വി​മാ​ന​ത്താ​വ​ള​ത്തി​ൽ "ര​ഹ​സ്യം ചോ​ർ​ത്താ​ൻ' ഉ​ദ്യോ​ഗ​സ്ഥ​ർ; യു​എ​സ് മോ​ഡ​ൽ ഇ​ന്ത്യ​യി​ൽ
Tuesday, September 17, 2019 9:43 PM IST
ന്യൂ​ഡ​ൽ​ഹി: ഇ​ന്ത്യ​യി​ലെ വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ൽ അ​മേ​രി​ക്ക​യി​ലെ പോ​ലു​ള്ള സു​ര​ക്ഷാ മാ​തൃ​ക​ക​ൾ ന​ട​പ്പാ​ക്കാ​ൻ കേ​ന്ദ്ര സ​ർ​ക്കാ​ർ ഒ​രു​ങ്ങു​ന്നു. ഇ​ക്കാ​ര്യ​ത്തി​ൽ കേ​ന്ദ്ര സി​വി​ൽ വ്യോ​മ​യാ​ന മ​ന്ത്രാ​ല​യ​ത്തി​നു കീ​ഴി​ലെ ബ്യൂ​റോ ഓ​ഫ് സി​വി​ൽ ഏ​വി​യേ​ഷ​ൻ സെ​ക്യൂ​രി​റ്റി​യും (ബി​സി​എ​എ​സ്) യു​എ​സ് ട്രാ​ൻ​സ്പോ​ർ​ട്ടേ​ഷ​ൻ സെ​ക്യൂ​രി​റ്റി അ​ഡ്മി​നി​സ്ട്രേ​ഷ​നും (ടി​എ​സ്എ) ത​മ്മി​ൽ ധാ​ര​ണ​യാ​യി. ആ​ദ്യ​പ​ടി​യാ​യി ബി​സി​എ​എ​സി​ന്‍റെ 50 ജീ​വ​ന​ക്കാ​ർ​ക്കു ടി​എ​സ്എ പ​രി​ശീ​ല​നം ആ​രം​ഭി​ച്ചു.

വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ൽ എ​ത്തു​ന്ന യാ​ത്ര​ക്കാ​രോ​ടും ഒ​പ്പ​മു​ള്ള​വ​രോ​ടും സൗ​ഹൃ​ദം സ്ഥാ​പി​ച്ച് അ​വ​ര​റി​യാ​തെ വി​വ​ര​ങ്ങ​ൾ ശേ​ഖ​രി​ക്കു​ക​യാ​ണു പു​തി​യ രീ​തി​യു​ടെ ല​ക്ഷ്യം. യാ​ത്ര​ക്കാ​രും സ​ന്ദ​ർ​ശ​ക​രും കാ​ത്തി​രി​ക്കു​ന്നി​ട​ങ്ങ​ളി​ൽ സി​വി​ൽ വേ​ഷ​ത്തി​ൽ സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​ർ ഉ​ണ്ടാ​കും. ഇ​വ​ർ യാ​ത്ര​ക്കാ​രു​മാ​യി സൗ​ഹൃ​ദ സം​ഭാ​ഷ​ണ​ത്തി​ലൂ​ടെ വി​വ​ര​ങ്ങ​ൾ ശേ​ഖ​രി​ക്കു​ക​യാ​ണു ചെ​യ്യു​ന്ന​ത്.

സം​ശ​യ​ക​ര​മാ​യി പെ​രു​മാ​റു​ന്ന​വ​രെ കൂ​ടു​ത​ൽ ചോ​ദ്യം ചെ​യ്യ​ലി​നു വി​ധേ​യ​മാ​ക്കും. വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ലെ ജീ​വ​ന​ക്കാ​രെ​യും പ്ര​ത്യേ​കം നി​രീ​ക്ഷി​ക്കും. ഒ​രു വി​ഭാ​ഗ​ത്തി​ലെ ജീ​വ​ന​ക്കാ​ർ മ​റ്റു വി​ഭാ​ഗ​ങ്ങ​ളി​ൽ ഉ​ള്ള​വ​രു​മാ​യി ഇ​ട​ക​ല​രു​ന്ന​തി​നും നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തും.

മെ​റ്റ​ൽ ഡി​റ്റ​ക്ട​റി​നു പ​ക​രം ശ​രീ​രം മു​ഴു​വ​ൻ സ്കാ​ൻ ചെ​യ്യാ​ൻ സ​ഹാ​യി​ക്കു​ന്ന യ​ന്ത്ര​വാ​തി​ൽ സ്ഥാ​പി​ക്കു​ന്ന​തി​നു​ള്ള പ്ര​വൃ​ത്തി​ക​ൾ നെ​ടു​ന്പാ​ശേ​രി വി​മാ​ന​ത്താ​വ​ള​ത്തി​ൽ ആ​രം​ഭി​ച്ചു. ഇ​ങ്ങ​നെ ക​ട​ന്നു​പോ​കു​ന്ന​വ​രി​ൽ 10 ശ​ത​മാ​ന​ത്തെ വി​ശ​ദ​പ​രി​ശോ​ധ​ന​യ്ക്കു വി​ധേ​യ​രാ​ക്കും. 14 കോ​ടി യാ​ത്ര​ക്കാ​രാ​ണു രാ​ജ്യ​ത്തെ വി​മാ​ന​ത്താ​വ​ള​ങ്ങ​ൾ വ​ഴി ക​ഴി​ഞ്ഞ​വ​ർ​ഷം ക​ട​ന്നു​പോ​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.