പാ​ക് അധീന കാ​ഷ്മീ​രും ഇ​ന്ത്യ​യു​ടെ ഭാ​ഗ​മാ​കു​മെ​ന്ന് വി​ദേ​ശ​കാ​ര്യ​മ​ന്ത്രി
Tuesday, September 17, 2019 6:23 PM IST
ന്യൂ​ഡ​ൽ​ഹി: പാ​ക് അധീന കാ​ഷ്മീ​ർ ഇ​ന്ത്യ​യു​ടെ അ​ഭി​വാ​ജ്യ​ഘ​ട​ക​മെ​ന്ന് വി​ദേ​ശ​കാ​ര്യ​മ​ന്ത്രി എ​സ്. ജ​യ​ശ​ങ്ക​ർ. ഇ​ന്ന​ല്ലെ​ങ്കി​ൽ നാ​ളെ പാ​ക് അ​ധീ​ന കാ​ഷ്മീ​ർ ഇ​ന്ത്യ​യു​ടെ ഭാ​ഗ​മാ​കു​മെ​ന്നും മോ​ദി സ​ർ​ക്കാ​രി​ന്‍റെ നൂ​റാം ദി​വ​സ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ന​ട​ത്തി​യ വാ​ർ​ത്താ സ​മ്മേ​ള​ന​ത്തി​ൽ അദ്ദേഹം പ​റ​ഞ്ഞു.

ഒ​രു അ​യ​ൽ​ക്കാ​ര​നി​ൽ നി​ന്നാ​ണ് ഇ​ന്ത്യ ഏ​റ്റ​വും കൂ​ടു​ത​ൽ വെ​ല്ലു​വി​ളി​ക​ൾ നേ​രി​ടു​ന്ന​തെ​ന്നും പാ​ക്കി​സ്ഥാ​ന്‍റെ പേ​ര് എ​ടു​ത്തു​പ​റ​യാ​തെ വി​ദേ​ശ​കാ​ര്യ​മ​ന്ത്രി വി​മ​ർ​ശി​ക്കു​ക​യും ചെ​യ്തു. അ​തി​ർ​ത്തി ക​ട​ന്നു​ള്ള ഭീ​ക​ര​വാ​ദ​മാ​ണ് ഇ​ന്ത്യ നേ​രി​ടു​ന്ന പ്ര​ധാ​ന വെ​ല്ലു​വി​ളി​യെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

ആ​ഗോ​ള വി​ഷ​യ​ങ്ങ​ളി​ലെ അ​ജ​ണ്ട​ക​ൾ തീ​രു​മാ​നി​ക്കു​ന്ന​തി​ൽ ഇ​ന്ത്യ​യു​ടെ ശ​ബ്ദം മെ​ച്ച​പ്പെ​ട്ടി​രി​ക്കു​ന്ന​താ​യും ജ​യ​ശ​ങ്ക​ർ കൂ​ട്ടി​ച്ചേ​ർ​ത്തു. ഇ​ന്ത്യ-​അ​മേ​രി​ക്ക ബ​ന്ധം വ​ള​രെ ന​ല്ല നി​ല​യി​ലാ​ണെ​ന്നും ആ​ഫ്രി​ക്ക​യി​ൽ ഇന്ത്യ 18 എം​ബ​സി​ക​ൾ പു​തു​താ​യി തു​റ​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.