ജാ​തി അ​ധി​ക്ഷേ​പം: ദ​ളി​ത് എം​പി​യെ മ​ണ്ഡ​ല​ത്തി​ൽ ക​യ​റു​ന്ന​തു വി​ല​ക്കി നാ​ട്ടു​കാ​ർ
Tuesday, September 17, 2019 8:01 PM IST
ബം​ഗ​ളു​രു: ദ​ളി​ത് എം​പി​യെ മ​ണ്ഡ​ല​ത്തി​ൽ പ്ര​വേ​ശി​ക്കു​ന്ന​തി​ൽ​നി​ന്നു വി​ല​ക്കി നാ​ട്ടു​കാ​ർ. ക​ർ​ണാ​ട​ക​യി​ലെ ചി​ത്ര​ദു​ർ​ഗ​യി​ൽ​നി​ന്നു​ള്ള ബി​ജെ​പി എം​പി നാ​രാ​യ​ണ സ്വാ​മി​ക്കാ​ണ് ഇ​ത്ത​ര​ത്തി​ൽ അ​ധി​ക്ഷേ​പം നേ​രി​ട്ട​ത്.

ഗൊ​ല്ല സ​മു​ദാ​യ​ത്തി​ന്‍റെ ശ​ക്തി​കേ​ന്ദ്ര​മാ​യ തും​കു​ർ ജി​ല്ല​യി​ലെ പാ​വ​ഗ​ഡ താ​ലൂ​ക്കി​ൽ ആ​രോ​ഗ്യ​സം​ഘ​ത്തോ​ടും ഒ​രു ഫാ​ർ​മ​സ്യൂ​ട്ടി​ക്ക​ൽ ക​ന്പ​നി​യു​ടെ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കും ഒ​പ്പം എ​ത്തി​യ​പ്പോ​ഴാ​ണു നാ​രാ​യ​ണ സ്വാ​മി​യെ നാ​ട്ടു​കാ​ർ ത​ട​ഞ്ഞ​ത്. തു​ട​ർ​ന്നു നാ​ട്ടു​കാ​രും എം​പി​യും ത​മ്മി​ൽ വാ​ക്കു​ത​ർ​ക്ക​മു​ണ്ടാ​യി. പ്ര​തി​ഷേ​ധ​ക്കാ​ർ വി​ട്ടു​വീ​ഴ്ച​യി​ല്ലെ​ന്ന നി​ല​പാ​ടു സ്വീ​ക​രി​ച്ച​തോ​ടെ നാ​രാ​യ​ണ സ്വാ​മി ഒ​ടു​വി​ൽ മ​ട​ങ്ങി.

പ​ട്ടി​ക ജാ​തി​ക്കാ​ര​ൻ ആ​യ​തി​നാ​ലാ​ണു ത​ന്നെ ത​ട​ഞ്ഞ​തെ​ന്നും സം​ഭ​വം ഏ​റെ വി​ഷ​മി​പ്പി​ച്ചെ​ന്നും നാ​രാ​യ​ണ സ്വാ​മി പ്ര​തി​ക​രി​ച്ചു. പി​ന്നാ​ക്ക​വി​ഭാ​ഗ​ക്കാ​ര​നാ​യ മു​ൻ എം​എ​ൽ​എ തി​മ്മ​രാ​യ​പ്പ​യെ​യും ഗ്രാ​മ​ത്തി​ൽ ക​ട​ക്കു​ന്ന​തു ത​ട​ഞ്ഞ​താ​യും നാ​രാ​യ​ണ​സ്വാ​മി ആ​രോ​പി​ച്ചു. ഒ​ബി​സി വി​ഭാ​ഗ​ത്തി​ൽ​പ്പെ​ട്ട​വ​രാ​ണ് എം​പി​യെ ത​ട​ഞ്ഞ​തെ​ന്നാ​ണു റി​പ്പോ​ർ​ട്ട്.

സം​ഭ​വ​ത്തി​ൽ ജി​ല്ലാ ക​ള​ക്ട​ർ അ​ന്വേ​ഷ​ണം പ്ര​ഖ്യാ​പി​ച്ചു. എം​പി​യെ ത​ട​ഞ്ഞ​ത് ആ​രൊ​ക്കെ​യെ​ന്നു വ്യ​ക്ത​മ​ല്ലെ​ന്നും സം​ഭ​വ​ത്തി​ൽ അ​ന്വേ​ഷ​ണം ന​ട​ത്തി റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ക്കാ​ൻ നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ടെ​ന്നും പോ​ലീ​സ് സൂ​പ്ര​ണ്ട് അ​റി​യി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.