കാ​ഷ്മീ​രി​ൽ സ​മാ​ധാ​നപ​ര​മാ​യ അ​ന്ത​രീ​ക്ഷ​മെ​ന്ന് അ​മി​ത് ഷാ
Tuesday, September 17, 2019 3:20 PM IST
ന്യൂ​ഡ​ൽ​ഹി: ജ​മ്മു കാ​ഷ്മീ​രി​ലെ സ്ഥി​തി​ഗ​തി​ക​ൾ സാ​ധാ​ര​ണ നി​ല​യി​ലാ​യെ​ന്ന് കേ​ന്ദ്ര ആ​ഭ്യ​ന്ത​ര​മ​ന്ത്രി അ​മി​ത് ഷാ. ​ഇ​ക്ക​ഴി​ഞ്ഞ ഓ​ഗ​സ്റ്റ് അ​ഞ്ചി​ന് കാ​ഷ്മീ​രി​ന്‍റെ പ്ര​ത്യേ​ക പ​ദ​വി റ​ദ്ദാ​ക്കി​യ​തു മു​ത​ൽ ഇ​ന്നു വ​രെ അ​വി​ടെ അ​ക്ര​മ സം​ഭ​വ​ങ്ങ​ൾ‌ ഒ​ന്നും ന​ട​ന്നി​ട്ടി​ല്ലെ​ന്നും ആ​രു​ടെ​യും ജീ​വ​ൻ ന​ഷ്ട​പ്പെ​ട്ടി​ട്ടി​ല്ലെ​ന്നും ഷാ ​ചൂ​ണ്ടി​ക്കാ​ട്ടി. ഇ​ത് വ്യ​ക്ത​മാ​ക്കു​ന്ന​ത് കാ​ഷ്മീ​രി​ലെ സ്ഥി​തി​ഗ​തി​ക​ൾ പൂ​ർ​ണ​മാ​യും സാ​ധാ​ര​ണ നി​ല​യി​ലാ​യെ​ന്നും ഇ​വി​ടു​ത്തെ അ​വ​സ്ഥ തി​ക​ച്ചും ശാ​ന്ത​മാ​ണെ​ന്നു​മാ​ണ്- ഷാ ​പ​റ​ഞ്ഞു.

മു​ൻ യു​പി​എ സ​ർ​ക്കാ​രി​നെ​തി​രെ​യും ഷാ ​രൂ​ക്ഷ വി​മ​ർ​ശ​ന​മാ​ണ് ന​ട​ത്തി​യ​ത്. 2013ൽ ​ഇ​വി​ടെ ഒ​രു സ​ർ​ക്കാ​രു​ണ്ടാ​യി​രു​ന്നു. ആ ​സ​മ​യ​ത്ത് ദി​വ​സ​വും അ‍​ഴി​മ​തി​യു​ടെ വാ​ർ​ത്ത​ക​ളാ​യി​രു​ന്നു വ​ന്നി​രു​ന്ന​ത്. അ​തി​ർ​ത്തി​യി​ലെ അ​വ​സ്ഥ സു​ര​ക്ഷി​ത​മാ​യി​രു​ന്നി​ല്ല. ന​മ്മു​ടെ സൈ​നി​ക​ർ നി​ര​ന്ത​രം ആ​ക്ര​മി​ക്ക​പ്പെ​ടു​ക​യും അ​പ​മാ​നി​ക്ക​പ്പെ​ടു​ക​യും ചെ​യ്തി​രു​ന്നു ആ ​കാ​ല​ത്ത്- ഷാ ​ആ​രോ​പി​ച്ചു.

രാ​ജ്യ​ത്തെ സ്ത്രീ​ക​ൾ​ക്ക് യാ​തൊ​രു സു​ര​ക്ഷ​യും ഇ​ല്ലാ​യി​രു​ന്നു. ദി​വ​സ​വും ജ​ന​ങ്ങ​ൾ തെ​രു​വി​ൽ പ്ര​തി​ഷേ​ധി​ക്കു​ന്ന അ​വ​സ്ഥ​യാ​യി​രു​ന്നു യു​പി​എ കാ​ല​ത്ത് ഉ​ണ്ടാ​യി​രു​ന്ന​ത്. എ​ല്ലാ മ​ന്ത്രി​മാ​രും പ്ര​ധാ​ന​മ​ന്ത്രി​മാ​രാ​യി​രു​ന്ന കാ​ലാ​മാ​യി​രു​ന്നു അ​തെ​ന്നും മ​ന്ത്രി​മാ​ർ​ക്ക് പ്ര​ധാ​ന​മ​ന്ത്രി​യെ അ​ന്ന് ബ​ഹു​മാ​ന​മി​ല്ലാ​യി​രു​ന്നു​വെ​ന്നും ആ​ഭ്യ​ന്ത​ര മ​ന്ത്രി പ​രി​ഹ​സി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.