പാ​ലാ​രി​വ​ട്ടം പാ​ലം അ​ഴി​മ​തി; പ്ര​തി​ക​ളു​ടെ ജാ​മ്യ​ഹ​ർ​ജി പ​രി​ഗ​ണി​ക്കു​ന്ന​ത് ബു​ധ​നാ​ഴ്ച​ത്തേ​ക്ക് മാ​റ്റി
Tuesday, September 17, 2019 1:09 PM IST
കൊ​ച്ചി: പാ​ലാ​രി​വ​ട്ടം പാ​ലം അ​ഴി​മ​തി കേ​സി​ലെ പ്ര​തി​ക​ളാ​യ ടി.​ഒ.​സൂ​ര​ജ്, ത​ങ്ക​ച്ച​ൻ എ​ന്നി​വ​രു​ടെ ജാ​മ്യാ​പേ​ക്ഷ പ​രി​ഗ​ണി​ക്കു​ന്ന​ത് ഹൈ​ക്കോ​ട​തി ബു​ധ​നാ​ഴ്ച​ത്തേ​ക്ക് മാ​റ്റി. മൂ​വാ​റ്റു​പു​ഴ വി​ജി​ല​ൻ​സ് കോ​ട​തി ജാ​മ്യ ഹ​ര്‍​ജി ത​ള്ളി​യ​തി​നെ തു​ട​ർ​ന്നാ​ണ് പ്ര​തി​ക​ൾ ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ച്ച​ത്.

പാ​ലം നി​ർ​മ്മി​ച്ച ആ​ർ​ഡി​എ​സ് പ്രോ​ജ​ക്റ്റ്സ് ലി​മി​റ്റ​ഡ് ഉ​ട​മ സു​മി​ത് ഗോ​യ​ൽ, റോ​ഡ്സ് ആ​ൻ​ഡ് ബ്രി​ഡ്ജ​സ് കോ​ർ​പ്പ​റേ​ഷ​ൻ മു​ൻ എ​ജി​എം എം.​ടി.​ത​ങ്ക​ച്ച​ൻ, കി​റ്റ്‍​കോ ജോ​യി​ന്‍റ് ജ​ന​റ​ൽ മാ​നേ​ജ​ർ ബെ​ന്നി പോ​ൾ, മു​ൻ പൊ​തു​മ​രാ​മ​ത്ത് സെ​ക്ര​ട്ട​റി ടി.​ഒ.​സൂ​ര​ജ് എ​ന്നി​വ​രാ​ണ് റി​മാ​ൻ​ഡി​ലു​ള്ള​ത്.

അ​ഴി​മ​തി, വ​ഞ്ച​ന, ഗൂ​ഢാ​ലോ​ച​ന, ഫ​ണ്ട് ദു​ർ​വി​നി​യോ​ഗം എ​ന്നീ കു​റ്റ​ങ്ങ​ളാ​ണ് നാ​ല് പ്ര​തി​ക​ൾ​ക്കു​മെ​തി​രെ ചു​മ​ത്തി​യി​രു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.