പി​എ​സ്‍​സി ചോ​ദ്യ​പേ​പ്പ​ര്‍ ചോ​ര്‍​ച്ച ഗൗ​ര​വ​ത​ര‌ം; ഹൈ​ക്കോ​ട​തി​ സ​ർ​ക്കാ​രി​നോ​ട് വി​ശ​ദീ​ക​ര​ണം തേ​ടി
Wednesday, September 18, 2019 2:45 PM IST
കൊ​ച്ചി: എ​സ്എ​ഫ്ഐ നേ​താ​ക്ക​ൾ പ്ര​തി​ക​ളാ​യ പി​എ​സ്‌​സി ചോ​ദ്യ​പേ​പ്പ​ർ ചോ​ർ​ച്ച ഗൗ​ര​വ​ത​ര​മെ​ന്ന് ഹൈ​ക്കോ​ട​തി. സി​ബി​ഐ അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ട് സ​മ​ർ​പ്പി​ച്ച ഹ​ർ​ജി പ​രി​ഗ​ണി​ക്കു​മ്പോ​ഴാ​ണ് കോ​ട​തി പ​രാ​മ​ർ​ശം. കേ​സ് ഏ​റ്റെ​ടു​ക്കു​ന്ന​ത് സം​ബ​ന്ധി​ച്ച് നി​ല​പാ​ട് അ​റി​യി​ക്കാ​ൻ ഹൈ​ക്കോ​ട​തി സി​ബി​ഐ​യ്ക്ക് നോ​ട്ടീ​സ് അ​യ​ക്കു​ക​യും ചെ​യ്തു.

അ​തി​നി​ടെ, ചോ​ദ്യ​പേ​പ്പ​ർ ചോ​ർ​ച്ച കേ​സി​ന്‍റെ അ​ന്വേ​ഷ​ണം ക്രൈം ​ബ്രാ​ഞ്ച് ന​ല്ല രീ​തി​യി​ൽ ന​ട​ത്തു​ക​യാ​ണെ​ന്നും സി​ബി​ഐ അ​ന്വേ​ഷ​ണം ആ​വ​ശ്യ​മി​ല്ലെ​ന്നും സ​ർ​ക്കാ​ർ കോ​ട​തി​യെ അ​റി​യി​ച്ചു. പൊ​തു​താ​ത്പ​ര്യ ഹ​ർ​ജി ന​ൽ​കി​യ​വ​ർ കാ​യി​ക ക്ഷ​മ​ത പ​രീ​ക്ഷ​യി​ൽ പ​രാ​ജ​യ​പ്പെ​ട്ട​വ​ർ ആ​ണെ​ന്നും സ​ർ​ക്കാ​ർ അ​റി​യി​ച്ചു. ഹ​ർ​ജി കോ​ട​തി പി​ന്നീ​ട് പ​രി​ഗ​ണി​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.