മ​ര​ടി​ലെ ഫ്ലാ​റ്റ് മ​ലി​നീ​ക​ര​ണം ഇ​ല്ലാ​തെ പൊ​ളി​ക്കാ​മെ​ന്ന് സു​പ്രീം​കോ​ട​തി​യി​ൽ ഹ​ർ​ജി
Wednesday, September 18, 2019 5:35 PM IST
ന്യൂ​ഡ​ൽ​ഹി: മ​ര​ടി​ലെ ഫ്ലാ​റ്റു​ക​ൾ മ​ലി​നീ​ക​ര​ണം ഇ​ല്ലാ​തെ പൊ​ളി​ക്കാ​മെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി സു​പ്രീം​കോ​ട​തി​യി​ൽ ഹ​ർ​ജി. ബം​ഗ​ളൂ​രു ആ​സ്ഥാ​ന​മാ​യ ക​ന്പ​നി​യാ​ണ് ഹ​ർ​ജി ന​ൽ​കി​യ​ത്.

ര​ണ്ട് മാ​സ​ത്തി​നു​ള്ളി​ൽ ഫ്ലാ​റ്റു​ക​ൾ പൊ​ളി​ച്ചു നീ​ക്കാ​മെ​ന്ന് ക​ന്പ​നി ഹ​ർ​ജി​യി​ൽ പ​റ​യു​ന്നു. 30 കോ​ടി രൂ​പ ഇ​തി​നാ​യി ചെ​ല​വ് വ​രു​മെ​ന്നും ക​ന്പ​നി ചൂ​ണ്ടി​ക്കാ​ട്ടി.

മ​ര​ടി​ലെ ഫ്ലാ​റ്റു​ക​ൾ പൊ​ളി​ക്കു​ന്ന​തി​നു മു​ൻ​പ് ഇ​വി​ടെ പാ​രി​സ്ഥി​തി​ക ആ​ഘാ​ത പ​ഠ​നം ന​ട​ത്ത​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് സു​പ്രീം​കോ​ട​തി​യി​ൽ ഇ​ന്ന് മ​റ്റൊ​രു ഹ​ർ​ജി സ​മ​ർ​പ്പി​ച്ചി​രു​ന്നു. ഫ്ലാ​റ്റു​ക​ള്‍​ക്ക് സ​മീ​പം താ​മ​സി​ക്കു​ന്ന അ​ഭി​ലാ​ഷ്.​എം.​ജി എ​ന്ന വ്യ​ക്തി​യാ​ണ് സു​പ്രീം​കോ​ട​തി​യി​ല്‍ റി​ട്ട് ഹ​ര്‍​ജി ന​ല്‍​കി​യി​രി​ക്കു​ന്ന​ത്.

മ​ര​ടി​ല്‍ കാ​യ​ലു​ക​ള്‍​ക്കു സ​മീ​പ​മാ​ണ് നി​യ​മ​വി​രു​ദ്ധ​മാ​യി നി​ർ​മി​ച്ച ഈ ​ഫ്ലാ​റ്റു​ക​ൾ സ്ഥി​തി ചെ​യ്യു​ന്ന​ത്. ഇ​വ പൊ​ളി​ക്കു​മ്പോ​ഴു​ള്ള മാ​ലി​ന്യം എ​ന്തു ചെ​യ്യു​മെ​ന്ന കാ​ര്യ​ത്തി​ല്‍ വ്യ​ക്ത​മാ​യ ധാ​ര​ണ​യി​ല്ലെ​ന്നും, മാ​ലി​ന്യ​ങ്ങ​ള്‍ സം​സ്ക​രി​ക്കു​ന്ന​ത് പ​രി​സ്ഥി​തി​ക്ക് കോ​ട്ടം വ​രു​ത്തു​ന്ന വി​ധ​ത്തി​ലാ​കു​മോ എ​ന്ന് പ​രി​ശോ​ധി​ക്കേ​ണ്ട​തു​ണ്ടെ​ന്നും ഹ​ർ​ജി​യി​ൽ ചൂ​ണ്ടി​ക്കാ​ട്ടി​യി​ട്ടി​യി​രു​ന്നു.

അ​തു​കൊ​ണ്ടു​ത​ന്നെ ഏ​തെ​ങ്കി​ലും വി​ദ​ഗ്‍​ധ ഏ​ജ​ന്‍​സി​യെ​ക്കൊ​ണ്ട് പ​രി​സ്ഥി​തി ആ​ഘാ​ത​പ​ഠ​നം ന​ട​ത്ത​ണ​മെ​ന്നാ​ണ് ഹ​ര്‍​ജി​ക്കാ​ര​ന്‍റെ ആ​വ​ശ്യം. ഇ​തി​നു പി​ന്നാ​ലെ​യാ​ണ് മ​ലി​നീ​ക​ര​ണം ഇ​ല്ലാ​തെ ഫ്ലാ​റ്റ് പൊ​ളി​ക്കാ​മെ​ന്ന് ബം​ഗ​ളൂ​രു ആ​സ്ഥാ​ന​മാ​യ ക​ന്പ​നി ഹ​ർ​ജി ന​ൽ​കി​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.