മോ​ദി​ക്ക് വ്യോ​മ​പാ​ത നി​ഷേ​ധി​ച്ച​ത് ഖേ​ദ​ക​ര​മെ​ന്ന് ഇ​ന്ത്യ
Wednesday, September 18, 2019 11:52 PM IST
ന്യൂ​ഡ​ൽ​ഹി: പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​ക്ക് പാ​ക്കി​സ്ഥാ​ൻ വ്യോ​മ​പാ​ത നി​ഷേ​ധി​ച്ച​ത് ഖേ​ദ​ക​ര​മെ​ന്ന് ഇ​ന്ത്യ. അ​ന്താ​രാ​ഷ്ട്ര മ​ര്യാ​ദ​ക​ൾ പാ​ക്കി​സ്ഥാ​ൻ പാ​ലി​ക്ക​ണം. പാ​ക്കി​സ്ഥാ​ന്‍റെ തീ​രു​മാ​ന​ത്തി​ന് വ്യാ​ജ​കാ​ര​ണ​ങ്ങ​ൾ പ​റ​യു​ന്ന​ത് അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്നും ഇ​ന്ത്യ ആ​വ​ശ്യ​പ്പെ​ട്ടു. കേന്ദ്ര വിദേശകാര്യ മന്ത്രാലയം വക്താവ് രവീഷ് കുമാറാണ് പാക്ക് അധികൃതരുടെ നടപടിയെ വിമർശിച്ച് രംഗത്തെത്തിയത്.

മോ​ദി​ക്ക് യു​എ​സി​ലേ​ക്ക് പ​റ​ക്കാ​ൻ പാ​ക്കി​സ്ഥാ​ന്‍റെ വ്യോ​മ​പാ​ത ഉ​പ​യോ​ഗി​ക്കാ​ൻ ഇ​ന്ത്യ അ​നു​മ​തി തേ​ടി​യി​രു​ന്നു. എ​ന്നാ​ൽ ഇ​ന്ത്യ​യു​ടെ ആ​വ​ശ്യം പാ​ക്കി​സ്ഥാ​ൻ ത​ള്ളി​.

ഫെ​ബ്രു​വ​രി​യി​ലെ പു​ൽ​വാ​മ ഭീ​ക​രാ​ക്ര​മ​ണ​ത്തി​നു മ​റു​പ​ടി​യാ​യി ഇ​ന്ത്യ ബാ​ലാ​ക്കോ​ട്ടി​ൽ വ്യോ​മാ​ക്ര​മ​ണം ന​ട​ത്തി​യ​തി​നു പി​ന്നാ​ലെ​യാ​ണ് പാ​ക്കി​സ്ഥാ​ന്‍ ത​ങ്ങ​ളു​ടെ വ്യോ​മ​പാ​ത മു​ഴു​വ​നാ​യി അ​ട​ച്ച​ത്.​പി​ന്നീ​ട് ഭാ​ഗി​ക​മാ​യി തു​റ​ന്നെ​ങ്കി​ലും കാ​ഷ്മീ​രി​ന്‍റെ പ്ര​ത്യേ​ക പ​ദ​വി ഇ​ന്ത്യ റ​ദ്ദാ​ക്കി​യ​തോ​ടെ പാ​ക്കി​സ്ഥാ​ൻ വീ​ണ്ടും വ്യോ​മ​പാ​ത അ​ട​യ്ക്കു​ക​യാ​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.