ഇ​ന്ത്യ​യ്ക്കു ടോ​സ്; ദ​ക്ഷി​ണാ​ഫ്രി​ക്ക​യ്ക്കു ബാ​റ്റിം​ഗ്
Wednesday, September 18, 2019 6:51 PM IST
മൊ​ഹാ​ലി: ദ​ക്ഷി​ണാ​ഫ്രി​ക്ക​യ്ക്കെ​തി​രാ​യ ര​ണ്ടാം ട്വ​ന്‍റി-20​യി​ൽ ടോ​സ് നേ​ടി​യ ഇ​ന്ത്യ ബൗ​ളിം​ഗ് തെ​ര​ഞ്ഞെ​ടു​ത്തു. ധ​ർ​മ​ശാ​ല​യി​ൽ ന​ട​ക്കേ​ണ്ടി​യി​രു​ന്ന ആ​ദ്യ മ​ത്സ​രം ടോ​സ് ചെ​യ്യാ​ൻ​പോ​ലും സാ​ധി​ക്കാ​തെ മ​ഴ​യെ​ത്തു​ട​ർ​ന്ന് ഉ​പേ​ക്ഷി​ച്ചി​രു​ന്നു.​ ഇ​തോ​ടെ മൂ​ന്ന് മ​ത്സ​ര പ​ര​ന്പ​ര ഫ​ല​ത്തി​ൽ ര​ണ്ടാ​യി ചു​രു​ങ്ങി. മൊ​ഹാ​ലി​യി​ൽ വി​ജ​യം മോ​ഹി​ച്ചാ​ണ് ഇ​ന്ത്യ​യും ദ​ക്ഷി​ണാ​ഫ്രി​ക്ക​യും ഇ​റ​ങ്ങു​ന്ന​ത്.

ഋ​ഷ​ഭ് പ​ന്താ​ണ് വി​ക്ക​റ്റ് കീ​പ്പ​ർ. ല​ഭി​ച്ച അ​വ​സ​ര​ങ്ങ​ളോ​ട് നീ​തി​പു​ല​ർ​ത്താ​ൻ പ​ന്തി​ന് ഇ​തു​വ​രെ സാ​ധി​ച്ചി​ട്ടി​ല്ല. അ​നാ​വ​ശ്യ ഷോ​ട്ടി​ലൂ​ടെ സ്ഥി​രം പു​റ​ത്താ​കു​ന്ന പ​ന്തി​നെ മു​ഖ്യ​പ​രി​ശീ​ല​ക​ൻ താ​ക്കീ​തും ചെ​യ്തി​രു​ന്നു. ഇതോടെ ഏ​​വ​​രു​​ടെ​​യും ശ്ര​​ദ്ധാ​​കേ​​ന്ദ്രമാണ് പന്ത്.

ലോ​ക​ക​പ്പ് ഏ​ക​ദി​ന ക്രി​ക്ക​റ്റി​ൽ ദ​യ​നീ​യ പ്ര​ക​ട​നം ന​ട​ത്തി​യ​തി​നു പ​രി​ഹാ​രം കാ​ണു​ക​യാ​ണ് ദ​ക്ഷി​ണാ​ഫ്രി​ക്ക​യു​ടെ ല​ക്ഷ്യം. അ​ടു​ത്ത വ​ർ​ഷം ന​ട​ക്കു​ന്ന ട്വ​ന്‍റി-20 ലോ​ക​ക​പ്പി​ലേ​ക്കു​ള്ള ഒ​രു​ക്ക​ങ്ങ​ളി​ലാ​ണ് ഇ​രു ടീ​മു​ക​ളും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.