വ​ടി​യെ​ടു​ത്ത് "ട്വീ​'റ്റ​ർ..! യു​പി സ്കൂ​ളി​ൽ‌ അ​ധ്യാ​പ​ക​രി​ല്ലെ​ന്ന് പ്രി​യ​ങ്ക
Wednesday, September 18, 2019 9:41 AM IST
ല​ക്നോ: ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ‌ ര​ണ്ട് ല​ക്ഷ​ത്തോ​ളം അ​ധ്യാ​പ​ക ത​സ്തി​ക​ക​ൾ ഒ​ഴി​ഞ്ഞു കി​ട​ക്കു​ക‍​യാ​ണെ​ന്ന് കോ​ൺ​ഗ്ര​സ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി പ്രി​യ​ങ്ക ഗാ​ന്ധി. ജോ​ലി ല​ഭി​ക്കാ​ൻ‌ യു​വാ​ക്ക​ൾ മ​ഴ​യും വെ​യി​ലു​മേ​റ്റ് ദി​വ​സ​വും സ​മ​ര​പാ​ത​യി​ലാ​ണ്. ഇ​ക്കാ​ര്യ​ങ്ങ​ൾ‌ ചോ​ദി​ക്കു​മ്പോ​ൾ‌ ബി​ജെ​പി സ​ർ​ക്കാ​ർ ഓ​ടി​യൊ​ളി​ക്കു​ക​യോ ഉ​ത്ത​രേന്ത്യ​യി​ലെ യു​വാ​ക്ക​ൾ​ക്ക് യോ​ഗ്യ​ത​യി​ല്ലെ​ന്നോ പ​റ​യു​ന്നു- പ്രി​യ​ങ്ക ട്വീ​റ്റ് ചെ​യ്തു.

ബി​ഹാ​റി​ലും ഉ​ത്ത​ർ​പ്ര​ദേ​ശി​ലും ല​ക്ഷ​ത്തി​ലേ​റെ അ​ധ്യാ​പ​ക ത​സ്തി​ക​ൾ ഒ​ഴി​ഞ്ഞു​കി​ട​ക്കു​ന്ന​താ​യ വാ​ർ​ത്ത​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​യി​രു​ന്നു പ്രി​യ​ങ്ക​യു​ടെ വി​മ​ർ​ശം. രാജ്യത്ത് തൊ​ഴി​ലി​ല്ലാ​യ്മ ഇ​ല്ലെ​ന്നും യു​വാ​ക്ക​ൾ​ക്ക് യോ​ഗ്യ​ത​യി​ല്ലാ​ത്ത​താ​ണ് കാ​ര​ണ​മെ​ന്നും നേ​ര​ത്തെ കേ​ന്ദ്ര​മ​ന്ത്രി സ​ന്തോ​ഷ് ഗാം​ഗ്‌​വാ​ർ പ​റ​ഞ്ഞി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.