സു​പ്രീം​കോ​ട​തി​യി​ലേ​ക്ക് നാ​ല് പു​തി​യ ജ​ഡ്ജി​മാ​ർ
Wednesday, September 18, 2019 11:12 PM IST
ന്യൂ​ഡ​ല്‍​ഹി: സു​പ്രീം​കോ​ട​തി​യി​ലേ​ക്ക് നാ​ല് പു​തി​യ ജ​ഡ്ജി​മാ​ർ. നാ​ല് ഹൈ​ക്കോ​ട​തി ജ​ഡ്ജി​മാ​രെ സു​പ്രീം​കോ​ട​തി​യി​ല്‍ നി​യ​മി​ക്കാ​നു​ള്ള കൊ​ളീ​ജി​യ​ത്തി​ന്‍റെ ശി​പാ​ര്‍​ശ കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍ അം​ഗീ​ക​രി​ച്ചു.

ഹി​മാ​ച​ല്‍ പ്ര​ദേ​ശ് ഹൈ​ക്കോ​ട​തി ചീ​ഫ് ജ​സ്റ്റീ​സ് വി. ​രാ​മ​സു​ബ്ര​ഹ്മ​ണ്യം, ഹ​രി​യാ​ന-​പ​ഞ്ചാ​ബ് ഹൈ​ക്കോ​ട​തി ചീ​ഫ് ജ​സ്റ്റീ​സ് കൃ​ഷ്ണ മു​റാ​രി, രാ​ജ​സ്ഥാ​ന്‍ ഹൈ​ക്കോ​ട​തി ചീ​ഫ് ജ​സ്റ്റീ​സ് എ​സ്. ര​വീ​ന്ദ്ര ഭ​ട്ട്, കേ​ര​ള ഹൈ​ക്കോ​ട​തി ചീ​ഫ് ജ​സ്റ്റീ​സ് ഹൃ​ഷി​കേ​ശ് റോ​യ് എ​ന്നി​വ​രാ​ണ് പു​തി​യ ജ​ഡ്ജി​മാ​ര്‍.

ഇ​വ​രെ നാ​ലു​പേ​രെ​യും സു​പ്രീം​കോ​ട​തി ജ​ഡ്ജി​മാ​രാ​യി ഉ​യ​ര്‍​ത്തി​ക്കൊ​ണ്ട് കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍ ഉ​ത്ത​ര​വി​റ​ക്കി.

നി​ര​വ​ധി കേ​സു​ക​ൾ കെ​ട്ടി​ക്കി​ട​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ സു​പ്രീം​കോ​ട​തി​യി​ലെ ജ​ഡ്ജി​മാ​രു​ടെ എ​ണ്ണം 31 ല്‍​നി​ന്ന് 34 ആ​ക്കാ​ന്‍ കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍ നേ​ര​ത്തെ തീ​രു​മാ​നി​ച്ചി​രു​ന്നു. ജ​സ്റ്റീ​സ് എ.​എം. സാ​പ്രേ വി​ര​മി​ക്കു​ന്ന ഒ​ഴി​വി​ലേ​ക്കാ​ണ് ഒ​രു ജ​ഡ്ജി​യു​ടെ നി​യ​മ​നം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.