കി​ഫ്ബി​യി​ൽ വ​സ്തു​താ​വി​രു​ദ്ധ പ്ര​ചാ​ര​ണം അ​രു​ത്; ചെ​ന്നി​ത്ത​ല​യോ​ടു മു​ഖ്യ​മ​ന്ത്രി
Tuesday, September 17, 2019 9:33 PM IST
തി​രു​വ​ന​ന്ത​പു​രം: കം​പ്ട്രോ​ള​ർ ആ​ൻ​ഡ് ഓ​ഡി​റ്റ​ർ ജ​ന​റ​ൽ ആ​ക്ടി​ലെ 14-ാം വ​കു​പ്പു​പ്ര​കാ​രം ഓ​ഡി​റ്റിം​ഗ് കി​ഫ്ബി​യി​ൽ ന​ട​ക്കു​ന്നു​ണ്ടെ​ന്നും അ​തി​നാ​ൽ ഇ​തേ നി​യ​മ​ത്തി​ലെ 20-ാം വ​കു​പ്പ് പ്ര​കാ​ര​മു​ള്ള ഓ​ഡി​റ്റിം​ഗി​നു പ്ര​സ​ക്തി​യി​ല്ലെ​ന്നും മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. കി​ഫ്ബി​യി​ൽ കം​പ്ട്രോ​ള​ർ ആ​ൻ​ഡ് ഓ​ഡി​റ്റ​ർ ജ​ന​റ​ലി​ന്‍റെ ഓ​ഡി​റ്റിം​ഗ് അ​നു​വ​ദി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടു പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല ന​ൽ​കി​യ ക​ത്തി​നു​ള്ള മ​റു​പ​ടി​യി​ലാ​ണു മു​ഖ്യ​മ​ന്ത്രി ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യ​ത്.

കി​ഫ്ബി ആ​ക്ട് 1999ലെ ​വ​കു​പ്പ് 16 പ്ര​കാ​രം കി​ഫ്ബി​യു​ടെ വാ​ർ​ഷി​ക റി​പ്പോ​ർ​ട്ട് എ​ല്ലാ വ​ർ​ഷ​വും ജൂ​ലൈ അ​വ​സാ​ന​ത്തി​നു മു​ന്പു സ​ർ​ക്കാ​രി​നു സ​മ​ർ​പ്പി​ക്കേ​ണ്ട​തു​ണ്ട്. ഈ ​റി​പ്പോ​ർ​ട്ടും ഓ​ഡി​റ്റ് ചെ​യ്ത ക​ണ​ക്കും നി​യ​മ​സ​ഭ​യി​ൽ സ​മ​ർ​പ്പി​ക്ക​ണം. കി​ഫ്ബി ആ​ക്ടി​ലെ വ​കു​പ്പ് മൂ​ന്നു പ്ര​കാ​രം കേ​ര​ള ഇ​ൻ​ഫ്രാ​സ്ട്ര​ക്ച​ർ ഇ​ൻ​വെ​സ്റ്റ്മെ​ന്‍റ് ഫ​ണ്ട് സ്കീം ​രൂ​പീ​ക​രി​ച്ച് വി​ജ്ഞാ​പ​നം ചെ​യ്തി​ട്ടു​ണ്ട്. ഈ ​സ്കീ​മി​ന്‍റെ ച​ട്ടം 16(6) പ്ര​കാ​രം കി​ഫ്ബി​യു​ടെ ഓ​ഡി​റ്റ് ചെ​യ്ത റി​പ്പോ​ർ​ട്ട് ധ​ന​കാ​ര്യ​വ​കു​പ്പ് പ്രി​ൻ​സി​പ്പ​ൽ സെ​ക്ര​ട്ട​റി​ക്കും സി​എ​ജി​ക്കും അ​ഭി​പ്രാ​യ​ത്തി​ന് അ​യ​ക്കേ​ണ്ട​താ​ണ്.

2016-ൽ ​കി​ഫ്ബി ആ​ക്ട് ഭേ​ദ​ഗ​തി ചെ​യ്ത​പ്പോ​ൾ 16-ാം വ​കു​പ്പി​ന് ഒ​രു ഭേ​ദ​ഗ​തി​യും വ​രു​ത്തി​യി​ല്ല. മാ​ത്ര​മ​ല്ല 3(8) എ​ന്ന പു​തി​യ വ​കു​പ്പ് കൂ​ട്ടി​ച്ചേ​ർ​ക്കു​ക​യും ചെ​യ്തു. ഇ​ത​നു​സ​രി​ച്ച് ഫ​ണ്ടി​ന്‍റെ സ്രോ​ത​സും വി​നി​യോ​ഗ​വും സം​ബ​ന്ധി​ച്ച് നി​യ​മ​സ​ഭ​യ്ക്ക് റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ക്കേ​ണ്ട​തു​ണ്ട്. ഈ ​റി​പ്പോ​ർ​ട്ട് ഫ​ണ്ട് ട്ര​സ്റ്റി ആ​ൻ​ഡ് അ​ഡ്വൈ​സ​റി ക​മ്മീ​ഷ​ൻ സാ​ക്ഷ്യ​പ്പെ​ടു​ത്തേ​ണ്ട​തു​മു​ണ്ട്. ഫ​ണ്ട് വി​നി​യോ​ഗ കാ​ര്യ​ത്തി​ൽ കൂ​ടു​ത​ൽ സു​താ​ര്യ​ത​യും നി​യ​സ​ഭ​യു​ടെ മെ​ച്ച​പ്പെ​ട്ട പ​രി​ശോ​ധ​ന​യും ഉ​റ​പ്പാ​ക്കാ​നാ​ണ് സ​ർ​ക്കാ​ർ ഇ​തു ചെ​യ്ത​ത്.

കി​ഫ്ബി​യു​ടെ വ​ര​വു ചെ​ല​വു​ക​ൾ സി​എ​ജി ആ​ക്ട് സെ​ക്ഷ​ൻ 14 പ്ര​കാ​രം സി​എ​ജി​ക്ക് ഓ​ഡി​റ്റ് ചെ​യ്യാം. സ​ർ​ക്കാ​രി​ന്‍റെ ധ​ന​സ​ഹാ​യ​മു​ള്ള എ​ല്ലാ സ്ഥാ​പ​ന​ങ്ങ​ൾ​ക്കും സി​എ​ജി ഓ​ഡി​റ്റ് ബാ​ധ​ക​മാ​ണ്. അ​തു​കൊ​ണ്ടു സി​എ​ജി ആ​ക്ട് സെ​ക്ഷ​ൻ 20 പ്ര​കാ​ര​മു​ള്ള ഓ​ഡി​റ്റ് ആ​വ​ശ്യ​മി​ല്ല. സെ​ക്ഷ​ൻ 14-ന്‍റെ പ​രി​ധി​യി​ൽ വ​രാ​ത്ത സ്ഥാ​പ​ന​ങ്ങ​ളി​ൽ സെ​ക്ഷ​ൻ 20 പ്ര​കാ​രം ഒ​രു സ്ഥാ​പ​ന​ത്തി​ൽ ഓ​ഡി​റ്റ് ന​ട​ത്ത​ണ​മെ​ന്ന് സി​എ​ജി​യോ​ട് സം​സ്ഥാ​ന സ​ർ​ക്കാ​രി​ന് അ​ഭ്യ​ർ​ഥി​ക്കാം. മ​റി​ച്ച് സ​ർ​ക്കാ​ർ ഗ്രാ​ന്േ‍​റാ വാ​യ്പ​യോ കി​ട്ടു​ന്ന സ്ഥാ​പ​നം ഓ​ഡി​റ്റ് ചെ​യ്യ​ണ​മെ​ന്നു സി​എ​ജി​ക്ക് സ​ർ​ക്കാ​രി​നോ​ടും അ​ഭ്യ​ർ​ഥി​ക്കാം. ഇ​ത​നു​സ​രി​ച്ച് സ​ർ​ക്കാ​രി​ന് ഓ​ഡി​റ്റിം​ഗ് അ​നു​വ​ദി​ക്കാം.

എ​ന്നാ​ൽ കി​ഫ്ബി​യു​ടെ സെ​ക്ഷ​ൻ 14 പ്ര​കാ​ര​മു​ള്ള ഓ​ഡി​റ്റിം​ഗ് ന​ട​ക്കു​ന്ന​തി​നാ​ൽ ഇ​തി​ന് പ്ര​സ​ക്തി​യി​ല്ല. വ​സ്തു​ത​ക​ൾ​ക്കു വി​രു​ദ്ധ​മാ​യ പ്ര​ചാ​ര​ണം കി​ഫ്ബി ഫ​ണ്ട് ഉ​പ​യോ​ഗി​ച്ച് അ​ടി​സ്ഥാ​ന സൗ​ക​ര്യ​മേ​ഖ​ല​യി​ൽ ന​ട​ത്തു​ന്ന വി​ക​സ​ന പ​ദ്ധ​തി​ക​ൾ​ക്ക് ദോ​ഷം ചെ​യ്യു​മെ​ന്നും മു​ഖ്യ​മ​ന്ത്രി ക​ത്തി​ൽ പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.