മോ​ദി​യു​മാ​യി മ​മ​ത ബാ​ന​ർ​ജി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി
Wednesday, September 18, 2019 8:31 PM IST
ന്യൂ​ഡ​ൽ​ഹി: പ​ശ്ചി​മ ബം​ഗാ​ൾ മു​ഖ്യ​മ​ന്ത്രി മ​മ​താ ബാ​ന​ർ​ജി പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി. പ​ശ്ചി​മ ബം​ഗാളിന്‍റെ പേ​ര് ബം​ഗ്ല എ​ന്നാ​ക്കു​ന്ന​തു​ൾ​പ്പെ​ടെ​യു​ള്ള കാ​ര്യ​ങ്ങ​ൾ കൂ​ടി​ക്കാ​ഴ്ച​യി​ൽ ച​ർ​ച്ച​യാ​യ​താ​യി മ​മ​താ ബാ​ന‍‌​ർ​ജി അ​റി​യി​ച്ചു.

പേ​ര് മാ​റ്റ വി​ഷ​യം ഗൗ​ര​വ​മാ​യി പ​രി​ഗ​ണി​ക്കാ​മെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി ഉ​റ​പ്പ് ന​ൽ​കി. ഇ​തി​ന് എ​ല്ലാ സ​ഹാ​യ​വും അ​ദ്ദേ​ഹം വാ​ഗ്ദാ​നം ചെ​യ്തു​വെ​ന്നും മ​മ​ത പ​റ​ഞ്ഞു.

ര​ണ്ടാം മോ​ദി സ​ർ​ക്കാ​ർ അ​ധി​കാ​ര​ത്തി​ൽ വ​ന്ന​തി​ന് ശേ​ഷം ഇ​താ​ദ്യ​മാ​യാ​ണ് മ​മ​ത​യും മോ​ദി​യും കൂ​ടി​ക്കാ​ഴ്ച ന​ട​ത്തു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.