ചി​ദം​ബ​ര​ത്തെ കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ൾ സ​ന്ദ​ർ​ശി​ച്ചു
Wednesday, September 18, 2019 3:58 PM IST
ന്യൂ​ഡ​ൽ​ഹി: ഐ​എ​ൻ​എ​ക്സ് മീ​ഡി​യ അ​ഴി​മ​തി​ക്കേ​സി​ൽ തി​ഹാ​ർ ജ​യി​ലി​ൽ ക​ഴി​യു​ന്ന കോ​ൺ​ഗ്ര​സ് നേ​താ​വും മു​ൻ ധ​ന​മ​ന്ത്രി​യു​മാ​യ പി. ​ചി​ദം​ബ​ര​ത്തെ മു​തി​ർ‌​ന്ന കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ൾ സ​ന്ദ​ർ​ശി​ച്ചു. ഗു​ലാം ന​ബി ആ​സാ​ദ്, അ​ഹ​മ്മ​ദ് പ​ട്ടേ​ൽ എ​ന്നി​വ​രാ​ണ് ചി​ദം​ബ​ര​ത്തെ ജ​യി​ലി​ൽ എ​ത്തി സ​ന്ദ​ർ​ശി​ച്ച​ത്. ചി​ദം​ബ​ര​ത്തി​ന്‍റെ മ​ക​ൻ കാ​ർ​ത്തി ചി​ദം​ബ​ര​വും ഇ​വ​ർ​ക്കൊ​പ്പം ഉ​ണ്ടാ​യി​രു​ന്നു.

കൂ​ടി​ക്കാ​ഴ്ച ഒ​ന്ന​ര​മ​ണി​ക്കൂ​റോ​ളം നീ​ണ്ടു. ചി​ദം​ബ​ര​ത്തെ കാ​ണാ​ൻ‌ മൂ​ന്നു പേ​ർ എ​ത്തി​യെ​ന്നും സാ​ധാ​രണ കൂ​ടി​ക്കാ​ഴ്ച​യു​ടെ ഭാ​ഗ​മാ​യി​രു​ന്നു ഇ​തെ​ന്നും ജ​യി​ൽ ഡ​യ​റ​ക്ട​ർ ജ​ന​റ​ൽ സ​ന്ദീ​പ്‍ ഗോ​യ​ൽ പ​റ​ഞ്ഞു. ചി​ദം​ബ​ര​ത്തെ കാ​ണാ​ൻ‌ നേ​ര​ത്തെ കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ൾ ശ്ര​മി​ച്ചി​രു​ന്നെ​ങ്കി​ലും അ​നു​മ​തി ന​ൽ​കി​യി​രു​ന്നി​ല്ല.

ഒ​ന്നാം യു​പി​എ സ​ർ​ക്കാ​രി​ൽ ചി​ദം​ബ​രം ധ​ന​മ​ന്ത്രി​യാ​യി​രി​ക്കേ, സ്റ്റാ​ർ ഇ​ന്ത്യ മു​ൻ സി​ഇ​ഒ പീ​റ്റ​ർ മു​ഖ​ർ​ജി, ഭാ​ര്യ ഇ​ന്ദ്രാ​ണി മു​ഖ​ർ​ജി എ​ന്നി​വ​രു​ടെ ക​മ്പ​നി​യാ​യ ഐ​എ​ൻ​എ​ക്സ് മീ​ഡി​യ​യ്ക്കു വി​ദേ​ശ​നി​ക്ഷേ​പം സ്വീ​ക​രി​ക്കാ​ൻ വ​ഴി​വി​ട്ടു ഇ​ട​പെ​ട്ടെ​ന്നാ​ണ് കേ​സ്.

സം​ഭ​വ​ത്തി​ൽ ക​ള്ള​പ്പ​ണം വെ​ളു​പ്പി​ച്ചെ​ന്ന ആ​രോ​പ​ണ​ത്തി​ൽ എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റും കേ​സെ​ടു​ത്തി​ട്ടു​ണ്ട്. ചി​ദം​ബ​ര​ത്തി​ന്‍റെ മ​ക​ൻ കാ​ർ​ത്തി ചിം​ദ​ബ​ര​വും കേ​സി​ൽ അ​ന്വേ​ഷ​ണം നേ​രി​ടു​ക​യാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.