യൂ​ണി​വേ​ഴ്സി​റ്റി കോ​ള​ജി​ൽ സ്ഥാ​നാ​ർ​ഥി​ക​ളു​ടെ പ​ത്രി​ക ത​ള്ളി; കെ​എ​സ്‌​യു കോ​ട​തി​യി​ലേ​ക്ക്
Wednesday, September 18, 2019 5:49 PM IST
തി​രു​വ​ന​ന്ത​പു​രം: യൂ​ണി​വേ​ഴ്സി​റ്റി കോ​ള​ജ് തെ​ര​ഞ്ഞെ​ടു​പ്പി​ൽ കെ​എ​സ്‍​യു സ്ഥാ​നാ​ർ​ഥി​ക​ളു​ടെ നാ​മ​നി​ര്‍​ദ്ദേ​ശ പ​ത്രി​ക ത​ള്ളി. ജ​ന​റ​ൽ സീ​റ്റി​ൽ അ​ട​ക്കം എ​ട്ട് സ്ഥാ​നാ​ര്‍​ഥി​ക​ളാ​ണ് പ​ത്രി​ക ന​ൽ​കി​യി​രു​ന്ന​ത്.

ഇ​രു​പ​ത് വ​ര്‍​ഷ​ങ്ങ​ൾ​ക്ക് ശേ​ഷ​മാ​ണ് യൂ​ണി​വേ​ഴ്സി​റ്റി കോ​ള​ജി​ൽ മ​ത്സ​രി​ക്കാ​ൻ കെ​എ​സ്‍​യു പ​ത്രി​ക ന​ൽ​കി​യ​ത്. പ​ത്രി​ക ത​ള്ളി​യ​തി​നെ​തി​രെ കോ​ട​തി​യെ സ​മീ​പി​ക്കു​മെ​ന്ന് കെ​എ​സ്‍​യു അ​റി​യി​ച്ചു.

ച​ട്ട പ്ര​കാ​ര​മ​ല്ല പ​ത്രി​ക​ൾ ന​ൽ​കി​യ​ത് എ​ന്നാ​യി​രു​ന്നു സൂ​ക്ഷ്മ പ​രി​ശോ​ധ​ന സ​മി​തി​യു​ടെ വി​ല​യി​രു​ത്ത​ൽ. നാ​മ​നി​ർ​ദ്ദേ​ശ പ​ത്രി​ക പൂ​രി​പ്പി​ച്ച​തി​ലെ പി​ഴ​വു​ക​ൾ ചൂ​ണ്ടി കാ​ട്ടി​യാ​ണ് പ​ത്രി​ക​ൾ ത​ള്ളി​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.