പാ​ലാ​രി​വ​ട്ടം പാ​ലം പി​ഡ​ബ്ല്യൂ​ഡി ഏ​റ്റെ​ടു​ക്കു​മെ​ന്ന് പൊ​തു​മ​രാമ​ത്ത് മ​ന്ത്രി
Wednesday, September 18, 2019 2:44 PM IST
കൊ​ച്ചി: പാ​ലാ​രി​വ​ട്ടം പാ​ലം അ​ഴി​മ​തി കേ​സി​ലെ വി​ജി​ല​ൻ​സ് അ​ന്വേ​ഷ​ണ​ത്തി​ൽ സ​ർ​ക്കാ​ർ ഇ​ട​പെ​ടി​ല്ലെ​ന്ന് പൊ​തു​മ​രാ​മ​ത്ത് മ​ന്ത്രി ജി.​സു​ധാ​ക​ര​ൻ. നി​യ​മ​പ​ര​മാ​യ ന​ട​പ​ടി​ക​ളു​മാ​യി മു​ന്നോ​ട്ട് പോ​കു​മെ​ന്നും പാ​ലം പി​ഡ​ബ്ല്യൂ​ഡി ഏ​റ്റെ​ടു​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

മു​ൻ പൊ​തു​മ​രാ​മ​ത്ത് മ​ന്ത്രി വി.​കെ. ഇ​ബ്രാ​ഹിം കു​ഞ്ഞി​നെ​തി​രാ​യ ആ​രോ​പ​ണം അ​റി​ഞ്ഞ​ത് മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ​യാ​ണെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. പാ​ല​ത്തി​ന്‍റെ പു​നഃ​ർ​നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഒ​ക്ടോ​ബ​റി​ൽ തു​ട​ങ്ങു​മെ​ന്നും അ​തി​നാ​യു​ള്ള ഡി​സൈ​നു​ക​ൾ ത​യാ​റാ​യെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.