ​ന്ത്രി വി.​കെ.​ഇ​ബ്രാം​ഹിം കു​ഞ്ഞ് എ​ന്നി​വ​രു​ടെ പ്ര​തി​ക​ര​ണം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.