മ​ന്ത്രി മേ​ഴ്സി​ക്കു​ട്ടി​യ​മ്മ​യ്ക്ക് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍റെ താ​ക്കീ​ത്
Wednesday, September 18, 2019 8:58 PM IST
തി​രു​വ​ന​ന്ത​പു​രം: ഫി​ഷ​റീ​സ് മ​ന്ത്രി മേ​ഴ്സി​ക്കു​ട്ടി​യ​മ്മ​യ്ക്ക് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍റെ താ​ക്കീ​ത്. പാ​ലാ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് പെ​രു​മാ​റ്റ​ച്ച​ട്ടം ലം​ഘി​ച്ച​തി​ന് മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ് ഓ​ഫീ​സ​റാ​ണ് താ​ക്കീ​ത് ന​ൽ​കി​യ​ത്.

യു​ഡി​എ​ഫ് പ​രാ​തി​യി​ലാ​ണ് ന​ട​പ​ടി. മേ​ഴ്സി​ക്കു​ട്ടി​യ​മ്മ ച​ട്ടം ലം​ഘി​ച്ച​താ​യി പ്ര​ഥ​മ​ദൃ​ഷ്ട്യാ ക​ണ്ടെ​ത്തി​യി​രു​ന്നു. പാ​ലാ​യി​ൽ പു​തി​യ മ​ത്സ്യ​മാ​ർ​ക്ക​റ്റ് തു​ട​ങ്ങു​മെ​ന്ന് മ​ന്ത്രി വാ​ഗ്ദാ​നം ചെ​യ്ത​തി​നെ​തി​രെ​യാ​ണ് യു​ഡി​എ​ഫ് പ​രാ​തി ന​ൽ​കി​യ​ത്.

സം​ഭ​വ​ത്തി​ൽ മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ണ​ർ ജി​ല്ലാ ക​ള​ക്ട​റോ​ട് റി​പ്പോ​ർ​ട്ട് ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. റി​പ്പോ​ർ​ട്ട് പ​രി​ശോ​ധി​ച്ച ശേ​ഷ​മാ​ണ് നടപടി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.