ഹി​ന്ദി അ​ടി​ച്ചേ​ൽ​പ്പി​ക്കാ​ൻ ശ്ര​മി​ച്ചി​ട്ടി​ല്ലെ​ന്ന് അ​മി​ത് ഷാ
Wednesday, September 18, 2019 8:18 PM IST
ന്യൂ​ഡ​ൽ​ഹി: ഹി​ന്ദി അ​ടി​ച്ചേ​ൽ​പ്പി​ക്കാ​ൻ ശ്ര​മി​ച്ചി​ട്ടി​ല്ലെ​ന്ന് കേ​ന്ദ്ര​മ​ന്ത്രി അ​മി​ത് ഷാ. ​രാ​ജ്യ​ത്ത് എ​ല്ലാ​യി​ട​ത്തും പ്രാ​ദേ​ശീ​ക ഭാ​ഷ​യ്ക്കു പു​റ​മെ ര​ണ്ടാം ഭാ​ഷ​യാ​യി ഹി​ന്ദി ത​ന്നെ പ​ഠി​പ്പി​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. തന്‍റെ പ്രസ്താവന തെറ്റായി വ്യാഖ്യാനിക്കപ്പെട്ടുവെന്ന് അമിത് ഷാ പറഞ്ഞു.

താ​ൻ ഹി​ന്ദി സം​സാ​രി​ക്കു​ന്ന സം​സ്ഥാ​ന​ത്തു​നി​ന്ന​ല്ല വ​രു​ന്ന​ത്. ഗു​ജ​റാ​ത്തി​ൽ​നി​ന്നാ​ണ് താ​ൻ വ​രു​ന്ന​ത്. അ​വി​ടെ ഗു​ജ​റാ​ത്തി​യാ​ണ് ഭാ​ഷ. താ​ൻ പ​റ​ഞ്ഞ​ത്, മാ​തൃ​ഭാ​ഷ​യ്ക്ക് പു​റ​മെ ഇ​വി​ടെ ഒ​രു പൊ​തു​ഭാ​ഷ വേ​ണം. അ​ത് ഹി​ന്ദി​യാ​യി​രി​ക്ക​ണ​മെ​ന്നും അ​മി​ത് ഷാ പറഞ്ഞു.

ഹിന്ദി എല്ലാ സംസ്ഥാനങ്ങളിലും വേണമെന്നും രാജ്യത്തെ ഒരുമിപ്പിക്കുന്ന ഒരു ഭാഷ ഉണ്ടാകേണ്ടത് അത്യാവശ്യമാണെന്നും അമിത് ഷാ പറഞ്ഞിരുന്നു. ഒ​രു രാ​ജ്യം ഒ​രു ഭാ​ഷ എ​ന്ന അ​മി​ത് ഷാ​യു​ടെ നീ​ക്ക​ത്തി​നെ​തി​രേ വ്യാ​പ​ക പ്ര​തി​ഷേ​ധ​മാ​ണ് ഉ​യ​ർ​ന്ന​ത്. ഇ​തോ​ടെ​യാ​ണ് വീ​ണ്ടും വി​ശ​ദീക​ര​ണ​വു​മാ​യി അ​മി​ത് ഷാ ​രം​ഗ​ത്തെ​ത്തി​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.