മ​ര​ടി​ൽ വീ​ണ്ടും ക​ര​ട്; ഹ​ർ​ജി അ​ടി​യ​ന്ത​ര​മാ​യി പ​രി​ഗ​ണി​ക്കാ​നാ​വി​ല്ലെ​ന്ന് സു​പ്രീം കോ​ട​തി
Wednesday, September 18, 2019 12:29 PM IST
ന്യൂ​ഡ​ൽ​ഹി: മ​ര​ടി​ലെ അ​ന​ധി​കൃത ഫ്ളാ​റ്റു​ക​ൾ പൊ​ളി​ച്ചു നീ​ക്കു​ന്ന​തി​നെ​തി​രാ​യ ഹ​ർ​ജി അ​ടി​യ​ന്ത​ര​മാ​യി പ​രി​ഗ​ണി​ക്ക​ണ​മെ​ന്ന ആ​വശ്യവും സു​പ്രീം കോ​ട​തി ത​ള്ളി. മ​ര​ട് ഹ​ര്‍​ജി അ​ടി​യ​ന്ത​ര​മാ​യി പ​രി​ഗ​ണി​ക്ക​ണ​മെ​ന്നും പ​രി​സ്ഥി​തി ആ​ഘാ​ത പ​ഠ​നം ന​ട​ത്ത​ണ​മെ​ന്നു​മു​ള്ള ആ​വ​ശ്യ​ങ്ങ​ള്‍ ഉ​ട​ന്‍ പ​രി​ഗ​ണി​ക്കാ​നാ​വി​ല്ലെ​ന്ന് സു​പ്രീം കോ​ട​തി വ്യ​ക്ത​മാ​ക്കി.

ഫ്ളാ​റ്റു​ക​ള്‍​ക്ക് സ​മീ​പം താ​മ​സി​ക്കു​ന്ന അ​ഭി​ലാ​ഷ് എം.​ജി എ​ന്ന വ്യ​ക്തി​യാ​ണ് സു​പ്രീം കോ​ട​തി​യി​ല്‍ റി​ട്ട് ഹ​ര്‍​ജി ന​ല്‍​കി​യ​ത്. മ​ര​ടി​ല്‍ കാ​യ​ലി​നു സ​മീ​പ​മാ​ണ് നി​യ​മ​വി​രു​ദ്ധ​മാ​യി നി​ർ​മി​ച്ച ഫ്ളാ​റ്റു​ക​ൾ സ്ഥി​തി ചെ​യ്യു​ന്ന​ത്. ഇ​വ പൊ​ളി​ക്കു​മ്പോ​ഴു​ള്ള മാ​ലി​ന്യം എ​ന്തു ചെ​യ്യു​മെ​ന്ന കാ​ര്യ​ത്തി​ല്‍ വ്യ​ക്ത​മാ​യ ധാ​ര​ണ​യി​ല്ലെ ന്നും, ​മാ​ലി​ന്യ​ങ്ങ​ള്‍ സം​സ്ക​രി​ക്കു​ന്ന​ത് പ​രി​സ്ഥി​തി​ക്ക് കോ​ട്ടം വ​രു​ത്തു​ന്ന വി​ധ​ത്തി​ലാ​കു​മോ എ​ന്ന് പ​രി​ശോ​ധി​ക്കേ​ണ്ട​തു​ണ്ടെ​ന്നും ഹ​ർ​ജി​യി​ൽ ചൂ​ണ്ടി​ക്കാ​ട്ടി​യി ട്ടു​ണ്ട്.

വി​ദ​ഗ്‍​ധ ഏ​ജ​ന്‍​സി​യെ​ക്കൊ​ണ്ട് പ​രി​സ്ഥി​തി ആ​ഘാ​ത​പ​ഠ​നം ന​ട​ത്ത​ണ​മെ​ന്നാ​ണ് ഹ​ര്‍​ജി​ക്കാ​ര​ന്‍റെ ആ​വ​ശ്യം. ഫ്ളാ​റ്റ് പൊ​ളി​ക്കു​ന്ന​തു​മൂ​ലം പ​രി​സ്ഥി​തി​ക്ക് കോ​ട്ടം വ​രി​ക​യാ​ണെ​ങ്കി​ല്‍ അ​തു പ​രി​ഹ​രി​ക്കാ​നു​ള്ള ചെ​ല​വ് ഫ്ളാ​റ്റ് നി​ര്‍​മാ​താ​ക്ക​ളി​ല്‍ നി​ന്ന് ഈ​ടാ​ക്ക​ണ​മെ​ന്നും ഹ​ര്‍​ജി​യി​ല്‍ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.