മെ​മ്മ​റി കാ​ർ​ഡി​ന്‍റെ പ​ക​ർ​പ്പ് തേ​ടി​യു​ള്ള ദി​ലീ​പി​ന്‍റെ ഹ​ർ​ജി ഇ​ന്ന് സു​പ്രീം​കോ​ട​തി പ​രി​ഗ​ണി​ക്കും
Tuesday, September 17, 2019 12:29 PM IST
ന്യൂ​ഡ​ൽ​ഹി: ന​ടി​യെ അ​ക്ര​മി​ച്ച കേ​സി​ലെ മു​ഖ്യ​തെ​ളി​വാ​യ മെ​മ്മ​റി കാ​ര്‍​ഡി​ന്‍റെ പ​ക​ര്‍​പ്പ് തേ​ടി ദി​ലീ​പ് ന​ല്‍​കി​യ ഹ​ര്‍​ജി സു​പ്രീം​കോ​ട​തി ഇ​ന്ന് പ​രി​ഗ​ണി​ക്കും. ജ​സ്റ്റീ​സ് എ.​എ​ന്‍.​ഖ​ന്‍​വി​ല്‍​ക്ക​ര്‍, അ​ജ​യ് റോ​ത്ത​ഗി എ​ന്നി​വ​ര​ട​ങ്ങി​യ ബെ​ഞ്ചാ​ണ് ഹ​ര്‍​ജി​യി​ൽ വാ​ദം കേ​ള്‍​ക്കു​ക.

ന​ടി അ​ക്ര​മി​ക്ക​പ്പെ​ടു​ന്ന ദൃ​ശ്യ​ങ്ങ​ള​ട​ങ്ങി​യ മെ​മ്മ​റി കാ​ര്‍​ഡ് തൊ​ണ്ടി മു​ത​ലാ​ണോ, കേ​സ് രേ​ഖ​യാ​ണോ എ​ന്ന വി​ഷ​യ​ത്തി​ൽ സ​ർ​ക്കാ​ർ ഇ​ന്ന് കോ​ട​തി​യി​ൽ നി​ല​പാ​ട​റി​യി​ക്കും. മെ​മ്മ​റി​കാ​ര്‍​ഡ് കേ​സ് രേ​ഖ​യാ​ണെ​ന്നും പ്ര​തി​യെ​ന്ന നി​ല​യി​ല്‍ പ​ക​ര്‍​പ്പ് ല​ഭി​ക്കാ​ന്‍ അ​വ​കാ​ശ​മു​ണ്ടെ​ന്നു​മാ​ണ് ദി​ലീ​പി​ന്‍റെ വാ​ദം.

അ​തി​നി​ടെ, ഇ​ര​യാ​യ ന​ടി ഹ​ര്‍​ജി​യി​ല്‍ ക​ക്ഷി​ചേ​രാ​ന്‍ ന​ല്‍​കി​യ അ​പേ​ക്ഷ​യും കോ​ട​തി​യു​ടെ മു​ന്‍​പാ​കെ എ​ത്തി​യേ​ക്കും. ക​ഴി​ഞ്ഞ ദി​വ​സം, മെ​മ്മ​റി കാ​ർ​ഡി​ന്‍റെ പ​ക​ർ​പ്പ് ദി​ലീ​പി​ന് ന​ൽ​ക​രു​തെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ആ​ക്ര​മ​ണ​ത്തി​ന് ഇ​ര​യാ​യ ന​ടി സു​പ്രീം​കോ​ട​തി​യെ സ​മീ​പി​ച്ചി​രു​ന്നു.

മെ​മ്മ​റി കാ​ർ​ഡ് ദി​ലീ​പി​ന് ന​ൽ​കു​ന്ന​ത് ത​ന്‍റെ സ്വ​കാ​ര്യ​ത​ക്ക് ഭീ​ഷ​ണി​യു​ണ്ടാ​ക്കു​മെ​ന്നാ​ണ് ന​ടി സു​പ്രീം​കോ​ട​തി​യെ അ​റി​യി​ച്ച​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.