ഇ​ന്ത്യ​യു​മാ​യി ച​ർ​ച്ച​യ്ക്കി​ല്ലെ​ന്ന് ഇ​മ്രാ​ൻ ഖാൻ
Wednesday, September 18, 2019 6:34 PM IST
ഇ​സ്ലാ​മാ​ബാ​ദ്: ഇ​ന്ത്യ​യു​മാ​യി ച​ർ​ച്ച​യ്ക്കി​ല്ലെ​ന്ന് പാ​ക്കി​സ്ഥാ​ൻ പ്ര​ധാ​ന​മ​ന്ത്രി ഇ​മ്രാ​ൻ ഖാ​ൻ. ക​ർ​ഫ്യൂ പി​ൻ​വ​ലി​ക്കും വ​രെ കാ​ഷ്മീ​ർ വി​ഷ​യ​ത്തി​ൽ ച​ർ​ച്ച​യ്ക്കി​ല്ലെ​ന്നും ഇ​മ്രാ​ൻ ഖാൻ കൂ​ട്ടി​ച്ചേ​ർ​ത്തു.

ജ​മ്മു കാ​ഷ്മീ​രി​ന്‍റെ പ്ര​ത്യേ​ക പ​ദ​വി റ​ദ്ദാ​ക്കി​യ ഇ​ന്ത്യ​യു​മാ​യി ഒ​രു ച​ർ​ച്ച​യ്ക്കും ത​യാ​റ​ല്ലെ​ന്നും പ​ര​ന്പ​രാ​ഗ​ത യു​ദ്ധം സം​ഭ​വി​ച്ചേ​ക്കു​മെ​ന്നും ഇ​മ്രാ​ൻ ഖാ​ൻ ക​ഴി​ഞ്ഞ ദി​വ​സം പ​റ​ഞ്ഞി​രു​ന്നു. ഇ​ന്ത്യ​യു​മാ​യു​ള്ള യു​ദ്ധം ഉ​പ​ഭൂ​ഖ​ണ്ഡ​ത്തി​ൽ മാ​ത്രം ഒ​തു​ങ്ങി​നി​ൽ​ക്കി​ല്ല. താ​ൻ ഒ​രു സ​മാ​ധാ​ന​വാ​ദി​യാ​ണ്, യു​ദ്ധ​ത്തി​ന് എ​തി​രാ​ണ്. യു​ദ്ധം കൊ​ണ്ട് ഒ​രു പ്ര​ശ്ന​ത്തി​നും പ​രി​ഹാ​ര​മാ​വി​ല്ലെ​ന്നും ഇ​മ്രാ​ൻ പ​റ​ഞ്ഞി​രു​ന്നു.

അ​തി​ർ​ത്തി ക​ട​ന്നു​ള്ള ഭീ​ക​ര​പ്ര​വ​ർ​ത്ത​നം അ​വ​സാ​നി​പ്പി​ക്കാ​തെ പാ​ക്കി​സ്ഥാ​നു​മാ​യി ബ​ന്ധം മെ​ച്ച​പ്പെ​ടി​ല്ലെ​ന്ന് ഇ​ന്ത്യ​യും വ്യ​ക്ത​മാ​ക്കി​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.