ഒ​രു ഭാ​ഷ​യും അ​ടി​ച്ചേ​ൽ​പ്പി​ക്കാ​ൻ ക​ഴി​യി​ല്ല: ര​ജ​നികാ​ന്ത്
Wednesday, September 18, 2019 1:42 PM IST
ചെ​ന്നൈ: പൊ​തു ഭാ​ഷ എ​ന്ന നി​ല​യി​ൽ‌ നി​ർ​ഭാ​ഗ്യ​വ​ശാ​ൽ ഒ​രു ഭാ​ഷ​യും അ​ടി​ച്ചേ​ൽ​പ്പി​ക്കാ​നാ​വി​ല്ലെ​ന്ന് സൂ​പ്പ​ർ സ്റ്റാ​ർ ര​ജ​നി​കാ​ന്ത്. ബി​ജെ​പി ദേ​ശീ​യ അ​ധ്യ​ക്ഷ​നും കേ​ന്ദ്ര ആ​ഭ്യ​ന്ത​ര​മ​ന്ത്രി​യു​മാ​യ അ​മി​ത് ഷാ​യു​ടെ ഒ​രു രാ​ജ്യം ഒ​രു ഭാ​ഷ പ്ര​സ്താ​വ​ന​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ്ര​തി​ക​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ഒ​രു പൊ​തു ഭാ​ഷ ഇ​ന്ത്യ​ക്ക് മാ​ത്ര​മ​ല്ല, ഏ​ത് രാ​ജ്യ​ത്തി​നും അ​തി​ന്‍റെ ഐ​ക്യ​ത്തി​നും പു​രോ​ഗ​തി​ക്കും ന​ല്ല​താ​ണ്. നി​ർ​ഭാ​ഗ്യ​വ​ശാ​ൽ, ന​മ്മു​ടെ രാ​ജ്യ​ത്ത് ഒ​രു പൊ​തു ഭാ​ഷ കൊ​ണ്ടു​വ​രാ​ൻ ക​ഴി​യി​ല്ല. അ​തി​നാ​ൽ ഒ​രു ഭാ​ഷ​യും അ​ടി​ച്ചേ​ൽ​പ്പി​ക്കാ​ൻ ക​ഴി​യി​ല്ല- ര​ജ​നികാ​ന്ത് പ​റ​ഞ്ഞു.

ചെ​ന്നൈ​യി​ൽ‌ വി​മാ​ന​ത്താ​വ​ള​ത്തി​ൽ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രു​മാ​യി സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു ര​ജ​നി. ഹി​ന്ദി അ​ടി​ച്ചേ​ൽ​പ്പി​ച്ചാ​ൽ ത​മി​ഴ്നാ​ട് മാ​ത്ര​മ​ല്ല തെ​ക്ക​ൻ സം​സ്ഥാ​ന​ങ്ങ​ളൊ​ന്നും അം​ഗീ​ക​രി​ക്കി​ല്ല. വ​ട​ക്കു​ള്ള പ​ല സം​സ്ഥാ​ന​ങ്ങ​ളും ഹി​ന്ദി​യെ അം​ഗീ​ക​രി​ക്കി​ല്ലെ​ന്നും ര​ജ​നി​കാ​ന്ത് പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.