രാ​ജ്യ​ത്ത് ഇ-​സി​ഗ​ര​റ്റ‌ി​ന് നി​രോ​ധനം ഏ​ർ​പ്പെ​ടു​ത്തി
Wednesday, September 18, 2019 3:44 PM IST
ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്ത് ഇ-​സി​ഗ​ര​റ്റു​ക​ൾ നി​രോ​ധി​ക്കാ​ൻ കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍ തീ​രു​മാ​നി​ച്ചു. ഇ​ന്ന് ചേ​ര്‍​ന്ന മ​ന്ത്രി​സ​ഭാ യോ​ഗ​മാ​ണ് ഇ​ത് സം​ബ​ന്ധി​ച്ച തീ​രു​മാ​നം കൈ​ക്കൊ​ണ്ട​ത്. സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ളും യു​വാ​ക്ക​ളു​മ​ട​ക്കം വ്യാ​പ​ക​മാ​യി ഉ​പ​യോ​ഗി​ക്കു​ന്നു എ​ന്ന ക​ണ്ടെ​ത്ത​ലി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ഇ-​സി​ഗ​ര​റ്റു​ക​ൾ നി​രോ​ധി​ക്കാ​ൻ തീ​രു​മാ​നി​ച്ച​തെ​ന്ന് കേ​ന്ദ്ര​മ​ന്ത്രി നി​ർ​മ​ല സീ​താ​രാ​മ​ൻ വ്യ​ക്ത​മാ​ക്കി.

ഇ- ​സി​ഗ​ര​റ്റി​ന്‍റെ ഉ​ത്പാ​ദ​നം, ഇ​റ​ക്കു​മ​തി-​ക​യ​റ്റു​മ​തി, ഉ​പ​യോ​ഗം, സൂ​ക്ഷി​ക്ക​ൽ, വി​ത​ര​ണം, പ​ര​സ്യം എ​ല്ലാം നി​രോ​ധി​ക്കു​ന്നു​വെ​ന്നും മ​ന്ത്രി വ്യ​ക്ത​മാ​ക്കി. ഇ-​സി​ഗ​ര​റ്റ് നി​രോ​ധ​ന ഓ​ർ​ഡി​ന​ൻ​സ് ഈയടു​ത്ത് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി​യു​ടെ നി​ർ​ദേ​ശ​പ്ര​കാ​രം കേ​ന്ദ്ര​മ​ന്ത്രി​മാ​രു​ടെ സ​മി​തി പ​രി​ശോ​ധി​ച്ചി​രു​ന്നു.

ഇ-​സി​ഗ​ര​റ്റ് നി​രോ​ധ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട നി​യ​മം പ്രാ​ബ​ല്യ​ത്തി​ൽ വ​ന്നാ​ൽ നി​യ​മ ലം​ഘ​ക​ർ​ക്ക് ഒ​രു​വ​ർ​ഷം ത​ട​വും ഒ​രു ല​ക്ഷം രൂ​പ പി​ഴ​യും ശി​ക്ഷ​യാ​യി ന​ൽ​ക​ണ​മെ​ന്നാ​ണ് കേ​ന്ദ്ര ആ​രോ​ഗ്യ​മ​ന്ത്രാ​ല​യ​ത്തി​ന്‍റെ നി​ർ​ദേ​ശ​മെ​ന്നും നി​ർ​മ​ല സീ​താ​രാ​മ​ൻ വ്യ​ക്ത​മാ​ക്കി. ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ വോ​ട്ട് തേ​ടു​മ്പോ​ൾ ഇ-​സി​ഗ​ര​റ്റ് നി​രോ​ധ​നം ന​ട​പ്പാ​ക്കു​മെ​ന്ന് ന​രേ​ന്ദ്ര​മോ​ദി വ്യ​ക്ത​മാ​ക്കി​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.