മ​ര​ട് ഫ്ളാ​റ്റ്: പ്ര​ശ്ന പ​രി​ഹാ​ര​ത്തി​ന് കേ​ന്ദ്ര സ​ഹാ​യം തേ​ടു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി
Tuesday, September 17, 2019 8:07 PM IST
തി​രു​വ​ന​ന്ത​പു​രം: മ​ര​ടി​ലെ ഫ്ളാ​റ്റ് സ​മു​ച്ച​യ​ങ്ങ​ൾ പൊ​ളി​ക്കു​ന്ന​ത് ഒ​ഴി​വാ​ക്കാ​ൻ സ​ർ​ക്കാ​ർ സു​പ്രീം കോ​ട​തി​യെ സ​മീ​പി​ക്കു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. വി​ധി ന​ട​പ്പാ​ക്കാ​ൻ സ​ർ​ക്കാ​രി​ന് ഭ​ര​ണ​ഘ​ട​നാ ബാ​ധ്യ​ത​യു​ണ്ട്. എ​ന്നാ​ൽ ഫ്ളാ​റ്റു​ക​ൾ പൊ​ളി​ക്കു​ന്ന​ത് ഒ​ഴി​വാ​ക്കാ​ൻ എ​ന്ത് തു​ട​ർ​നിയമന​ട​പ​ടി എ​ടു​ക്കാ​നാ​കു​മെ​ന്ന​തി​ൽ അ​റ്റോ​ർ​ണി ജ​ന​റ​ലി​ന്‍റെ സ​ഹാ​യം തേ​ടു​മെ​ന്നും മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ സ​ർ​വ​ക​ക്ഷി യോ​ഗ​ത്തി​ൽ പ​റ​ഞ്ഞു.

മ​ര​ടി​ലേ​ത് സ​വി​ശേ​ഷ​മാ​യ കേ​സാ​ണ്. സു​പ്രീം കോ​ട​തി​യി​ൽ ഇ​നി സം​സ്ഥാ​ന​ത്തി​നാ​യി പ്ര​മു​ഖ അ​ഭി​ഭാ​ഷ​ക​ൻ ഹാ​ജ​രാ​കു​മെ​ന്നും മു​ഖ്യ​മ​ന്ത്രി വ്യ​ക്ത​മാ​ക്കി. പ്ര​ശ്ന പ​രി​ഹാ​ര​ത്തി​ന് സ​ർ​ക്കാ​ർ കേ​ന്ദ്ര സ​ഹാ​യം തേ​ടും. കേ​ന്ദ്ര പ​രി​സ്ഥി​തി മ​ന്ത്രാ​ല​യം കേ​സി​ൽ ക​ക്ഷി ചേ​ര​ണ​മെ​ന്ന ആ​വ​ശ്യ​ത്തി​ൽ കേ​ന്ദ്ര​മ​ന്ത്രി പ്ര​കാ​ശ് ജാ​വ​ഡേ​ക്ക​റു​മാ​യി മു​ഖ്യ​മ​ന്ത്രി ഫോ​ണി​ൽ സം​സാ​രി​ക്കു​ക​യും ചെ​യ്തു. നി​ല​വി​ൽ ചെ​യ്യാ​ത്ത തെ​റ്റി​നാ​ണ് സ​ർ​ക്കാ​ർ പ്ര​തി​യാ​ക്ക​പ്പെ​ട്ടി​രി​ക്കു​ന്ന​തെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

കെ​ട്ടി​ട​നി​ർ​മാ​താ​ക്ക​ളെ ക​രി​മ്പ​ട്ടി​ക​യി​ൽ പെ​ടു​ത്താ​നു​ള്ള അ​ന്തി​മ തീ​രു​മാ​ന​മു​ണ്ടാ​യി​ല്ലെ​ങ്കി​ലും അ​ത്ത​രം ന​ട​പ​ടി​ക​ൾ ആ​ലോ​ചി​ക്കു​മെ​ന്നും മു​ഖ്യ​മ​ന്ത്രി അ​റി​യി​ച്ചു. അ​തേ​സ​മ​യം, സ​ർ​വ​ക​ക്ഷി യോ​ഗ​ത്തി​ൽ സു​പ്രീം കോ​ട​തി വി​ധി​യെ പി​ന്തു​ണ​ച്ചു സി​പി​ഐ രം​ഗ​ത്തെ​ത്തി. ശ​ബ​രി​മ​ല വി​ധി ന​ട​പ്പാ​ക്കി​യെ​ങ്കി​ൽ എ​ന്തു​കൊ​ണ്ട് ഈ ​വി​ധി ന​ട​പ്പാ​ക്കി​ക്കൂ​ടാ​യെ​ന്ന് സി​പി​ഐ സം​സ്ഥാ​ന സെ​ക്ര​ട്ട​റി കാ​നം രാ​ജേ​ന്ദ്ര​ൻ ചോ​ദി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.